കൈരളി കലാവാണി ‘നല്ലോണം’: എൻ.എ.എൽ ഓണാഘോഷം പൊടിപൊടിച്ചു 

ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയായ “നല്ലോണം”സംഘടിപ്പിച്ചു. രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് ഫോട്ടോഗ്രാഫി ആൻഡ് ആർട്ട് എക്സിബിഷന്റെ ഉദ്ഘാടനം ഡോ. ഭാസ്കർ നിർവ്വഹിച്ചു. പൊതുസമ്മേളനം മുൻ എം എൽ .എ ശ്രീ ഐവൻ നിഗ്ലി ഉദ്ഘാടനം ചെയ്തു. കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ “സ്മരണികയുടെ” പ്രകാശനം ഗ്രന്ഥകർത്താവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ സുധാകരൻ രാമന്തളിയും നിർവ്വഹിച്ചു. ആക്ടിംങ് ഡയറക്ടർ ഡോ. ജതീന്ദർ സിംഗ്…

Read More

മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിന്റെ അഞ്ച് പുതിയ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ, ബെംഗളൂരു സൗത്ത് മേഖലയ്ക്ക് കീഴിൽ ഇലക്ട്രോണിക് സിറ്റി ഫേസ് 1 ലുള്ള അഞ്ച് പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ സംയുക്തമായ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് ‘നിയോടൗ’ണിലെ ‘സ്‌മോൺഡോവില്ലേ’ ക്ലബ്ഹൌസിൽ വെച്ച് നടക്കും. താഴെപ്പറയുന്ന പഠനകേന്ദ്രങ്ങലിലെ നൂറ്റിനാല്പ്പതോളം വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും രക്ഷകർത്താക്കളുമാണ് പരിപാടിയുടെ ഭാഗമാവുന്നത്: 1. ‘നന്മ’ ഇലക്ട്രോണിക് സിറ്റി 2. ‘പൂത്തുമ്പി’ (ആറാട്ട് ഫിറെൻസ) 3. പ്രെസ്റ്റീജ് സൺറൈസ് പാർക്ക് 4. കോൺകോർഡ് മാൻഹാട്ടൻ 5. ‘ആൽമരം’ (ശ്രീറാം സിഗ്നിയ, അജ്‌മേര സ്റ്റോൺ…

Read More

ഓണവില്ല് 2023; സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു

ബെംഗളൂരു:  സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഓണാഘോഷം ഓണവില്ല് 2023 ഹുള്ളഹള്ളി വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടന്നു. കർണാടക സ്പീക്കർ ശ്രീ യൂ. ടി ഖാദർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥി ആയിരുന്നു. സതീഷ് റെഡ്‌ഡി എം.എൽ.എ  എം കൃഷ്ണപ്പ എംഎൽഎ അലക്സ്‌ ജോസഫ്, ശ്രീ സുരേഷ് ബാബു, ബിനു വി.ആർ ,  ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.

Read More

നോര്‍ക്ക റൂട്ട്സ്-ഐ.ഡി കാര്‍ഡുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം

കേരളീയ പ്രവാസികൾക്കായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡ് സേവനങ്ങളെ സംബന്ധിക്കുന്ന പ്രചാരണത്തിനായി ഈ മാസം (ഒക്ടോബർ) പ്രത്യേക മാസാചരണം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയാണ് പരിപാടി. പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി , എന്‍. ആര്‍. കെ ഇന്‍ഷുറന്‍സ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് പ്രത്യേക മാസാചരണം.   ഐ.ഡി.കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ്…

Read More

കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടന്നു

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും  ബെംഗളൂരു സൗത്ത് അസംബ്ലി മണ്ഡലം യോഗവും ഹുളിമംഗല ടി സി എൽ ലേഔട്ടിലേ എൽറോയ് ഫാം ഹൗസിൽ വെച്ച് നടന്നു . ബെന്നി ഡേവിഡ് അദ്യക്ഷത വഹിച്ചു .കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ യോഗം ഉൽഘാടനം ചെയ്തു ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി ഇ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമാകേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . വരുന്ന ലോകസഭാ , ബി ബി എം പി തിരഞ്ഞെടുപ്പുകളിൽ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കുവാൻ യോഗം…

Read More

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണ്ണ ജൂബിലി ആഘോഷം സമാപിച്ചു 

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളൂടെ സമാപന സാംസ്കാരിക സമ്മേളനം ജ്ഞാനപീഠ ജേതാവ് പത്മഭൂഷൺ ഡോക്ടർ. ചന്ദ്രശേഖര കമ്പാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. യു. കെ. കുമാരൻ, സുധാകരൻ രാമന്തളി, ആർ. വി ആചാരി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഡോക്ടർ. ചന്ദ്രശേഖര കമ്പാർ, കെ.ദാമോദരൻ മലയാള മിഷൻ പ്രസിഡന്റ്‌,  യു. കെ. കുമാരൻ, സുധാകരൻ രാമന്തളി, ആർ. വി ആചാരി , മുൻ പ്രസിഡൻ്റ് പി. മുരളീധരൻ, മുതിർന്ന പ്രവർത്തകരായ ടി.…

Read More

സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു 

ബംഗളൂരു: ഡെക്കാൻ കൽച്ചറൽ സൊസൈറ്റിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാഹിത്യ സായാഹ്നത്തിൽ എഴുത്തുകാരൻ യു. കെ. കുമാരൻ “സാഹിത്യവും സാമൂഹ്യബന്ധങ്ങളും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.എസ്. പ്രസിഡൻറ് സതീഷ് തോട്ടശ്ശേരി അധ്യക്ഷൻ വഹിച്ചു. അടിസ്ഥാനപരമായി സാഹിത്യം കൈകാര്യം ചെയ്യുന്നത് മാനുഷികവികാരങ്ങളെയാണ്. ചില നിമിത്തങ്ങളാണ് എഴുത്തുകാരെ മഹത്തായ രചനകളിലേക്ക് നയിക്കുന്നത്. സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരെ അവരുടെ തീവ്രമായ അനുഭവങ്ങളാണ് എഴുത്തിന്റെയും സാഹിത്യത്തിന്റെയും മേഖലകളിലേക്ക് എത്തിക്കുന്നത്. എന്തെഴുതുമ്പോഴും സത്യസന്ധമായി മാത്രം എഴുതുക ഏതൊരു എഴുത്തുകാരന്റെയും ചരിത്രധർമ്മമാണ്. സാഹിത്യം മാനവികതയുടെയും സംസ്കാരത്തിൻ്റെയും വിത്ത് മനുഷ്യമനസ്സിൽ…

Read More

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണ്ണ ജൂബിലി; കഥാ കവിതാ പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ സുവർണ്ണ ജൂബിലി കഥാ കവിതാ പുരസ്കാരവിജയികളെ പ്രഖ്യാപിച്ചു. ജോമോൻ ജോസ് തൃപ്പൂണിത്തുറ രചിച്ച അവർ രക്തം കൊണ്ടും മാംസം കൊണ്ടും കളിക്കുന്നു എന്ന കഥക്കാണ് കഥാ പുരസ്കാരം.  സതീശൻ ഒ. പി, കോഴിക്കോട് രചിച്ച സ്വപ്നരാജ്യം എന്ന കവിതക്കാണ് കവിതാ പുരസ്കാരം. അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും, ഫലകവും ഒക്ടോബർ രണ്ടിന് നാലുമണിക്ക് ജെ. സി. റോഡിലെ എ. ഡി. എ രംഗമന്ദിരത്തിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമാപന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.…

Read More

വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 23, 24 തീയ്യതികളിൽ വർത്തൂരിലെ മധുരശ്രീ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. “വി.എം.എ. നമ്മ ഓണം” പരിപാടിയുടെ പ്രധാന സ്പോൺസർമാരായ റെസിഡൻഷ്യലി, ഡിവൈൻ പ്രൊവിഡൻസ് സ്കൂൾ, കംപ്ലീറ്റ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡ്, ഫെഡറൽ ബാങ്ക്, ചന്ദ്രൻ ഗുരുക്കൾ & ഫിറ്റ്‌നസ് എക്‌സ്‌ട്രീം ഇന്റർനാഷണൽ എന്നിവയുടെ പ്രതിനിധികൾ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വർത്തൂർ മലയാളി അസോസിയേഷൻ പ്രസിഡൻറ് സലാഹ് മുഹമ്മദ് ചടങ്ങിലെ അധ്യക്ഷനായിരുന്നു. വർത്തൂർ മലയാളി അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത് രാജു സ്വാഗതവും വൈസ്…

Read More

സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു 

ബംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ “സാഹിത്യത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയം ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിൻ്റെയും, രാഷ്ട്രീയ അധികാരത്തിൻ്റെയും ഭരണ ഉന്മത്തതയുടെയും എതിരെയാണ് നിലകൊള്ളുന്നത്. അനീതികൾക്കെതിരെ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തുനിന്നു കൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും, നീതിപക്ഷത്തെ പറ്റിയും തിരിച്ചറിവ്…

Read More
Click Here to Follow Us