ബെംഗളുരു; നഗരത്തിൽ സമൂഹ വ്യാപനമുണ്ടോയെന്ന് പഠനം, ബെംഗളൂരുവിൽ കോവിഡ്-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഉപദേശംനൽകുന്ന വിദഗ്ധസമിതി സമൂഹവ്യാപനത്തിനുള്ള സാധ്യതകൾസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ബെംഗളുരു നഗരത്തിൽ പൂർണമായും സർവേ നടത്തിയശേഷം മൂന്നോ നാലോ ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന, കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സമൂഹവ്യാപനമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മറുപടിപറയവേ റവന്യൂമന്ത്രി ആർ. അശോകയാണ് ഈ കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി വിദഗ്ധസമിതിയിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. ബെംഗളൂരുവിൽ അതിവേഗത്തിലാണ് കോവിഡ് കേസുകൾ കൂടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
Read MoreAuthor: Advertisement Desk
ഫലം പോസിറ്റീവാണെങ്കിൽ കോവിഡ് രോഗിയെ നേരിട്ടറിയിക്കരുതെന്ന് ലാബുകൾക്ക് കർശ്ശന നിർദേശം
ബെംഗളുരു; വ്യത്യസ്തമായ മാർഗങ്ങളുമായി ആരോഗ്യ വകുപ്പ്,കോവിഡ് -19 പരിശോധനയുടെ ഫലം പോസിറ്റീവ് ആയെങ്കിൽ രോഗികളെ നേരിട്ട് വിവരമറിയിക്കരുതെന്ന് ലാബുകളോട് ആരോഗ്യവകുപ്പ്. പരിശോധനയ്ക്കെത്തുന്നവർക്ക് കോവിഡ് സ്ഥിതീകരിച്ചാൽ ആരോഗ്യവകുപ്പിന്റെ ജില്ലാതല ഓഫീസർമാരെയോ പ്രദേശത്തെ ഓഫീസർമാരെയോ അറിയിക്കണം. ഇവരെത്തി രോഗിയെ നേരിട്ട് ആശുപത്രിയിലെത്തിക്കുമെന്നാണ് നിർദേശം. ബെംഗളുരുവിൽ നിന്ന് ഒരു തരത്തിൽ ലാബിൽനിന്ന് വിവരം ഒരുതരത്തിലും ചോരാൻ പാടില്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രോഗബാധിതനാണെന്ന വിവരമറിയാതെ രോഗി മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുമെന്ന ആശങ്കയാണുള്ളത്. രോഗം സ്ഥിരീകരിച്ചാൽ ആംബുലൻസ്…
Read Moreകേരളത്തിൽ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 75 പേർ രോഗമുക്തരായി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന്…
Read Moreകോവിഡ് രോഗികളോട് മുഖം തിരിച്ച് സ്വകാര്യ ആശുപത്രികൾ; കർശന നടപടിയെടുക്കുമെന്ന് സർക്കാർ
ബെംഗളുരു; കോവിഡ് കാലത്ത് രോഗികൾക്കെതിരെ മുഖം തിരിക്കുന്നവർക്കെതിരെ കടുത്ത നടപടി, കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും പ്രവേശിപ്പിക്കാതെ സർക്കാർ ആശുപത്രിയിലേക്ക് അയക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. അപരിഷ്കൃതമായ നടപടികളെടുക്കുന്ന ഇത്തരം ആശുപത്രികൾക്കെതിരേ ദുരന്തനിവരാണ നിയമമനുസരിച്ചും മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമനുസരിച്ചും നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കർ മുന്നറിയിപ്പ് നൽകി. എന്നാൽ രോഗികളെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ മറ്റുരോഗികൾ എത്താതാകുമെന്നാണ് ചെറുകിട സ്വകാര്യ ആശുപത്രികളുടെ ആശങ്ക. കൂടാതെ, സുരക്ഷാ…
Read Moreട്രാഫിക് മാനേജ്‌മന്റ് സെന്ററിലെ കൗൺസിലർക്ക് കോവിഡ് 19;സെന്റർ താത്കാലികമായി അടച്ചു.
ബെംഗളൂരു: കൗൺസിലർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടക ട്രാഫിക് പോലീസിന്റെ ട്രാഫിക് മാനേജ്മെന്റ് സെന്റർ ( ടി.എം.സി.) താത്കാലികമായി അധികൃതർ മുദ്രവെച്ചു. ട്രാഫിക് പോലീസുകാരുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻ പരിശീലനം നൽകുന്ന കൗൺസിലർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൗൺസിലറുമായി ഇടപഴകിയ എല്ലാവരെയും ക്വാറന്റീനിൽ പ്രവേപിക്കാൻ നിർദേശിക്കുകയായിരുന്നു. നേരത്തേ ടി.എം.സി.ക്ക് സമീപം പ്രവർത്തിക്കുന്ന പോലീസ് കമ്മിഷണർ ഓഫീസിലെ ഉദ്യഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓഫീസ് താത്കാലികമായി അടച്ചിരുന്നു. കൂടുതൽ പോലീസുകാരുമായി കൗൺസിലർ നേരിട്ടുസമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. ലോക് ഡൗണായതിനാൽ ഇവിടെ നേരിട്ടെത്തി പോലീസുകാർ പരിശീലനം നേടിയിരുന്നില്ല. പോലീസുകാരിൽ കോവിഡ് വ്യാപിക്കുന്നത് ജനങ്ങൾക്കിടയിൽ…
Read Moreവീട്ടിൽ കുഴഞ്ഞു വീണുമരിച്ച പോലീസ് ഉദ്യോഗസ്ഥന് കോവിഡ്- 19 സ്ഥിരീകരിച്ചു.
ബെംഗളൂരു: വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ച വൈറ്റ് ഫീൽഡ് പോലീസ് സ്റ്റേഷനിലെ 57 കാരനായ എ.എസ്.ഐ. ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് വീട്ടിലെ ശൗചാലയത്തിൽ ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് സ്രവ സാംപിൾ പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതായി ഡി.സി.പി. എം.എൻ. അനുചേത് പറഞ്ഞു. എ.എസ്.ഐ.ക്ക് മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് ഭാര്യയും മകളുമുണ്ട്. 55 വയസ്സിനുമുകളിൽ പ്രായമുള്ള പോലീസുകാരോട് ജൂൺ 10 മുതൽ ജോലിക്കു ഹാജരാകേണ്ടെന്നു ഉത്തരവിറങ്ങിയതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു. ബെംഗളൂരുവിലെ…
Read Moreസീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ബെംഗളുരു; നഗരത്തിലെ മുതിർന്ന 13 ഐ.എ.എസ്. ഓഫീസർമാരെ സ്ഥലംമാറ്റി കർണാടകസർക്കാർ. കോവിഡ്- 19 വ്യാപനത്തിനിടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പ്രതിരോധപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആരോപണമുയർന്നെങ്കിലും പതിവു നടപടിക്രമങ്ങൾ മാത്രമാണിതെന്നും പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും സർക്കാർ വ്യകതമാക്കി. നിലവിൽ മംഗളൂരു പോലീസ് കമ്മിഷണറായ പി.എസ്. ഹർഷ ഉൾപ്പെടെയുള്ള മുതിർന്ന ഐ.എ.എസ്. ഓഫീസർമാരെയാണ് സ്ഥലം മാറ്റിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡി. ഐ.ജി. ആൻഡ് കമ്മിഷണർ ആയാണ് പി.എസ്. ഹർഷയെ സ്ഥലം മാറ്റിയത്. അഡ്മിനിസ്ട്രേഷൻ ഐ.ജി.പി. സീമന്ത് കുമാർ സിങ്ങിനെ ബെംഗളൂരു സെൻട്രൽ റേഞ്ച് ഐ.ജി.പി. യായും സ്ഥലം…
Read Moreഇന്ന് കേരളത്തിൽ 121 പേര്‍ക്ക് കൊവിഡ് ;79 പേര്‍ രോഗമുക്തി നേടി
കേരളത്തിൽ ഇന്ന് 121 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 79 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തു നിന്നു 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി അഞ്ചു പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 9 സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശിയുടെ സ്രവ പരിശോധന കൊവിഡ് പോസിറ്റീവാണെന്ന ഫലവും പുറത്തുവന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. പോസിറ്റീവ് കേസുകളുടെ ജില്ല തിരിച്ച കണക്കുകള്‍: തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം…
Read Moreസഹോദരിയെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് മടങ്ങിയ യുവാവിന് ദാരുണാന്ത്യം; മരണം പോലീസിന്റെ ക്രൂര മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ
ബെംഗളുരു; സഹോദരിയെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് മടങ്ങിയ യുവാവിന് ദാരുണാന്ത്യം, വിജയപുര ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ സഹോദരിയെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ച 18 കാരൻ മരിച്ചു. ബസവന ബഗെവാഡി താലൂക്ക് സ്വദേശി സ്വദേശി സാഗർ ചലവടിയാണ് മരിച്ചത്. സാഗറിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെങ്കിലും പോലീസ് മർദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരിയെ വിശ്വചേതന സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചത്. തുടർന്ന് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാഗർ കാത്തുനിന്നപ്പോൾ പോലീസെത്തി മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തതായി അച്ഛൻ ശിവപ്പ മാധ്യമങ്ങളോട് പറഞ്ഞു.…
Read Moreകണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാകില്ല; പകരം കോറമംഗല ഇൻഡോർ സ്റ്റേഡിയം.
ബെംഗളുരു; നഗരത്തിലെ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) തീരുമാനം അവസാന നിമിഷം മാറ്റി. ഇതിനുപകരം കോറമംഗല ഇൻഡോർ സ്റ്റേഡിയമാണ് കോവിഡ് കെയർ കേന്ദ്രമാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ നൂറുകണക്കിന് കിടക്കകൾ കണ്ഠീരവ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്നെങ്കിലും വൈകിട്ടോടെ ഇവ കോറമംഗല സ്റ്റേഡിയത്തിലേക്കു മാറ്റി. കണ്ഠീരവ സ്റ്റേഡിയം തത്കാലത്തേക്ക് കോവിഡ് കെയർ കേന്ദ്രമാക്കരുതെന്ന് നിയമനിർമാണ കൗൺസിൽ അംഗത്തിന്റെ അപേക്ഷ ലഭിച്ചുവെന്ന് ബി.ബി.എം.പി. കമ്മിഷണർ ബി.എച്ച് അനിൽകുമാർ പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിൽ കായിക പരിപാടികൾ നടത്തേണ്ടതിനാലാണ് ഇവിടെ നിന്നു…
Read More