ബെംഗളൂരു∙ കേരള ആർടിസിക്ക് ഇത്തവണയും ബെംഗളൂരുവിൽ നിന്ന് പമ്പ സർവീസില്ല. മലയാളികൾക്കു പുറമേ കന്നഡിഗർക്ക് കൂടി കുറഞ്ഞ ചെലവിൽ ശബരിമലയിലെത്താനാകുന്ന സർവീസ് കോവിഡ് കാലത്താണ് നിർത്തലാക്കിയത്. യാത്രക്കാരില്ലെന്ന പേരിലാണ് സർവീസ് പുനരാരംഭിക്കാത്തത്. എന്നാൽ കർണാടക ആർടിസി ഈ മാസം 29ന് തുടങ്ങുന്ന ശബരിമല സ്പെഷൽ ഐരാവത് എസി ബസിൽ വാരാന്ത്യങ്ങളിൽ ഉൾപ്പെടെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. യാത്രക്കാരുടെ തിരക്കേറുന്നതോടെ 2 അധിക സർവീസുകൾ കൂടി ഓടിക്കുന്നതിനുള്ള പെർമിറ്റും കർണാടക മുൻകൂട്ടി എടുത്തു. തമിഴ്നാടിന്റെ അനുമതി ലഭിക്കാത്തതിനാൽ മൈസൂരു വഴിയാണ് കർണാടക ശബരിമല സ്പെഷൽ ബസ്…
Read MoreAuthor: News Team
നഗരത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായി.
ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ നാലുവർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായി. അമിത വേഗതയാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. കെ.വി. ശരത് ചന്ദ്ര പറഞ്ഞു. 2020-ൽ 1,928 റോഡപകടങ്ങളുണ്ടായപ്പോൾ ഈ വർഷം ഒക്ടോബർ 30 വരെ മാത്രം 3,969 അപകടങ്ങളാണ് സംഭവിച്ചത്. 2020-ൽ 344 പേർ അപകടങ്ങളിൽ മരിച്ചപ്പോൾ ഈ വർഷം ഒക്ടോബർ വരെ 723 പേർ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും അധികം വാഹനാപകടങ്ങളുണ്ടാകുന്നത് ബെംഗളൂരുവിലാണ്. തുമകൂരുവാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്ന മറ്റൊരു സ്ഥലമെന്ന് ശരത് ചന്ദ്ര പറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കാൻ…
Read Moreനഗരത്തിൽ ശൈത്യകാലം നേരത്തെ എത്തി
ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ പതിവിലും നേരത്തെയാണ് ശൈത്യകാലം എത്തിയിരിക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതു കാരണം ഉണ്ടാകാൻ സാധ്യതയുള്ളത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ശീതകാലത്ത് കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ വിട്ടുമാറാത്ത പനി, ജലദോഷം, ശ്വാസതടസം മുതലായ അസുഖങ്ങൾ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതിനകം കാലാവസ്ഥാ വ്യതിയാനം നേരിടുന്നുണ്ട്. ഡിസംബർ, ജനുവരി വരെ താപനിലയിൽ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഇനിയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ…
Read Moreതെരുവുനായകൾക്ക് ചിപ്പ് ഘടിപ്പിക്കുന്നതിനെതിരേ ഹർജി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
ബെംഗളൂരു : തെരുവുനായ്ക്കളുടെ ദേഹത്ത് മൈക്രോ ചിപ്പ് ഘടിപ്പിക്കാനുള്ള ബെംഗളൂരു കോർപ്പറേഷന്റെ(ബി.ബി.എം.പി.) പദ്ധതിക്കെതിരേ നൽകിയ ഹർജിയിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസയച്ചു. സേവ് അവർ ആനിമൽസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.ഇങ്ങനെയൊരു പദ്ധതി നടപ്പാക്കാൻ ബി.ബി.എം.പി. ക്ക് നിയമപരമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. മൃഗങ്ങൾക്കെതിരായ ക്രൂരതയെ തടയുന്ന നിയമത്തിനെതിരാണെന്നും പറഞ്ഞു. തെരുവുനായകളെ നിരീക്ഷിക്കാനും പ്രതിരോധ കുത്തിവെപ്പ് നൽകാനും നായകൾ പെരുകുന്നത് നിയന്ത്രിക്കാനുമായി അവയുടെ ദേഹത്ത് ചിപ്പുകൾ ഘടിപ്പിക്കാനാണ് ബി.ബി.എം.പി. പദ്ധതി…
Read Moreതൻ്റെ ബിസിനസ് ‘സ്റ്റാര്‍ട്ട് അപ്പിന്’ ധനസഹായം തേടി നഗരത്തിലെ ഓട്ടോ ഡ്രൈവർ ; സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയി ഓട്ടോയുടെ പിൻസീറ്റിലെ കുറിപ്പ്
തന്റെ സ്റ്റാര്‍ട്ട് അപ്പിനുവേണ്ടി സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഒരു ഓട്ടോ ഡ്രൈവറുടെ കുറിപ്പാണ് സാമൂഹികമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സാമുവല്‍ ക്രിസ്റ്റി എന്നാണ് ഈ ഓട്ടോ ഡ്രൈവറുടെ പേര്. ബിരുദധാരിയാണ് ഇദ്ദേഹം. ഓടിക്കുന്ന ഓട്ടോയുടെ ഡ്രൈവര്‍ സീറ്റിന് പിന്നിലാണ് ഇംഗ്ലീഷിലുള്ള ഈ കുറിപ്പ് ഒട്ടിച്ചിട്ടുള്ളത്. ഹായ് സഞ്ചാരി, എന്റെ പേര് സാമുവല്‍ ക്രിസ്റ്റി. ബിരുദധാരിയായ ഞാന്‍, എന്റെ സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് ആശയത്തിനുവേണ്ടി പണം കണ്ടെത്താനുള്ള നീക്കത്തിലാണ്. താങ്കള്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ എന്നോട് ദയവായി സംസാരിക്കൂ, എന്നാണ് കുറിപ്പിലുള്ളത്. സാമുവലിന്റെ കുറിപ്പ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചതോടെ സാമൂഹികമാധ്യമങ്ങളില്‍ അതിവേഗം…
Read Moreഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; വൈറലായി കന്നഡ പഠിക്കൂ, ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കൂ’ എന്ന പോസ്റ്റ്
ബെംഗളൂരു: കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) 484-ല്‍ എത്തി. വായുമലിനീകരണത്തിന് പോംവഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. ഡല്‍ഹി വിട്ട് മറ്റെവിടെയെങ്കിലും താമസമാക്കുന്നതിനേക്കുറിച്ചാണ് ഡല്‍ഹി നിവാസികളില്‍ പലരും ആലോചിക്കുന്നത്. ഇപ്പോഴിതാ ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി നിവാസികള്‍ക്ക് ഒരു പരിഹാര മാർഗം നിർദേശിക്കുകയാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ ഒരു ഉപയോക്താവ്. കന്നഡ പഠിച്ച് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കാനാണ് ഇദ്ദേഹം നിർദേശിക്കുന്നത്. ഡല്‍ഹിയിലെ വായു മലിനീകരണം അതിഗുരുതരമാകുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഈ എക്സ് പോസ്റ്റ് വൈറലാകുന്നത്. മലിനീകരണമില്ലാത്ത വായു നമ്മുടെ മൗലികാവകാശമാണ്.എന്നാല്‍,…
Read Moreസംവിധായകനാവാൻ ഒരുങ്ങി ആര്യൻ ഖാൻ
ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമ്മിക്കുന്ന സീരിസാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുക. നേരത്തെ തന്നെ ആര്യൻ ഖാൻ സംവിധാന രംഗത്തെത്തുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഷാരൂഖ് ഖാൻ തന്നെയാണ് മകൻ സംവിധായകനാകാൻ ഒരുങ്ങുന്നു എന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിൽ നടക്കുന്ന പരിപാടിയിൽ ഔദ്യോഗികപ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Read Moreഉപതിരഞ്ഞെടുപ്പ്; ചന്നപട്ടണയിൽ ആരു ജയിക്കുമെന്നതിനെപ്പറ്റി ലക്ഷങ്ങൾ മുടക്കിയുള്ള വാതുവെപ്പ് തകൃതി
ബെംഗളൂരു : ഉപതിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചന്നപട്ടണയിൽ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആരു ജയിക്കുമെന്നതിനെപ്പറ്റി വാതുവെപ്പ് തകൃതി. ജെ.ഡി.എസിന്റെ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഏറെ ആകാംക്ഷയോടെയാണ് കർണാടകം കാത്തിരിക്കുന്നത്. ലോക്‌സഭാംഗമായതോടെ കുമാരസ്വാമി രാജിവെച്ച മണ്ഡലത്തിൽ മകൻ നിഖിലിനെയാണ് സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് സ്ഥാനാർഥിയായി മണ്ഡലത്തിൽ ശക്തനായ മുൻ മന്ത്രി സി.പി.യോഗേശ്വറിനെയാണിറക്കിയത്. അഞ്ച് തവണ ചന്നപട്ടണയിൽ എം.എൽ.എ.യായായ നേതാവാണ്. യോഗേശ്വറിനൊപ്പംനിന്ന് പ്രചാരണം നയിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നിഖിലിന്റെ പ്രചാരണം ഏറ്റെടുത്ത് കുമാരസ്വാമിയും രംഗത്തിറങ്ങിയതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്…
Read Moreഡിസംബർ ഒൻപതു മുതൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കും
ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ ഒൻപതിന് തുടങ്ങും. ബെലഗാവിയിലെ സുവർണ വിധാൻസൗധയിലാണ് സമ്മേളനം. ഇതുസംബന്ധിച്ച് ഗവർണർ താവർചന്ദ് ഗഹ്‌ലോത് വിജ്ഞാപനം പുറപ്പെടുവിച്ചു. സമ്മേളനം ഡിസംബർ 20 വരെ നീളും. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ ‘മുഡ’ ഭൂമിയിടപാട് കേസും വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധവുമെല്ലാം ഇത്തവണസഭയെ പ്രക്ഷുബ്ധമാക്കുമെന്നാണ് സൂചന. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കോവിഡ് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് മൈക്കിൾ ഡി കുഞ്ഞ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും സഭയിൽ ചർച്ചയായേക്കും. പ്രധാനപ്പെട്ട ഏതാനും ബില്ലുകൾ…
Read Moreമലേഷ്യയിൽ നിന്ന് 40 ജീവികളെ കടത്തിക്കൊണ്ടുവന്ന രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു : മലേഷ്യയിലെ ക്വലാലംപൂരിൽനിന്ന് 40 ജീവികളെ വിമാനത്തിൽ കടത്തിക്കൊണ്ടുവന്ന രണ്ടുപേർ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. ആമകൾ, പല്ലികൾ, അരണകൾ, ഉടുമ്പുകൾ, വവ്വാൽ തുടങ്ങിയവയെയാണ് കടത്തിക്കൊണ്ടുവന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. തുടർന്ന് പോലീസിന് കൈമാറി. പിടിച്ചെടുത്ത ജീവികളെ അവയുടെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടാനായി ക്വലാലംപൂരിലേക്ക് തിരികെയയച്ചതായി പോലീസ് അറിയിച്ചു. അവിടത്തെ വനംവകുപ്പിനാണ് എത്തിച്ചുകൊടുത്തത്. ബെംഗളൂരു സ്വദേശികളാണ് ഇവയെ കടത്തിക്കൊണ്ടുവന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Read More