ന്യൂഡല്‍ഹി: ഇന്ത്യ നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുടെ ലോഞ്ച് നിര്‍വഹിച്ചത്. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച രണ്ടാമത്തെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ (എസ്എസ്ബിഎന്‍) ഐഎന്‍എസ് അരിഘാത് ഓഗസ്റ്റ് 29നാണ് കമ്മീഷന്‍ ചെയ്തത്. ഇന്ത്യയുടെ മൂന്നാമത്തെ എസ്എസ്ബിഎന്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാണ് പ്രതിരോധമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. ഒക്ടോബര്‍ 9ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ രണ്ടെണ്ണം കൂടി നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യന്‍…
Read MoreAuthor: News Team
ഓട്ടോ കന്നഡിഗയോടൊപ്പം കന്നഡ പഠിക്കൂ”; കന്നഡ പഠിപ്പിക്കാൻ നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ നൂതന ശ്രമം
അന്യസംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കായി നാട്ടിൽ എത്തുന്ന നിരവധി ആളുകളെ കന്നഡ പഠിപ്പിക്കാൻ പുതിയ ശ്രമവുമായി ഓട്ടോ ഡ്രൈവർ . എന്നാൽ പലരും സംസ്ഥാന ഭാഷയായ കന്നഡയോട് പഠിക്കാൻ നിസ്സംഗത കാണിക്കുന്നുവെന്നും കൂടാതെ കന്നഡ സംസാരിക്കാനും അവർ മടിക്കുന്നുവെന്നാണ് നഗരത്തിലുള്ളവരുടെ ആക്ഷേപം. എന്നാൽ ഇവിടുത്തെ ഒരു ഓട്ടോ ഡ്രൈവർ ഈ പക്ഷക്കാരെ അൽപ്പമെങ്കിലും കന്നഡ ഭാഷ പഠിപ്പിക്കാനുള്ള നൂതനമായ ശ്രമം തുടങ്ങിയിരിക്കുന്നു. ഇതിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. നഗരത്തിൽ നിന്നുള്ള ഒരു ഓട്ടോ ഡ്രൈവർ ആണ് ഈ നൂതനമായ ശ്രമം തുടങ്ങിയത്, “ഓട്ടോ…
Read Moreഅടുക്കളയില്‍ ഗ്യാസ് ലീക്ക് ആയാല്‍ ഇനി ആശങ്കപ്പെടേണ്ട, മൊബൈലില്‍ അപകട സൂചന മുന്നറിയിപ്പ് കിട്ടും: വിശദാംശങ്ങൾ
കൊല്ലം: അടുക്കളയില്‍ ഗ്യാസ് ലീക്ക് ആയാല്‍ ഇനി ആശങ്കപ്പെടേണ്ട, മൊബൈലില്‍ അപകട സൂചന മുന്നറിയിപ്പ് നല്‍കുന്ന ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് പത്താം ക്ലാസുകാരന്‍. കൊല്ലം ഇടമണ്‍ എച്ച് എസ് ആന്‍ഡ് വിഎച്ച്എസ്ഇ യിലെ വിദ്യാര്‍ത്ഥിയാണ് ഉപകരണം കണ്ടുപിടിച്ചത്. വീട്ടില്‍ ഗ്യാസ് ലീക്ക് ആയപ്പോള്‍ കാര്‍ത്തിക്കിന്റെ അമ്മയ്ക്ക് ഉണ്ടായ മാനസിക സംഘര്‍ഷമാണ് വിദ്യാര്‍ത്ഥിയെ ഉപകരണം കണ്ടുപിടിക്കാന്‍ പ്രേരിപ്പിച്ചത്. ആറുമാസത്തെ പരിശ്രമത്തിനൊടുവില്‍ ആണ് ഇടമണ്‍ സ്വദേശിയായ കാര്‍ത്തിക് ഗ്യാസ് ഡിറ്റക്ടര്‍ കണ്ടുപിടിച്ചത്. അടുക്കളയില്‍ പാചകവാതകം ചോര്‍ന്നാല്‍ ഈ ഉപകരണം തിരിച്ചറിഞ്ഞ് എക്‌സോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിച്ച് ചോര്‍ന്ന വാതകം…
Read Moreസംസ്ഥാനത്ത് 11 പുതിയ മെഡിക്കൽ കോളേജുകൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി സർക്കാർ: പഠനങ്ങൾ ആരംഭിച്ചു
ബെംഗളൂരു : കർണാടകത്തിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ കൂടി സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. നിലവിൽ മെഡിക്കൽ കോളേജില്ലാത്ത തുമകൂരു, ദാവണഗെരെ, ചിത്രദുർഗ, ബാഗൽക്കോട്ട്, കോലാർ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു റൂറൽ, വിജയപുര, വിജയനഗര, രാമനഗര ജില്ലകളിലാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ബാക്കി 22 ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജുകളുണ്ട്. മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനായി സ്വകാര്യ സംഘടനയെ നിയോഗിച്ചിട്ടുണ്ടെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു.
Read Moreനിർത്താതെ പെയ്ത മഴ: തടാകങ്ങൾ കരകവിഞ്ഞു ജനജീവിതം താറുമാറായി
ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും മഴശക്തമായത് ജനജീവിതത്തെബാധിച്ചു. പുലർച്ചെ രണ്ടോടെ ആരംഭിച്ചമഴ രാവിലെ ഒൻപതിനാണ് ശമിച്ചത്. തിങ്കളാഴ്ച സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധിനൽകി. റോഡുകളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളം പൊങ്ങിയതിനാൽ മുൻകരുതലെന്ന നിലയിൽ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണർ ജഗദീശ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അവധി പ്രഖ്യാപിച്ചത് അറിയാതെ പല കുട്ടികളും രാവിലെ സ്കൂളുകളിലെത്തി. വൈകീട്ടോടെ മഴ വീണ്ടുംശക്തിപ്രാപിച്ചു. റോഡുകളിൽ വെള്ളക്കെട്ടുണ്ടായത് ഗതാഗതത്തെ ബാധിച്ചു. ഹരിഹര പാർക്കിന്റെ സംരക്ഷണഭിത്തി തകർന്നു. പലസ്ഥലങ്ങളിലും വീടുകളിൽ വെള്ളംകയറി. ജയനഗർ, പട്ടാഭിരാമനഗർ തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ റോഡിൽവീണു. കോർപ്പറേഷൻ ജീവനക്കാരെത്തി മുറിച്ചുനീക്കി.…
Read Moreമറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍
കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു. ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാജ വാർത്തയുണ്ടാക്കി വ്യക്ത്യാധിക്ഷേപം നടത്തുന്നുവെന്ന എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് പൊലീസ് കേസെടുത്തത്. മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ, സിഇഒ ആൻ…
Read Moreനഗരത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് ബിയര്‍
ബംഗളൂരു: ബെംഗളൂരു നഗരത്തിലെ ബിയര്‍ വില്‍പന വര്‍ഷം തോറും വര്‍ധിക്കുന്നു . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.03% കൂടുതല്‍ ബിയര്‍ ഈ വര്‍ഷം വിറ്റതായി കണക്കുകള്‍. ബിയര്‍ വില്‍പ്പനയില്‍ വര്‍ഷം തോറും 49% വര്‍ധനവാണ് ഉണ്‍ാകുന്നത്. എന്നിരുന്നാലും, ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ ( ഐഎംഎല്‍ ) വില്‍പ്പന (വോഡ്ക, ബ്രാണ്ടി, റം, വിസ്‌കി) 4.76% മാത്രമാണ് വര്‍ദ്ധിച്ചത്. കൂടുതല്‍ ബിയര്‍ വില്‍ക്കാനുള്ള കാരണം നഗരത്തിലെ പബ്ബുകളില്‍ അമിതമായി ബിയര്‍ വില്‍ക്കുന്നു. കാരണം നഗരത്തില്‍ എല്ലായിടത്തും ബിയര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ചൂടുകൂടിയതോടെ ബിയര്‍ കുടിക്കുന്നവരുടെ എണ്ണം…
Read Moreവടക്കന്‍ കര്‍ണാടകയിലെ ആദ്യ മുലപ്പാല്‍ ബാങ്ക്’ വിജയപുരയില്‍ തുറക്കും; പാൽ ബാങ്കിന്റെ പ്രാധാന്യം: ആർക്കെല്ലാം പാൽ ദാനം ചെയ്യാം: വിശദാംശങ്ങൾ
ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ വിജയപുരയില്‍് ആദ്യമായി അമ്മയുടെ മുലപ്പാല്‍ ബാങ്ക് തുറക്കുന്നു്. കുഞ്ഞ് മാസം തികയാതെ ജനിക്കുമ്പോഴോ, മുലപ്പാല്‍ ഉത്പാദിപ്പിക്കപ്പെടാതെ വരുമ്പോഴോ, കുഞ്ഞിന് അമ്മയെ നഷ്ടപ്പെടുമ്പോഴോ, അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ മുലപ്പാല്‍ ബാങ്കിലൂടെ പരിഹരിക്കപ്പെടും ദാതാക്കളുടെ മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അണുബാധ, എന്ററോകോളിറ്റിസ്, ഗുരുതരമായ രോഗങ്ങള്‍ എന്നിവ കുറവാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഈ പദ്ധതി പ്രതിവര്‍ഷം രണ്ടായിരം നവജാതശിശുക്കളെ സേവിക്കും. ദാതാക്കളില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കുകയും ശരിയായി സൂക്ഷിക്കുകയും ചെയ്യും. പാല്‍ സ്വീകരിക്കുന്നതിന് മുമ്പ് അമ്മയുടെ അനുവാദം വാങ്ങും.…
Read Moreചുഴലിക്കാറ്റ് രൂപം കൊള്ളുന്നു?; നഗരത്തിൽ ഉൾപ്പെടെ കർണാടകയിലെ 25 ജില്ലകളിൽ പേമാരി മുന്നറിയിപ്പ്
ബെംഗളൂരു: ചുഴലിക്കാറ്റിൻ്റെ ആഘാതം കർണാടകയിലും പതിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം, ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 25 ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹാവേരി, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ഷിമോഗ, തുംകൂർ ജില്ലകളിൽ മഞ്ഞ , ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതൽ ബെംഗളൂരുവിൽ മഴ വർധിക്കുകയും ഇന്നും മഴ തുടരുകയാണ്.
Read More‘ദന’ ചുഴലികാറ്റ് രൂപപ്പെടുന്നു; കേരളത്തിൽ മഴ തുടരും
തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ‘ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും നീങ്ങുകയെന്നാണ് വിലയിരുത്തൽ. അതിനാൽ ‘ദന’ ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയർത്തില്ലെന്നാണ് സൂചന. അതേസമയം സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ഭാഗമായിട്ടുള്ള മഴ തുടരും. സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ…
Read More