ബെംഗളൂരു : ചിക്കമഗളൂവിലെ ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ച് ബോളിവുഡ് നടി ശില്പാ ഷെട്ടി. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ജീവൻതുടിക്കുന്ന യന്ത്രയാനയെ സമർപ്പിച്ചത്. ആഘോഷങ്ങൾക്ക് ആനയെ വാടകയ്ക്കെടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. വീരഭദ്ര എന്നു പേരിട്ട യന്ത്ര ആനയ്ക്ക് മൂന്നുമീറ്റർ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്തുലക്ഷം രൂപ ചെലവിൽ റബ്ബർ, ഫൈബർ, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമിച്ചത്. ജീവനുള്ള ആനയെപ്പോലെ ഇത് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യും. വലിയ ചെവികൾ ആട്ടും തലയും തുമ്പിക്കൈയും വാലും ഇളക്കും. മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന…
Read MoreAuthor: News Team
ജോലിഭാരം കൂടുതൽ : സന്തോഷത്തിലും സമാധാനത്തിലും കഴിയാൻ സർക്കാർ ജോലിയേക്കാൾ നല്ലത് പാനിപ്പുരി വിൽപ്പനയെന്ന് തഹസിൽദാർ
സർക്കാർ ജീവനക്കാരനേക്കാൾ സന്തോഷവും സമാധാനവുമായി ജീവിക്കുന്നത് പാനിപ്പുരി വിൽപ്പനക്കാരനെന്ന് തഹസിൽദാർ. സർക്കാർ ജോലിയിലെ ഇപ്പോഴത്തെ തൊഴിൽ അന്തരീക്ഷവും അമിത സമ്മർദവും താങ്ങാവുന്നതിലുമപ്പുറമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഹാസൻ ജില്ലയിലെ ഹോളെനരസിപൂര തഹസിൽദാർ കെ.കെ. കൃഷ്ണമൂർത്തിയാണ് സർക്കാർ ജോലികളിലെ സമ്മർദകരമായ തൊഴിൽ സാഹചര്യങ്ങളെ വിമർശിച്ചത്. താലൂക്ക് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിതമായ ജോലി ഭാരം നിമിത്തം സർക്കാർ ജീവനക്കാരിൽ മിക്കവരും രക്തസമ്മർദം, പ്രമേഹം, വൃക്ക, കരൾ രോഗങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുകയാണ്. സാങ്കേതികവിദ്യ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനുപകരം വർധിപ്പിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ…
Read Moreമാലിന്യത്തിൽ നിന്ന് വൈദ്യുതി; സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും
ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും. കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കും. യൂണിറ്റിന് 8 രൂപയ്ക്കാണ് ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുക. ഖരമാലിന്യം ഉയർന്ന അനുപാതത്തിൽ ചൂടാക്കുമ്പോഴുള്ള ഊർജം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുക. മറ്റു മാലിന്യ പ്ലാന്റുകളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് കൂടുതലാണെങ്കിലും വൈദ്യുതി വിറ്റഴിക്കുന്നതിൽ നിന്ന് 10 വർഷം കൊണ്ട് മുതൽമുടക്ക്…
Read Moreനഗരത്തിലെ റോഡുകളിൽ ബൈക്കഭ്യാസം; മൂന്നു വർഷത്തിനിടെ 170 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അറസ്റ്റിലായത് 683 പേർ
ബെംഗളൂരു : ബെംഗളൂരുവിൽ നിരത്തുകളിലെ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ കൂടിവരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 827 കേസുകളിലായി 683 പേരാണ് അറസ്റ്റിലായത്. ഇതിൽ 170 പേർ പ്രായപൂർത്തിയാകാത്തവരാണ്. 677 വാഹനങ്ങൾ പിടിച്ചെടുത്തു. ആകെ 40,27750 രൂപയാണ് പിഴയായി ഈടാക്കിയത്. ഈ മാസം ബെംഗളൂരു പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ബൈക്ക് അഭ്യാസം നടത്തിയ നാലു പേർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവരുടെ പേരിൽ എൻ.ഡി.പി.എസ്. നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. 2022-ൽ 283 കേസുകളിൽ നിന്ന് 185 പേരാണ് അറസ്റ്റിലായത്. 198 വാഹനങ്ങൾ പിടിച്ചെടുത്തു.…
Read Moreകഴിഞ്ഞ ഒരുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന മാതൃമരണങ്ങളുടെ റിപ്പോർട്ടുതേടി സർക്കാർ
ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ സംഭവിച്ച മാതൃമരണങ്ങളുടെ ഓഡിറ്റ് നടത്താൻ ഉത്തരവിട്ട് സർക്കാർ. ഇതോടൊപ്പം ബല്ലാരിയിൽ അടുത്തിടെ സംഭവിച്ച മാതൃമരണങ്ങളുടെ ക്ലിനിക്കൽ പരിശോധനയും നടത്തും. കാരണം അഞ്ചുപേർ മരിച്ചതിൽ രണ്ടുപേർക്ക് എലിപ്പനിയുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കൽ അവഗണന തള്ളിക്കളയുന്നില്ലെന്നും ക്ലിനിക്കൽ പരിശോധനയിലൂടെ മാത്രമേ മരണം എലിപ്പനിമൂലമാണോ എന്ന് അറിയാൻസാധിക്കൂവെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഈവർഷം നവംബർവരെ സംസ്ഥാനത്ത് 348 മാതൃമരണങ്ങൾ സംഭവിച്ചതായാണ് വിവരം. ഓഡിറ്റ് നടത്തിയാൽ മരണങ്ങളുടെ യഥാർഥകാരണം അറിയാൻസാധിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയണമെങ്കിൽ മാതൃമരണങ്ങളുടെ യഥാർഥകാരണം അറിയണമെന്നും മന്ത്രി പറഞ്ഞു.…
Read Moreസ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിൽ : ഓണ്‍ലെന്‍ ഭക്ഷണം ആശ്രയിച്ച് കഴിയുന്നവര്‍ പട്ടിണിയാകും
തിരുവനന്തപുരം : പണിമുടക്കി് ഓണ്‍ലൈന്‍ വിതരണ ജീവനക്കാര്‍. സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കും. സമരം ശബളവര്‍ധനവ് ആവശ്യപ്പെട്ട്. കോഴിക്കോട് ജില്ലയിലും സ്വിഗ്ഗി ജീവനക്കാര്‍ സമരത്തില്‍
Read Moreഗൃഹലക്ഷ്മി പദ്ധതിയിൽ ഉപഭോക്താക്കളായി സംസ്ഥാനത്തെ 15,000 ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തി.
ബെംഗളൂരു : കർണാടകത്തിൽ വീട്ടമ്മമാർക്ക് മാസംതോറും 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ ഉപഭോക്താക്കളായി ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തി. സംസ്ഥാനത്തെ 15,000 ട്രാൻസ് വനിതകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവർക്കുള്ള ഡിസംബറിലെ തുകയുടെ വിതരണം തുടങ്ങി. കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന തിരഞ്ഞെടുപ്പുവാഗ്ദാനപദ്ധതിയാണ് ഗൃഹലക്ഷ്മി. കഴിഞ്ഞവർഷം ഓഗസ്റ്റ് 30-നാണ് പദ്ധതി നടപ്പാക്കിയത്. എ.പി.എൽ.-ബി.പി.എൽ. വ്യത്യാസമില്ലാതെ റേഷൻ കാർഡിൽ ഗൃഹനാഥയായ വനിതകളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിച്ചത്. പദ്ധതിയിൽ ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തണമെന്ന് ഈ വിഭാഗത്തിലുള്ളവർ ആവശ്യമുയർത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് സർക്കാർ നടപടി. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വലിയ ആശ്വാസം…
Read Moreബന്ദിപ്പൂരില്‍ ഹരിത നികുത് ഫാസ്ടാഗിലൂടെ ഈടാക്കി തുടങ്ങി: എന്താണ് ഹരിത നികുതി ? നിരക്കും വിശദാംശങ്ങളും അറിയാന്‍ വായിക്കാം
ബംഗളുരു : ബന്ദിപ്പൂർ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകുന്ന കൊല്ലേഗൽ – ഊട്ടി ദേശിയപാതകളിൽ കർണാടക വനംവകുപ്പ് ഹരിത നികുതി (ഗ്രീൻ സെസ് ) ഈടാക്കാൻ തുടങ്ങി. കൊല്ലേഗൽ – കോഴിക്കോട് ദേശീയ പാതയിലെ (എൻ എച്ച് -766) മൂലഹൊളള, മദ്ദൂര്‍ മൈസൂരു – ഊട്ടി ദേശീയപാതയിലെ (എന്‍.എച്ച് 67) മേലുകമ്മനഹളളി ചെക്‌പോസ്റ്റകളിലാണ് സ്ഥാപിച്ചത്. സ്വകാര്യ വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗ് റീഡറുകള്‍ സ്‌കാന്‍ ചെയ്താണ് പണം ഈടാക്കുക. ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായാല്‍ മറ്റ് കടുവാസങ്കേതങ്ങളിലേക്കും വ്യാപിപ്പിക്കും. ഹരിത…
Read Moreസ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രാധാന്യം നൽകാൻ ലക്ഷ്യം; സർജാപുരയിൽ ആയിരം ഏക്കറിൽ ‘സ്വിഫ്റ്റ് സിറ്റി’ നടപ്പാക്കാൻ ഒരുങ്ങി സർക്കാർ
ബെംഗളൂരു : ബെംഗളൂരുവിലെ സർജാപുരയിൽ ‘സ്വിഫ്റ്റ് സിറ്റി’ (സ്റ്റാർട്ടപ്പ്, വർക്ക് സ്പെയിസ്, ഇന്റലിജൻസ്, ഫിനാൻസ്, ടെക്‌നോളജി സിറ്റി) സ്ഥാപിക്കാൻ കർണാടക സർക്കാർ. നഗരത്തിൽ ഇലക്‌ട്രോണിക് സിറ്റിക്കും ഐ.ടി.പി.എലിനും ശേഷം വരുന്ന വലിയ ഇനവേഷൻ ഹബ്ബായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രാധാന്യം നൽകാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ആയിരം ഏക്കർ സ്ഥലത്താണ് സ്വിഫ്റ്റ് സിറ്റി സ്ഥാപിക്കുന്നതെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. നഗരത്തിലെ ഐ.ടി. ഹബ്ബുകൾക്കടുത്തായിരിക്കുമിത്. സ്വിഫ്റ്റ് സിറ്റിയിൽനിന്ന് ദേശീയപാതാ 44, ദേശീയപാതാ 48 എന്നിവയുമായി ബന്ധപ്പെടാനും എളുപ്പമാണ്. ആയിരക്കണക്കിനാളുകൾക്ക് തൊഴിലവസരങ്ങൾ ഇവിടെയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.…
Read Moreഭാര്യയും വീട്ടുകാരും പീഡിപ്പിച്ചു ; നഗരത്തിൽ മറ്റൊരു ആത്മഹത്യ കൂടി; ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി പോലീസുകാരന്
ബംഗലൂരു: ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ഐടി ജീവനക്കാരന്‍ ജീവനൊടുക്കിയത് ചര്‍ച്ചയാകുന്നതിനിടെ മറ്റൊരു യുവാവും ബംഗലൂരുവില്‍ ജീവനൊടുക്കി. 33കാരനായ തിപ്പണ്ണ അലുഗുര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഒരു പേജില്‍ ആത്മഹത്യ കുറിപ്പും ഇയാള്‍ എഴുതിവെച്ചിട്ടുണ്ട്. വിജയപുര ജില്ല സ്വദേശിയാണ് തിപ്പണ്ണ. ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍വതി എന്ന യുവതിയെ വിവാഹം ചെയ്തത്. പാര്‍വതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി കന്നഡയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ 12ന് ഫോണില്‍ വിളിച്ച യമുനപ്പ, തിപ്പണ്ണയെ…
Read More