ബെംഗളൂരു : നഗരത്തിൻ്റെ പലഭാഗങ്ങളിലെയും കുഴികൾ അടയ്ക്കണമെന്ന് ബിബിഎംപി കമ്മീഷണറോട് അഭ്യർത്ഥിച്ച് പ്രശസ്ത ഹോളിവുഡ് നടൻ ടോം ക്രൂസ്! ‘ഹേ ബാംഗ്ലൂർ ബിബിഎംപി കമ്മീഷണർ, റോഡിലെ തടസ്സങ്ങൾ നീക്കുക’ എന്നെഴുതിയ പ്ലക്കാർഡും പിടിച്ച് ഒരു റോഡ് ബ്ലോക്കിന് മുന്നിൽ നിൽക്കുന്ന ടോം ക്രസിന്റെ എ ഐ – സൃഷ്ടിച്ച ഫോട്ടോ ബാംഗ്ലൂർ ബി ബി എം പിയുടെ എക്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ട്. നഗരത്തിലെ പല റോഡുകളിലും കുഴികൾ നിറഞ്ഞ് വാഹനയാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ചും അടുത്തിടെ പെയ്ത മഴയിൽ റോഡിലെ കുഴികൾ വർധിച്ചിട്ടുണ്ട്. ഇതുകൂടാതെ…
Read MoreAuthor: News Team
നിലവിലെ ബസുകൾ കാലപ്പഴക്കം ചെന്നത്; ബെംഗളൂരുവിനെ ഒഴിവാക്കി കേന്ദ്രത്തിന്റെ ഇ–ഡ്രൈവ്
ബെംഗളൂരു∙ പൊതുഗതാഗത മാർഗങ്ങൾ വിപുലമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഇ–ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ബസുകൾ അനുവദിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഇല്ല. 16 സംസ്ഥാനങ്ങളിലെ 77 നഗരങ്ങൾക്കാണ് ബസുകൾ ലഭിക്കുകയെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം വ്യക്തമാക്കി. യാത്രാക്ലേശം പരിഹരിക്കാൻ ബിഎംടിസി ബസുകളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കു തിരിച്ചടിയാണിത്. നേരത്തേ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിന് 5000 ബസുകൾ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ 1231 നോൺ എസി ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 6500 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്.…
Read Moreതണുത്തു വിറയ്ക്കും; നഗരം കടന്നുപോകുന്നത് ഏറ്റവും തണുപ്പുള്ള ഡിസംബർ രാത്രിയിലൂടെ
ബെംഗളൂരു കടന്നു പോകുന്നത് മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ്. ഡിസംബർ പകുതി കഴിഞ്ഞിട്ടും നഗഗരത്തിൽ ഇതുവരെയും ശൈത്യകാലം എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ജനുവരി വരെ വടക്കുകിഴക്കൻ മൺസൂൺ നീണ്ടു നിൽക്കുന്നതിനാലാണ് ശൈത്യകാലം ഇനിയും ഇവിടെ പ്രഖ്യാപിക്കാത്തത്. അതുകൊണ്ട് തന്നെ മൂടിയ ആകാശവും മഴയും ഒക്കെയാണ് ഈ വർഷം ഡിസംബറിലെ കാഴ്ചകൾ. എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ബാംഗ്ലൂരിലെ രാത്രികാല താപനില വീണ്ടും താഴുകയാണ്. ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെ പോകുമെന്ന വിധത്തിലാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. നഗരത്തിലെ രാത്രികാല താപനില…
Read Moreഗൃഹലക്ഷ്മി പദ്ധതിവഴി കിട്ടുന്ന സഹായധനം സമ്പാദ്യമാക്കി കൃഷിയിടത്തിൽ കുഴൽക്കിണർ നിർമിച്ച് സ്ത്രീകൾ
ബെംഗളൂരു : ഗൃഹലക്ഷ്മി പദ്ധതിവഴി കിട്ടുന്ന സഹായധനം സമ്പാദ്യമാക്കി കൃഷിയിടത്തിൽ കുഴൽക്കിണർ നിർമിച്ച് കൃഷിക്കുള്ള വെള്ളം യഥേഷ്ടമാക്കി ഗദഗിലെ സ്ത്രീകൾ. ഗദഗിലെ ഗജേന്ദ്രഗഡ് മാൽദാർ ഒനിയിലെ കർഷക മാബുദിയാണ് മകന്റെ ഭാര്യ റോഷൻ ബീഗവുമൊത്ത് സർക്കാർ സഹായധനം ഒരുമിച്ചുകൂട്ടിവെച്ച് 13 അംഗങ്ങളുള്ള കുടുംബത്തിന്റെ കൃഷിയിടത്ത് വെള്ളം ലഭ്യമാക്കിയത്. രണ്ടുവീടുകളിൽ താമസിക്കുന്നതിനാൽ രണ്ടുപേരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. രണ്ടു പേരുടെയും 11 മാസത്തെ സഹായധനമായ 44,000 രൂപയാണ് ഇതിനുവേണ്ടി വിനിയോഗിച്ചതെന്ന് അവർ പറഞ്ഞു. കിണർ നിർമിക്കാൻ 60,000 രൂപ ചെലവായി. 16,000 രൂപ പണം മകൻ നൽകി.…
Read Moreമെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് ഏരിയകളിലും ഓട്ടോ സ്റ്റാൻഡുകളിലും ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ തുറക്കും
ബെംഗളൂരു: ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ . സ്വകാര്യ കമ്പനിയായ സൺ മൊബിലിറ്റിയുമായി സഹകരിച്ചാണ് ബിഎംആർസിഎൽ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ 19 മെട്രോ സ്റ്റേഷനുകളിൽ സ്വാപ്പിങ് സ്റ്റേഷൻ സ്ഥാപിക്കും. ഹൂഡി മെട്രോ സ്റ്റേഷനിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ ഇതിനോടകം തുറന്നിട്ടുണ്ടെന്നും ഉടൻ തന്നെ മറ്റിടങ്ങളിലേക്കും ഇവ നടപ്പാക്കുമെന്നും ബിഎംആർസിഎൽ) മാനേജിംഗ് ഡയറക്ടർ എം. മഹേശ്വര റാവു പറഞ്ഞു. പാർക്കിംഗ് ഏരിയകളിലും ഓട്ടോ സ്റ്റാൻഡുകളിലും സ്ഥാപിക്കുന്ന ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ മെട്രോ ട്രെയിനുകളിലേക്കും തിരിച്ചും യാത്ര…
Read Moreശബരിമലയിലെ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും ചാടി; കര്‍ണാടക സ്വദേശി മരിച്ചു
ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും എടുത്തുചാടിയ കര്‍ണാടക സ്വദേശി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍. മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ കര്‍ണാടക രാം നഗര്‍ സ്വദേശിയായ കുമാരസാമി താഴേക്ക് ചാടിയത്. തുടര്‍ന്ന് പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് കൈക്കും കാലിനും പരുക്കേറ്റിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. എന്നാല്‍ സാരമുള്ള പരിക്കല്ലെന്നാണ് ഇയാള്‍ക്ക് എന്നായിരുന്നു സൂചന. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത തിരിച്ചറിയല്‍ രേഖയില്‍ കുമാര്‍…
Read Moreയാത്രാ ദുരിതമൊഴിയും; പുതുവര്‍ഷം മലബാര്‍ മേഘലയിലേക്ക് കൂടുതല്‍ സ്ലീപ്പര്‍ ബസ് സര്‍വീസുമായി കര്‍ണാടക ആര്‍ടിസി; വിശദാംശങ്ങൾ
ബെംഗളൂരു : പുതുവര്‍ഷത്തില്‍ കര്‍ണാടക ആര്‍ടിസി മലബാര്‍ മേഘലയിലേക്ക് കൂടുതല്‍ സ്ലീപ്പര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കും. കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. അംബാരി ഉത്സവ് എസി, പല്ലക്കി നോണ്‍ എസി എന്നീ ബ്രാന്‍ഡുകളിലെ കൂടുതല്‍ ബസുകള്‍ അടുത്ത് വര്‍ഷം പുറത്തിറങ്ങുന്നതോടെയാണ് മലബാറിലേക്കും സര്‍വീസുകള്‍ തുടങ്ങുക. നിലവില്‍ കോഴിക്കോട്ടേക്ക് എസി, നോണ്‍ എസി വിഭാഗങ്ങളിലായി ഓരോ സര്‍വീസുകളുണ്ട്. കണ്ണൂരിലേക്ക് എസി കാസര്‍ഗോട്ടേക്ക് നോണ്‍ എസി സര്‍വീസും ഉണ്ട്. ക്രിസ്മസ് സീസണില്‍ കര്‍ണാടക ആര്‍ടിസി കണ്ണൂരിലേക്ക് തിരക്കുളള ദിവസങ്ങളില്‍ 3 നോണ്‍ എസി സ്ലീപ്പര്‍…
Read Moreജോഗ് വെള്ളച്ചാട്ടം : ജനുവരി ഒന്നുമുതൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു; വിശദാംശങ്ങൾ
ബെംഗളൂരു : വിനോദ സഞ്ചാരകേന്ദ്രമായ ജോഗ് വെളളച്ചാട്ടത്തിലേക്ക് ജനുവരി 1 മുതല്‍ മാര്‍ച്ച് 15 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു. നിര്‍മാണ പ്രവര്‍ത്തികളുടെ ഭാഗമായാണ് 3 മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ജോഗ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. കേരളത്തില്‍ നിന്നുള്‍പ്പടെയുളള സന്ദര്‍ശകര്‍ ഏറെ എത്തുന്ന ശിവമൊഗ്ഗ ജില്ലയില്‍ ശരാവതി നദിയിലെ ജോഗ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വെളളച്ചാട്ടം കൂടിയാണ്. 185 കോടി രൂപ ചെലവഴിച്ചാണ് സന്ദര്‍ശകര്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. വെളളച്ചാട്ടം കാണാന്‍ 3 നിലകളിലായി ഗാലറി, സയന്‍സ് മ്യൂസിയം, ശരാവതി…
Read Moreശ്രദ്ധിക്കുക നഗരത്തിലെ ഈ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വൈദ്യുതി മുടങ്ങുക ജെപി നഗർ, ശ്രേയസ് കോളനി, കൊത്തന്നൂർ, ഐടിപിഎൽ എന്നിവിടങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 1.30 വരെ സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, മുനീശ്വർ ലേഔട്ട്, പരപ്പന അഗ്രഹാര, കോറമംഗല എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.
Read More‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ ബില്‍ ഇന്ന് ലോക്‌സഭയില്‍;
ഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ അവതരിപ്പിക്കും. ബിൽ അവതരണം പ്രമാണിച്ച് എല്ലാ എംപിമാരും സഭയിൽ ഉണ്ടാകണമെന്ന് ബിജെപി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ( ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധി സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക. ബിൽ അവതരണത്തിന് ശേഷം സമഗ്ര ചർച്ചകൾക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാൻ കേന്ദ്രമന്ത്രി ആവശ്യപ്പെടും. ബില്‍ പരിശോധിക്കാനുള്ള…
Read More