ചെന്നൈ: മുഖ്യമന്ത്രിയായി ജയലളിത തുടരുമെന്നും മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ. പനീര്‍സെല്‍വത്തിന് നല്‍കിയതായും വ്യക്തമാക്കി തമിഴ്നാട് ഗവര്‍ണര്‍ ഉത്തരവിറക്കി.മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുള്ള ചുമതലയും പനീര്‍സെല്‍വത്തിന് നല്കി. ജയലളിത കൈകാര്യം ചെയ്തിരുന്ന പൊതുഭരണം, ആഭ്യന്തരം, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, പൊലീസ്, ജില്ലാ ഭരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പനീര്‍സെല്‍വത്തിന് കൈമാറിയത്. ജയലളിത അതിതീവ്ര വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.
Read MoreAuthor: ജാന്‍വി
സാംസങ് ഗാലക്സി നോട്ട് 7 ഉല്പാദനവും വില്പനയും സാംസങ് നിര്‍ത്തി
സോൾ:സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകൾ കൈവശമുള്ളവർ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയിൽപ്പെട്ട ഫോണുകൾ ഇനിമുതൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ കമ്പനിയുടെ അറിയിപ്പ്. ഈ വിഭാഗത്തിൽപ്പെട്ട ഫോണുകൾ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.സാംസങ്ങ് ഗാലക്സി നോട്ട് 7 ന്റെ നിർമാണം സ്ഥിരമായി നിർത്തിവയ്ക്കുകയാണെന്ന് ഒരു ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഗാലക്സി നോട്ട് 7 ഫോണുകളുടെ എല്ലാത്തരത്തിലുള്ള വിൽപനകളും കമ്പനി നിർത്തിവയ്ക്കുകയാണെന്നും കമ്പനി അറിയിച്ചു . ഫോണുകൾ പൊട്ടിത്തെറിക്കുന്നതായി ഉള്ള വ്യാപക പരാതിയെ തുടർന്ന് 25 ലക്ഷത്തോളം…
Read Moreഹെയ്റ്റിയിൽ നാശം വിതച്ച് ചുഴലിക്കാറ്റ് ‘മാത്യു’ അമേരിക്കയിലേക്ക് നീങ്ങുന്നു
വാഷിങ്ടണ്‍: ഹെയ്റ്റിയിൽ വന്‍ നാശംവിതച്ച മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി. കൊടുങ്കാറ്റില്‍പ്പെട്ട് ഇതുവരെ 140 പേര് മരിച്ചു.ഹെയ്റ്റിക്ക് പുറമെ ക്യൂബയിലും വൻനാശം വിതച്ച ‘മാത്യു’ ചുഴലിക്കാറ്റ് യുഎസിലെ ഫ്ളോറിഡയിലേക്കും നീങ്ങുന്നു.തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്ളോറിഡ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യത.ഹെയ്റ്റിയിലും ക്യൂബയിലും മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിലാണ് ‘മാത്യു’ ആഞ്ഞടിച്ചത്. പ്രദേശത്തുനിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്ളോറിഡയില്‍ മുന്‍കരുതലെന്ന നിലയില്‍ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട് .ക്യൂബ പിന്നിട്ടതോടെ ശക്തികുറഞ്ഞ് മണിക്കൂറില്‍ 190 കി.മീ. വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി യു.എസ്. ഒമ്പത്…
Read Moreഏകദിന പരമ്പര:ഇന്ത്യൻ ടീമിൽ റെയ്നയും അമിത് മിശ്രയും;അശ്വിനും ജഡേജയ്ക്കും വിശ്രമം
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു.മധ്യനിര ബാറ്റ്സ്മാന് സുരേഷ് റെയ്നയെ തിരിച്ചുവിളിച്ചു. ആകെ അഞ്ച് ഏകദിനങ്ങൾ ഉൾപ്പെട്ടതാണു പരമ്പര. ഈ മാസം 16, 20, 23 തീയതികളിലായി യഥാക്രമം ധർമശാല, ഡൽഹി, മൊഹാലി എന്നിവിടങ്ങളിലാണ് ആദ്യ മൂന്ന് ഏകദിനങ്ങൾ. അശ്വിൻ, ജഡേജ, ഷമി എന്നിവർക്കു വിശ്രമം അനുവദിച്ചു. 15 അംഗ ടീം: ധോനി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, രഹാനെ, കോലി, മനീഷ് പാണ്ഡെ, റെയ്ന, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര,…
Read Moreഗൂഗിൾ പിക്സല്‍,പിക്സല്‍ എക്സ് എല്‍ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി
സാന്‍ഫ്രാന്‍സിസ്കോ: സ്മാര്‍ട്ട് ഫോണ്‍ സ്രെണിയിലേക്കു ഗൂഗിളിന്റെ വക രണ്ട് ഫോണുകള്‍ എത്തി.സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന പ്രോഡക്ട് ലോഞ്ചില്‍ പിക്സല്‍,പിക്സല്‍ എക്സ് എല്‍ എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പതിപ്പുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. 57,000 രൂപ മുതലാണ് മാർക്കറ്റ് വില. പിക്സല്‍ ഫോണില്‍ അഞ്ച് ഇഞ്ച് എഫ്.എച്ച്.ഡി അമോള്‍ സ്ക്രീനാണുള്ളത്. പിക്സല്‍ എക്സ് എല്‍ ഫോണിന്റെ സ്ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്. ഒക് ടോബര്‍ 13 ന് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കും.സില്‍വര്‍, ബ്ലാക്ക് എന്നീ നിറങ്ങള്‍ക്കൊപ്പം ലിമിറ്റഡ് എഡിഷനായി ബ്ലൂ നിറത്തിലുമാണ് ഈ ഫോണുകള്‍ വിപണിയിൽ എത്തുന്നത്.ഗൂഗിള്‍ അല്ലോയിലൂടെ എത്തിയ ഗൂഗിള്‍ അസിസ്റ്റന്റിന്റെ…
Read Moreബ്ലാക്ക്ബെറി സ്മാർട്ട് ഫോൺ നിർമാണത്തിൽ നിന്നും പിന്മാറുന്നു.
ബ്ലൂംബെര്‍ഗ്: പ്രശസ്ത മൊബൈല്‍ കമ്പനിയായ ബ്ലാക്ക്ബെറി മൊബൈല്‍ നിര്‍മാണം നിര്‍ത്തുന്നു. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനം എന്ന് കമ്പനി അറിയിച്ചു.ആവശ്യമായ ഹാര്‍ഡ് വെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായും കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്ബെറി അറിയിച്ചു. പത്തു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ കമ്പനിയായിരുന്നു ബ്ലാക്ക്ബെറി. ആന്‍ഡ്രോയിഡിന്റെ കടന്നു വരവോടു കൂടി ബ്ലാക്ക് ബെറിയുടെ വിപണന മൂല്യം താഴോട്ട് പോവുകയായിരുന്നു.സെക്യൂരിറ്റി ആപ്ലിക്കേഷനടക്കമുള്ള സോഫ്റ്റ്വെയര് നിര്‍മാണത്തിലാണ് ഇനി ബ്ലാക്ക്ബെറി ഊന്നല്‍ നല്‍കുന്നത്. ബ്ലാക്ബെറി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Read Moreസംസ്ഥാനത്തെ യാത്രാക്ലേശം;കർണാടക ആർ ടി സി പുതിയ ബസ്സുകൾ നിരത്തിലിറക്കി
ബെംഗളൂരു: സംസ്ഥാനത്തെ കനത്ത യാത്രാക്ലേശം കണക്കിലെടുത്ത് കര്‍ണാടക ആര്.ടി.സി എഴുപതു പുതിയ ബസ്സുകള്‍ നിരത്തിലിറക്കി.യാത്രാ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി 1594 പുതിയ ബസ്സുകള്‍ പുറത്തിറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.ഇതിന്റെ ആദ്യഘട്ടത്തിൽ 380 ബസ്സുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായിട്ടാണ് തിങ്കളാഴ്ച എഴുപതു ബസ്സുകള്‍ പുറത്തിറക്കിയത്.ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി തിങ്കളാഴ്ച രാവിലെ കര്‍ണാടക ആര്.ടി.സിയുടെ ശാന്തിനഗര്‍ ഓഫീസിന് സമീപം നടന്ന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.നവംബര്‍ മാസം തീരുന്നതിനു മുന്നെ 380 ബസ്സുകള്‍ കൂടി പുറത്തിറക്കാനാണ് തീരുമാനം.അടുത്ത വര്‍ഷം മാര്‍ച്ചോടെ എ.സി സ്ലീപ്പര്‍ ബസ്സുകളും ഐരാവതും ഉള്‍പ്പെടെ 1594 ബസ്സുകള്‍ പുതിയതായി വാങ്ങാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.
Read Moreകെ.ജെ ജോർജ് കർണാടക മന്ത്രിസഭയിലേക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു:സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ കെ.ജെ ജോർജ് കർണാടക മന്ത്രി ആയി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യ മന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു.ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.ബെംഗളൂരു നഗരവികസന വകുപ്പ് തന്നെ ജോർജിന് ലഭിക്കും.മംഗളൂരു ഡി വൈ എസ് പി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നുണ്ടായ കേസിനെ ചൊല്ലി ജൂലൈ 18 ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കുറ്റവിമുക്തനാക്കിയതിനു ശേഷമാണ് മന്ത്രിസഭയിലേക്ക് വീണ്ടും തിരിച്ചെത്തിയത്.ഉദ്യോഗസ്ഥന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും സത്യം പുറത്തുവന്നതിൽ സന്തോഷം ഉണ്ടെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ജോർജ് പറഞ്ഞു.മന്ത്രി സഭയിലേക്കു വീണ്ടും പരിഗണിച്ചതിൽ കേന്ദ്ര നേതൃത്വത്തോടും മുഖ്യമന്ത്രിയോടും നന്ദി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read Moreഹിജ്റ വർഷാരംഭം;ഒക്ടോബർ രണ്ട് യുഎയിൽ പൊതു അവധി
ഹിജ്റ പുതുവര്ഷദിനത്തോട് അനുബന്ധിച്ച് യുഎയിൽ ഒക്ടോബര്‍ രണ്ടിന് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.ഒക്ടോബര്‍ രണ്ടിന് അവധി ലഭിക്കുന്നതോടെ മൂന്ന് ദിവസം തുടര്‍ച്ചയായി യുഎഇയില്‍ അവധി ലഭിക്കും.
Read Moreവടക്കൻ കർണാടകയിൽ കനത്ത മഴയിൽ വെള്ളപൊക്കം
ബെംഗളൂരു: കഴിഞ്ഞ നാലു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ വടക്കൻ കർണാടകത്തിൽ വെള്ളപൊക്കം.മഴയിൽ റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചു പോവുകയും ചെയ്തു.പലയിടത്തും ഗതാഗതം പൂർണമായും തടസപ്പെട്ടു.വ്യാപകമായി കൃഷി നാശം ഉണ്ടാവുകയും ചെയ്തു.കലബുറഗി ,ബിദർ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത് .വടക്കൻ കർണാടകയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളായ ബിദറിലും കലബുറഗിയിലും ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. കൃഷ്ണ നദിയുടെ കരയിലുള്ള ഗ്രാമങ്ങൾ ചിലത് ഒറ്റപ്പെട്ട നിലയിലാണ്.ബിദർ ജില്ലയിൽ രണ്ടായിരത്തിലേറെ വീടുകൾ തകർന്നു.കലബുർഗിയിലെ അണക്കെട്ടുകൾ എല്ലാം നിറഞ്ഞതിനെ തുടർന്ന് തുറന്നുവിട്ടു.ഇതുമൂലം നദികൾ കരകവിഞ്ഞൊഴുകുകയാണ്.നിരവധി പേരെ ബോട്ടുകളിൽ…
Read More