ബെംഗളൂരു:സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ കെ.ജെ ജോർജ് കർണാടക മന്ത്രി ആയി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യ മന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു.ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.ബെംഗളൂരു നഗരവികസന വകുപ്പ് തന്നെ ജോർജിന് ലഭിക്കും.മംഗളൂരു ഡി വൈ എസ് പി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നുണ്ടായ കേസിനെ ചൊല്ലി ജൂലൈ 18 ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കുറ്റവിമുക്തനാക്കിയതിനു ശേഷമാണ് മന്ത്രിസഭയിലേക്ക് വീണ്ടും തിരിച്ചെത്തിയത്.ഉദ്യോഗസ്ഥന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും സത്യം പുറത്തുവന്നതിൽ സന്തോഷം ഉണ്ടെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ജോർജ് പറഞ്ഞു.മന്ത്രി സഭയിലേക്കു വീണ്ടും പരിഗണിച്ചതിൽ കേന്ദ്ര നേതൃത്വത്തോടും മുഖ്യമന്ത്രിയോടും നന്ദി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
30,000 പേർക്ക് ഒരു പൊതുശൗചാലയം: ബെംഗളൂരുവിൽ ശുചിത്വ നിഷേധമെന്ന് പഠന റിപ്പോർട്ട്... -
ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
ബെംഗളൂരു: ഓണം ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് എറണാകുളത്തിനും... -
വിളിച്ചാൽ പോലീസ് മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
ബെംഗളൂരു: അടിയന്തര ഘട്ടങ്ങളിൽ പോലീസ് സ്റ്റേഷൻ അതിർത്തിയുടെ പേരുപറഞ്ഞ് ജനങ്ങളെ വലയ്ക്കുന്ന...
