വെള്ളം നല്‍കില്ലെന്ന് മുഖ്യമന്ത്രി;മാണ്ഡ്യയിലും മൈസൂരുവിലും പ്രതിഷേധം.ബെംഗളൂരു ശാന്തം.പോലീസും ദ്രുതകർമ സേനയും രംഗത്ത്.

ബെംഗളൂരു: കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് ഇപ്പോള്‍ വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാടിന് ഇന്നുതന്നെ വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം വന്നതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം. കര്‍ണാടകയുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നത് ഉള്‍പ്പെടെയുള്ള സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശങ്ങള്‍ നിലനില്‍ക്കെയാണ് കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിര്‍ദേശം അനുസരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിയെ അറിയിക്കാനും കോടതി ഇന്ന് കര്‍ണാടകയുടെ അഭിഭാഷകനോട് പറഞ്ഞിരുന്നു. നേരത്തേ ജലം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ കര്‍ണാടക നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് വെള്ളം വിട്ടുനല്‍കേണ്ടെന്ന് പ്രമേയം പാസാക്കിയിരുന്നു.…

Read More

തമിഴ്‌നാടിന് ഉടന്‍ വെള്ളം വിട്ടുകൊടുക്കണം;കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തില്‍ പ്രശ്‌ന പരിഹാരമല്ല.ഉത്തരവ് അനുസരിക്കുന്നതാണ് നല്ലത് :സുപ്രീം കോടതി.

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് സുപ്രീംകോടതിയുടെ ശക്തമായ താക്കീത്. സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേ നിയസഭയില്‍ പ്രമേയം പാസാക്കി വീണ്ടും കോടതിയെ സമീപിച്ച കര്‍ണാടകയുടെ നടപടിയെ കോടതി വിമര്‍ശിച്ചു. ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് തമിഴ്‌നാടിന് 6000 ക്യുസെക്സ് ജലം വിട്ടുനല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കാവേരി നദിയില്‍ നിന്ന് ദിവസവും 6000 ക്യൂസെക്സ് വീതം ജലം വിട്ടുനല്‍കാന്‍ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന്, കര്‍ണാടകയുടെ കുടിവെള്ളത്തിനായി മാത്രമേ ജലം തികയൂ എന്നതിനാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കേണ്ടെന്ന് കര്‍ണാടക പ്രമേയം പാസാക്കുകയായിരുന്നു. പ്രമേയവുമായി കര്‍ണാടക…

Read More

മെട്രോ നഗരത്തിൽ ഓണാഘോഷം വ്യത്യസ്തമാക്കി മലയാളി കൂട്ടായ്മ !!

  ബെംഗളൂരു : ആർഭാടങ്ങൾ ഒഴിവാക്കി കർമലാറം ആശാഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പമാണ് ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്ററ്റിലെ അംഗങ്ങൾ ഇത്തവണത്തെ ഓണം ആഘോഷിച്ചത്. അന്തേവാസികൾക്കു വിഭവ സമൃദ്ധമായ സദ്യയും ഓണക്കോടികളും അംഗങ്ങൾ വിതരണം ചെയ്തു. സപ്തംബർ 25 ഞായറാഴ്ച സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ അഡ്വക്കേറ്റ് ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമാ താരം റോക്കിയ ആദം ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. സെക്രട്ടറി ഉണ്ണികൃഷണൻ, ട്രഷറർ ബിജുമോൻ, വനിത വിഭാഗം പ്രസിഡൻ്റ് നളിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാപന സംഗമത്തിൽ പ്രസിഡൻ്റ് സുമോജ് മാത്യൂ നന്ദി പ്രകാശിപ്പിച്ചു.

Read More

സ്വാശ്രയ മാനേജ്മെന്‍റ് പ്രശ്നത്തില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്‍റ് പ്രശ്നത്തില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് സമരപ്പന്തലിനുള്ളിലേക്ക് ലാത്തി വീശി. കണ്ണീർ വാതകവും പ്രയോഗിച്ചു. നിരാഹാരം നടത്തുന്ന നേതാക്കളായ മഹേഷിനും ഡീനിനും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്  ആശുപത്രിയിലേക്ക് മാറ്റി . സംഘർഷം രൂക്ഷമായതോടെ സുധീരനും ചെന്നിത്തലയും എംഎല്‍എമാരും സമരപ്പന്തലിലെത്തി. പിണറായിക്ക് അധികാര ഭ്രാന്താണെന്ന് സുധീരന്‍ ആരോപിച്ചു.

Read More

അമ്മക്ക് ഇന്ന് പിറന്നാള്‍.

അമൃതപുരി: മാതാ അമൃതാനന്ദമയിക്ക് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് അമൃതപുരിയിലെത്തിയിരിക്കുന്നത്. ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം സർ സംഘചാലക് മോഹൻ ജി ഭാഗവത് അമ്മയ്ക്ക് ഹാരാര്‍പ്പണം നടത്തി. രാവിലെ ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങിൽ മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അമ്മയ്ക്ക് പുഷ്പാർച്ചന ചെയ്തു. തുടർന്ന് മാതാ അമൃതാനന്ദമയി ലോകമെമ്പാടുമുള്ള മക്കൾക്ക് സ്നേഹത്തിന്റെ മാതൃസന്ദേശം നൽകി. ഗവർണർ ജസ്റ്റിസ് പി.സദാശിവം, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജനറൽ വി.കെ.സിങ്, യശോനായിക്, രാജ്യസഭാ…

Read More

സ്വാശ്രയ വിഷയം ,സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്വാശ്രയ സമരക്കാര്‍ കൂലിക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്. മഷി കുപ്പിയുമായി സമരത്തിന് വന്നത് ലജ്ജാകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നത് വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് അറിയിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്ക്യം മുഴക്കി. ബഹളം നിയന്ത്രണാതീതമാതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് രാവിലെ എട്ടര മണിക്ക് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി യുത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ…

Read More

ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ

ബെംഗളൂരു :കാവേരി കേസിലെ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു മുൻകരുതൽ എന്ന നിലക്കാണ് രാവിലെ ആറു മണി മുതൽ രാത്രി 12 മണി വരെ ശിക്ഷാ നിയമം 144 പ്രകാരമുള്ള നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. 6000 ക്യൂസെക്സ് ജലം കർണാടക  തമിഴ്നാടിന് നൽകണം എന്ന ഇടക്കാല പരിഷ്ക്കരിക്കണം എന്നാവശ്യപ്പെട്ട് കർണാടക സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയും കർണാടകയ എതിർത്ത് തമിഴ്നാട് സമർപ്പിച്ച ഹർജിയും ഇന്ന് പരിഗണിക്കും.

Read More

പൂജ അവധി 10 സ്പെഷലുമായി കർണാടക ആർ ടി സി.

ബെംഗളൂരു : പൂജാ അവധിയുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കർണാടക ആർ ടി സി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഒക്ടോബർ 7 ന് ആണ് സ്പെഷലുകൾ. സേലം കോയമ്പത്തൂർ വഴിയുള്ള ബസുകളുടെ ദക്ഷിണ കേരളത്തിലുള്ള ടിക്കറ്റുകൾ വേഗത്തിൽ തീർന്നുകൊണ്ടിക്കുകയാണ്.

Read More

സംസ്ഥാനത്തെ യാത്രാക്ലേശം;കർണാടക ആർ ടി സി പുതിയ ബസ്സുകൾ നിരത്തിലിറക്കി

ബെംഗളൂരു: സംസ്ഥാനത്തെ കനത്ത യാത്രാക്ലേശം കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി എഴുപതു പുതിയ ബസ്സുകള്‍ നിരത്തിലിറക്കി.യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി 1594 പുതിയ ബസ്സുകള്‍ പുറത്തിറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.ഇതിന്റെ ആദ്യഘട്ടത്തിൽ 380 ബസ്സുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായിട്ടാണ് തിങ്കളാഴ്ച എഴുപതു ബസ്സുകള്‍ പുറത്തിറക്കിയത്.ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി തിങ്കളാഴ്ച രാവിലെ കര്‍ണാടക ആര്‍.ടി.സിയുടെ ശാന്തിനഗര്‍ ഓഫീസിന് സമീപം നടന്ന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.നവംബര്‍ മാസം തീരുന്നതിനു മുന്നെ 380 ബസ്സുകള്‍ കൂടി പുറത്തിറക്കാനാണ് തീരുമാനം.അടുത്ത വര്‍ഷം മാര്‍ച്ചോടെ എ.സി സ്ലീപ്പര്‍ ബസ്സുകളും ഐരാവതും ഉള്‍പ്പെടെ 1594 ബസ്സുകള്‍ പുതിയതായി വാങ്ങാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.

Read More

കെ.ജെ ജോർജ് കർണാടക മന്ത്രിസഭയിലേക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു:സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ കെ.ജെ ജോർജ് കർണാടക മന്ത്രി ആയി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യ മന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു.ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.ബെംഗളൂരു നഗരവികസന വകുപ്പ് തന്നെ ജോർജിന് ലഭിക്കും.മംഗളൂരു ഡി വൈ എസ് പി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നുണ്ടായ കേസിനെ ചൊല്ലി ജൂലൈ 18 ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കുറ്റവിമുക്തനാക്കിയതിനു ശേഷമാണ് മന്ത്രിസഭയിലേക്ക് വീണ്ടും തിരിച്ചെത്തിയത്.ഉദ്യോഗസ്ഥന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും സത്യം പുറത്തുവന്നതിൽ സന്തോഷം ഉണ്ടെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ജോർജ് പറഞ്ഞു.മന്ത്രി സഭയിലേക്കു വീണ്ടും പരിഗണിച്ചതിൽ കേന്ദ്ര നേതൃത്വത്തോടും മുഖ്യമന്ത്രിയോടും നന്ദി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read More
Click Here to Follow Us