കന്നഡക്കാർ കൂടുതൽ സംസാരിക്കേണ്ടത് കന്നഡയിൽ: മുഖ്യമന്ത്രി

ഹുബ്ബള്ളി: മറ്റ് പ്രാദേശിക ഭാഷകളെപ്പോലെ കന്നഡയും മറ്റ് ഭാഷകളിൽ നിന്നുള്ള അധിനിവേശം മൂലം വളരെയധികം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കന്നഡ രാജ്യോത്സവത്തിന് (നവംബർ 1) മുന്നോടിയായി നടന്ന ‘മാതാട് മാതാഡ് കന്നഡ‘ (കന്നഡ സംസാരിക്കു, സംസാരിക്കു) പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കന്നഡ എല്ലാ മേഖലകളിലും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കന്നഡ ഭാഷയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നമ്മൾ കന്നഡക്കാർ കൂടുതൽ കന്നഡയിൽ സംസാരിക്കുകയും മറ്റ് ഭാഷകൾ സംസാരിക്കുന്നവരെകൊണ്ട് കന്നഡ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

Read More

സർക്കാർ വകുപ്പുകളിലെ പൊതു വിവരങ്ങൾ ഗവേഷകർക്ക് ഇനി സൗജന്യമായി ലഭിക്കും

ബെംഗളൂരു: ഗവേഷണ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ഇനി മുതൽ സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാകും. ഇ–ഗവേണൻസ് ഡിപ്പാർട്ട്‌മെന്റിന്റെ‘ഓപ്പൺ ഡാറ്റ പോർട്ടൽ‘ വഴി ഗവേഷകർക്ക് വിവരങ്ങൾ ലഭിക്കുന്നതാണ്.  രാജ്യത്ത് ഗവേഷണം നടത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ള, ആർക്കും ഈ സൗകര്യം ഉപയോഗിക്കാം. “ആവശ്യമായ നിർദ്ദിഷ്ട വിവരങ്ങൾ  ലഭിക്കുന്നതിനായി , ഗവേഷണ സ്ഥാപനങ്ങൾക്ക് ഞങ്ങളുമായി ഒരുധാരണാപത്രം ഉണ്ടാക്കാം. ഉദാഹരണത്തിന് വിദ്യാഭ്യാസത്തിൽ നിന്നോ വനിതാ ശിശുക്ഷേമ വകുപ്പിൽ നിന്നോ, വിവരങ്ങൾ ആവശ്യമെങ്കിൽ ഞങ്ങൾക്ക് അത് നൽകാൻ കഴിയും.” എന്ന് ഡിജിലോക്കർ, നാഷണൽ അക്കാദമിക്ഡെപ്പോസിറ്ററി, കർണാടക ഓപ്പൺ ഡാറ്റ ഇനിഷ്യേറ്റീവിന്റെ പ്രോജെക്ട് ഡയറക്ടർ…

Read More

പുതിയ മെട്രോ ട്രെയിനുകൾ തയ്യാർ

ബെംഗളൂരു: ബെംഗളുരു മെട്രോയ്ക്കായി ബി ഇ എം എൽ ലിമിറ്റഡ് നിർമ്മിച്ച ഏഴ് പുതിയ മെട്രോ ട്രെയിനുകൾ ബുധനാഴ്ച പരീക്ഷണ ഓട്ടം സുഗമമായി പൂർത്തിയാക്കി.  ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ലഖ്‌നൗ ആസ്ഥാനമായുള്ള റിസർച്ച്, ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനിൽ നിന്നുള്ള (ആർഡിഎസ്ഒ) 14 അംഗ സംഘം ഒക്ടോബർ 10 മുതൽ ഈ കോച്ചുകളിൽ ഓസിലേഷൻ, എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് ട്രയൽ എന്നിവ നടത്തിവരുന്നു. എല്ലാ ദിവസവും രാത്രി 10 നും പുലർച്ചെ 4.30 നും ഇടയിൽ സാമ്പിഗെ റോഡിനും പീനിയ ഇൻഡസ്ട്രി സ്റ്റേഷനുകൾക്കുമിടയിലാണ് പരീക്ഷണ…

Read More

37 യാചകരെ പുനരധിവാസകേന്ദ്രത്തിലേക്കയച്ചു.

ബെംഗളൂരു: നഗരത്തിൽ ഭിക്ഷാടനം തടയുക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് ഡിവിഷൻ പോലീസ് നടത്തിയപ്രത്യേക അന്യോഷണത്തിൽ 37 യാചകരെ കാമാക്ഷിപാളയയിലെ കൊട്ടിഗേപാളയയിലുള്ള നിരാശ്രിതകേന്ദ്രത്തിലേക്ക് അയച്ചു. ബുധനാഴ്ച വെസ്റ്റ് ഡിവിഷനിലെ മജസ്റ്റിക് ഏരിയയിലെ ജംഗ്ഷനുകൾ, ക്ഷേത്രങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ അന്യോഷണം നടത്തിയതായും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 37 പേരെപുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.

Read More

അനധികൃത കെട്ടിടം പൊളിക്കൽ;ബിബിഎംപി സമർപ്പിച്ച റിപ്പോർട്ടിൽ സംതൃപ്തിയില്ല.

ബെംഗളൂരു: ബെംഗളൂരുവിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട്  ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത സമർപ്പിച്ച റിപ്പോർട്ടിൽ തൃപ്തിയില്ലെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു . “അനുവദനീയമായ പ്ലാൻ ഇല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളുടെ സർവേയെക്കുറിച്ചുള്ള അടുത്ത വാദം കേൾക്കൽ തീയതിയായ ഡിസംബർ 9 ന് സത്യവാങ്മൂലം സമർപ്പിക്കണം,” എന്ന് കോടതി ഉത്തരവിട്ടു. ചീഫ് കമ്മീഷണർ ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അനധികൃത കെട്ടിടങ്ങൾപൊളിക്കുന്നതിന്റെ പുരോഗതി അറിയിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.   ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്ബിബിഎംപി…

Read More

പാക് ടീമിന്റെ വിജയം ആഘോഷിച്ച കശ്മീരി വിദ്യാർത്ഥിക്കെതിരെ പരാതി.

ബെംഗളൂരു: ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ്  മത്സരത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ(എൻഎസ്‌യുഐ) മൂന്ന് അംഗങ്ങൾ സംസ്ഥാനത്തെ ചിക്കബല്ലാപ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒക്ടോബർ 24 ഞായറാഴ്ച നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെയാണ് സംഭവം. ടി20 ലോകകപ്പ് പരമ്പരയിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് ശേഷം പാകിസ്ഥാനെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടതിനാണ് കശ്മീരി വിദ്യാർത്ഥിക്കെതിരെ എൻഎസ്‌യുഐ ഒക്ടോബർ 27 ബുധനാഴ്ചപോലീസിൽ പരാതി നൽകിയിയത്.…

Read More

പനി ലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾക്ക് ആർടി-പിസിആർ പരിശോധന നടത്താൻ നിർദ്ദേശം

Covid Karnataka

ബെംഗളൂരു: പ്രൈമറി വിഭാഗങ്ങളിലെ ക്ലാസ്സുകൾക്കായി സ്‌കൂളുകൾ വീണ്ടും തുറന്നതോടെ, പെട്ടന്നുള്ള ഒരു വൈറസ് വ്യാപനം ഉണ്ടായാൽ അതിനെ തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ പരിശോധന ക്യാമ്പുകൾ ആരംഭിച്ചു. ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, രാഷ്ട്രീയ ബാല് സ്വാസ്ഥ്യ കാര്യക്രം (ആർ‌ബി‌എസ്‌കെ), രാഷ്ട്രീയ കിഷോർസ്വാത്യ കാര്യക്രമം (ആർ‌കെ‌എസ്‌കെ), ബെംഗളൂരു, എന്നിവ പനി ലക്ഷണങ്ങളുള്ള കുട്ടികളിൽ കോവിഡ് പരിശോധന നടത്താൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആരോഗ്യ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് മുമ്പ് കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാനും നിർദ്ദേശംനൽകിയിട്ടുണ്ട്. കുറഞ്ഞത് 10% വിദ്യാർത്ഥികളെയെങ്കിലും ടെസ്റ്റിന് വിധേയമാക്കണമെന്നും ഫലം പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും വകുപ്പ് നിർദ്ദേശിച്ചു.…

Read More

രോഗികളിൽ നിന്ന് അധിക തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളുടെ വിശദാംശങ്ങൾ തേടി ഹൈക്കോടതി

ബെംഗളൂരു: സർക്കാർ റഫർ ചെയ്ത കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിന് യഥാർത്ഥ ബില്ലിൽ കൂടുതൽ തുക ഈടാക്കിയ സ്വകാര്യ ആശുപത്രികൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ നൽകാൻ കർണാടക ഹൈക്കോടതി തിങ്കളാഴ്ച സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. അധിക തുക ഈടാക്കിയതിന് പരാതി ലഭിച്ച സ്വകാര്യ ആശുപത്രികളുടെ പട്ടിക സംസ്ഥാന സർക്കാർ നൽകിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദുംഎന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വാദം കേൾക്കലിന്റെ അവസാന തീയതിയിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ചാണ് പട്ടിക കോടതിയിൽസമർപ്പിച്ചത്. പട്ടിക പ്രകാരം, സർക്കാർ റഫർ…

Read More

നഗരത്തിലെ റോഹിങ്ക്യകളെ നാടുകടത്താൻ ഉടൻ പദ്ധതിയില്ല.

ബെംഗളൂരു: നഗരത്തിൽ താമസിക്കുന്ന 72 റോഹിങ്ക്യകളെ തിരിച്ചറിഞ്ഞ് നാടുകടത്താനുള്ള ഹർജിയിൽ അവരെ ഉടൻ നാടുകടത്താൻ പദ്ധതിയില്ലെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നും തള്ളിക്കളയാൻബാധ്യസ്ഥമാണെന്നും സുപ്രീം കോടതിയിൽ സർക്കാർ ബോധിപ്പിച്ചു. “ബെംഗളൂരു സിറ്റി പോലീസ് തങ്ങളുടെ അധികാരപരിധിയിലുള്ള ഒരു ക്യാമ്പിലോ തടങ്കൽ കേന്ദ്രത്തിലോ റോഹിങ്ക്യകളെ പാർപ്പിച്ചിട്ടില്ലെന്ന് അറിയിക്കുന്നു. എന്നിരുന്നാലും, ബെംഗളൂരു സിറ്റിയിൽ കണ്ടെത്തിയ 72 റോഹിങ്ക്യകൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്, കൂടാതെ ബെംഗളൂരു സിറ്റി പോലീസ് അവർക്കെതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇപ്പോൾ അവരെ നാടു കടത്താൻ…

Read More

സ്വകാര്യ സ്‌കൂളുകൾ പൂർണമായും ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയേക്കാം

ബെംഗളൂരു: രക്ഷിതാക്കളുടെ ആവശ്യം മുൻനിർത്തി  സംസ്ഥാനത്തെ  ഒട്ടുമിക്ക സ്വകാര്യ സ്‌കൂളുകളും പൂർണമായും ഓൺലൈൻ മോഡിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് മാനേജ്‌മെന്റ് ഓഫ് ഇൻഡിപെൻഡന്റ് സിബിഎസ്ഇ സ്‌കൂൾസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മൻസൂർ അലി ഖാൻ പറഞ്ഞു. “സ്വകാര്യ സ്കൂളുകളിൽ, വെറും 20 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഓഫ്‌ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്നത്,” സ്കൂളുകളിൽ കുറഞ്ഞത് 75 ശതമാനം ഓഫ്‌ലൈൻ ഹാജർ ഇല്ലാത്ത പക്ഷം, അവർക്ക് ഓൺലൈൻ ക്ലാസുകൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്കൂളുകളിൽ ഒരു വിഭാഗം പ്രൈമറി ക്ലാസ്സുകളിലേക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങിയില്ല.  ചില സ്‌കൂളുകൾ ഓഫ്‌ലൈൻ ക്ലാസ്സ്‌ തുടങ്ങിയതായി  കർണാടകയിലെ…

Read More
Click Here to Follow Us