ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ എട്ട് മുതൽ പത്ത് ദിവസം വരെ ആശുപത്രിയിൽ ചികിത്സക്കായി കഴിയേണ്ടി വരും എന്ന് കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സുധാകർ കെ തിങ്കളാഴ്ച അറിയിചു. കഴിഞ്ഞ മൂന്ന് – നാല് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുമായി സമ്പർക്കം ഉണ്ടായിട്ടുള്ള എല്ലാവരെയും ക്വാറൻറ്റീൻ ചെയ്യേണ്ടതായുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിലും മറ്റ് പരിപാടികളിലും പങ്കെടുത്തവരെ മുഴുവനും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിചു. മുഖ്യമന്ത്രിക്ക് ചെറിയ ചുമ മാത്രമാണ് ഉള്ളത് എന്ന് ഡോക്ടർ…
Read MoreAuthor: WEB TEAM
മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ ബി.ജെ.പി വൈസ് പ്രസിഡണ്ട്.
ബെംഗളൂരു : ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡണ്ട് നളിൻ കുമാര്‍ കടീല്‍ പാർട്ടിയുടെ പുതിയ 10 വൈസ് പ്രെസിഡൻറ് മാരെയും 10 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചു. പുതിയതായി നിയമിക്കപ്പെട്ട വൈസ് പ്രസിഡന്റുമാരിൽ സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഇളയ മകന്‍ ബി വൈ വിജയേന്ദ്രയും ഉൾപ്പെടുന്നു. ഭാരതീയ ജനത യുവ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അയിരുന്നു ഇദ്ദേഹം. “ഒരു സാധാരണ പാർട്ടി പ്രവർത്തകനിൽ നിന്നും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആകുന്നതോടെ പാർട്ടി വലിയൊരു ഉത്തരവാദിത്വം ആണ് എനിക്ക് നൽകിയിരിക്കുന്നത്. ഞാൻ…
Read Moreഅറ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മ വെന്റിലേറ്റർ ലഭിക്കാത്തതിനാൽ മരണപ്പെട്ടു.
ബെംഗളൂരു: കഴിഞ്ഞ ആഴ്ചയിൽ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയ 26 വയസുകാരിയായ യുവതി നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. പ്രസവ ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മണിക്കൂറുകൾക്കകം ശ്വാസതടസം നേരിട്ടതിനെ തുടർന്ന് വെന്റിലേറ്റർ സൗകര്യത്തോടു കൂടിയ ബെഡ് ലഭിക്കാതെ ആണ് മരണം സംഭവിച്ചത്. ഇവരുടെ അവസാന നിമിഷങ്ങളിൽ നടത്തിയ റാപിഡ് ആന്റിജൻ റെസ്റ്റിലാണ് ഇവർക്ക് കോവിഡ് 19 വൈറസ് ബാധിച്ചിരുന്നതായി അറിഞ്ഞത്. ജൂലൈ 25 ന് രാജാജി നഗറിലെ ഒരു ആശുപത്രിയിലാണ് ഇവർ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം…
Read Moreകോവിഡ് പ്രതിസന്ധി;നഗരത്തിൽ 50000 ല്‍ ഏറെ കടകൾ പൂട്ടിയതായി കണക്ക്.
ബെംഗളൂരു: കോവിഡ് 19 മഹാമാരി നഗരത്തിലെ വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നു എന്ന സൂചന നൽകുന്ന കണക്കുകൾ ആണ് പുറത്ത് വരുന്നത്. കോവിഡ് വ്യാപനത്തിനു ശേഷം ഏകദേശം 50,000 ഇൽ അധികം വ്യാപാര സ്ഥാപനങ്ങളാണ് നഗരത്തിൽ പ്രവർത്തനം നിർത്തിയത്. ഇപ്പോഴും പ്രവർത്തിക്കുന്ന പല കടകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഇനി വരുന്ന മാസത്തിൽ കൂടുതൽ വ്യാപാരം നടന്നില്ലെങ്കിൽ അവയും അടച്ചു പൂട്ടേണ്ടി വരുന്നതാണ് ഫെഡറേഷൻ ഓഫ് കർണാടക ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി യുടെ കണക്കുകൾ പ്രകാരം 4 ലക്ഷം കടകളാണ് ബി.ബി.എം.പി.യുടെ പരിധിയിൽ ഉള്ളത്…
Read Moreകോവിഡ് പ്രതിസന്ധികൾക്കിടയിൽ പൊതുപ്രവേശന പരീക്ഷ നടന്നു; ഈ വർഷം കുറഞ്ഞ ഹാജർ നില.
ബെംഗളൂരു: കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഏറെ ആശങ്കകൾക്കൊടുവിൽ ഇന്നലെ കർണാടക പൊതു പ്രവേശന പരീക്ഷയുടെ ഒന്നാം ദിവസത്ത പരീക്ഷ നടന്നു. കോവിഡ് രോഗത്തിനെതിരെ ഉള്ള സുരക്ഷ സംവിധാനങ്ങൾ കൈക്കൊണ്ടുകൊണ്ടാണ് പരീക്ഷ എല്ലാ കേന്ദ്രങ്ങളിലും ഇന്ന് നടത്തിയത്. പരീക്ഷയുടെ ആദ്യ ദിവസമായ ഇന്ന് കഴിഞ്ഞ വർഷത്തെ അപേക്ഷിച് ഹാജർ നില കുറവാണ്. 1.9 ലക്ഷം പേരാണ് ഈ വർഷത്തെ കർണാടക പൊതു പ്രവേശന പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നത്. 76 ശതമാനം പേരാണ് വ്യഴാഴ്ച രാവിലെ നടന്ന ബയോളജി പരീക്ഷ എഴുതിയത്. വ്യഴാഴ്ച ഉചക്ക് നടന്ന കണക്ക്…
Read Moreവിമാനത്താവളത്തിലെ കാർഗോ ഓപ്പറേഷൻസ് നിർത്തി വെച്ചു.
ബെംഗളൂരു: മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ബെംഗളൂരു അന്തർദേശീയ വിമാനത്താവളത്തിലെ കാർഗോ പ്രവർത്തനങ്ങൾ വ്യാഴാഴ്ച്ച താത്കാലികമായി നിർത്തിവെച്ചു. മെൻസീസ് ബൊബ്ബ, എയര്‍ ഇന്ത്യ എസ് എ ടി എസ് ബിൽഡിങ്ങുകളിലായി പ്രവർത്തിക്കുന്ന എയർ കാർഗോ കെട്ടിടം അണുനശീകരണത്തിനായി രണ്ട് ദിവസത്തേക് അടച്ചിട്ടു. ശനിയാഴ്ച രാവിലെയോട് കൂടി പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
Read Moreനഗരത്തിലെ 19 ആശുപത്രികൾക്ക് ലൈസൻസ് നഷ്ടമായി; കാരണം ഇതാണ്…
ബംഗളൂരു: കോവിഡ് രോഗികൾക്കായുള്ള 50 ശതമാനം കിടക്കകൾ നീക്കിവെക്കാത്ത സൗത്ത് സോണിലെ 19 ആശുപത്രികളുടെ ലൈസൻസ് ബി ബി എം പി വ്യാഴാഴ്ച റദ്ദാക്കി. ആശുപത്രികളിൽ നടത്തിയ ഔദ്യോഗിക പരിശോധനക്ക് ശേഷമാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. 2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് ലെ സെക്ഷൻ 58 പ്രകാരം പ്രസ്തുത ആശുപത്രികൾക്കെതിരെ കേസ് എടുത്തതായി സൗത്ത് സോൺ ഹെൽത്ത് ഓഫീസർ ഡോക്ടർ ശിവകുമാർ അറിയിച്ചു. ലൈസെൻസ് റദ്ദ് ചെയ്തത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചു കൊണ്ടുള്ള ബാനറുകൾ ആശുപത്രികൾക്ക് മുമ്പിൽ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. ബസവനഗുഡി…
Read Moreപഴയ നോട്ടുകൾ വിൽക്കാൻ ശ്രമിച്ച 3 പേർ ബെംഗളൂരുവിൽ പിടിയിലായി
ബെംഗളൂരു: 30 ലക്ഷം വിലമതിക്കുന്ന നിരോധിത നോട്ടുകൾ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ നഗരത്തിൽ പിടിയിലായി. കെ പി അഗ്രഹാര നിവാസിയായ 32 വയസുകാരനായ കിരൺ കുമാർ വി. നാഗര്‍ഭാവി സ്വദേശിയായ 48 വയസുകാരനായ പ്രവീൺ കുമാർ ബി ആർ, കാമക്ഷിപാളയ നിവാസിയായ 24 വയസുകാരനായ പവൻ കുമാർ എന്നിവരാണ് കുറ്റാരോപിതർ. നിരോധിച്ച നോട്ടുകളുടെ മുഖവിലയുടെ 10 ശതമാനത്തിനു നോട്ടുകൾ വിൽക്കുവാൻ ആള് ഉണ്ടെന്നും മുഖവിലയുടെ 30 ശതമാനം രൂപക് പ്രസ്തുത നോട്ടുകൾ ആർ ബി ഐ യിൽ നിന്നും മാറ്റി വാങ്ങാം എന്നുമാണ്…
Read Moreനമ്മ മെട്രൊ രണ്ടാം ഘട്ടത്തിന്റെ ഭുഗർഭപാതയുടെ പണികൾക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു.
ബെംഗളൂരു: ലോകം മുഴുവൻ അറിയപ്പെടുന്ന ബെംഗളൂരു നഗരത്തിൽ എല്ലാ വിധ സൗകാര്യങ്ങളും ഒരുക്കുന്ന കാര്യത്തിൽ താനും തന്റെ സർക്കാരും എന്നും പ്രതിജ്ഞാബദ്ധരാണെന്ന് കർണാടക മുഖ്യ മന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. ബെംഗളൂരു മെട്രൊ റെയിൽ ഫേസ് 2 ന്റെ അണ്ടർ ഗ്രൗണ്ട് സെക്ഷന്റെ പണികൾക്ക് തുടക്കം കുറിക്കവെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെട്രൊ ഫേസ് 2 ന്റെ നിർമാണം 2024 ഓടെ പൂർത്തിയാകും എന്നും മുഖ്യ മന്ത്രി പറഞ്ഞു. നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കുന്നതിലും നിയന്ത്രിക്കുന്നതിലും യാത്രക്കാർക്ക് ഏളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത്…
Read Moreകോവിഡ് വാക്സിൻ പരീക്ഷണത്തിന് കർണാടകയിൽ അടുത്ത് തന്നെ തുടക്കമാവും.
ബെംഗളൂരു : കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ആശ്വാസവാർത്തകളുമായി കോവിഡ് 19 വാക്സിൻ കൊവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് കർണാടകയിൽ അടുത്ത് തന്നെ ജീവൻ രേഖ ആശുപത്രിയിൽ തുടക്കം കുറിക്കും. വാക്സിൻ പരീക്ഷണത്തിനായുള്ള വളന്റിയേഴ്‌സ് നെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ജീവൻ രേഖ ആശുപത്രി നേരത്തെ തന്നെ തുടങ്ങിയിരുന്നു. രാജ്യത്ത് വാക്സിൻ പരീക്ഷണത്തിനായി 12 നഗരങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 12 ആശുപത്രികളിലൊന്നാണ് ജീവൻ രേഖ ആശുപത്രി. കർണാടകയിൽ നിന്നും വാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ഏക ആശുപത്രിയാണ് ഇത്. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഡൽഹി എ ഐ ഐ എം എസ്…
Read More