ബെംഗളൂരു: കെആർ മാർക്കറ്റിൽ നടപ്പാതകൾ, പസേജുകൾ, ഫയർ എക്സിറ്റുകൾ, അനധികൃതമായി കൈവശമുള്ള സ്ഥലങ്ങൾ എന്നിവയിൽ അനധികൃതമായി കച്ചവടം നടത്തുന്ന കടകൾക്കെതിരെ നടപടിയെടുക്കാൻ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ബൃഹത് ബാംഗ്ലൂർ മഹാനഗര പാലികക്ക് (ബിബിഎംപി) മൂന്ന് മാസത്തെ സമയം അനുവദിച്ചു. കെആർ മാർക്കറ്റിലെ കയ്യേറ്റക്കാർക്കും അനധികൃത താമസക്കാർക്കുമെതിരെ നടപടി ആരംഭിച്ചതായി ബിബിഎംപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗാദം എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. മാർക്കറ്റിൽ അനധികൃതമായി ധാരാളം കടകൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയിൽ പലതും പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും കൈവശപ്പെടുത്തിയിരിക്കുകയാണന്നും ആരോപിച്ച്…
Read MoreAuthor: WEB TEAM
പഴയ കുഴൽക്കിണറുകൾ രജിസ്റ്റർ ചെയ്തിട്ടില്ലേ: ഒരു ലക്ഷം രൂപ പിഴ വരുന്നു.
ബെംഗളൂരു: താമസസ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഇതുവരെ പഴയ കുഴൽക്കിണറുകൾ കർണാടകഗ്രൗണ്ട് വാട്ടർ അതോറിറ്റിയിലോ സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി (സിജിഡബ്ല്യുഎ) യിലോ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ അടയ്ക്കേണ്ടിവരുമെന്ന് സിജിഡബ്ല്യുഎ പുറത്തിറക്കിയ പൊതു അറിയിപ്പിൽ പറയുന്നു. 2022 മാർച്ച് 31 നകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അത്തരം കുഴൽക്കിണർ ഉടമകൾ അധിക പാരിസ്ഥിതിക നഷ്ടപരിഹാര തുകയും നൽകണം. സെപ്റ്റംബർ 6 ന് പുറപ്പെടുവിച്ച നോട്ടീസിൽ കുഴൽക്കിണറുകളിൽ നിന്ന് വെള്ളം എടുക്കുന്നതിന് മുമ്പ് രണ്ടിൽ ഏതെങ്കിലും ഒരു ഏജൻസിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നിർബന്ധമാണെന്ന് അറിയിക്കുന്നു. “അപ്പാർട്ട്മെന്റുകൾ, ഗ്രൂപ്പ് ഹൗസിംഗ്…
Read Moreപിരിച്ചുവിട്ട ആർടിസി ജീവനക്കാരെ തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ
ബെംഗളൂരു: ഈ വർഷം ആദ്യം സർക്കാരിനെതിരെ സമരം നടത്തിയതിന് ശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരു തീരുമാനമെടുത്തേക്കും. തിങ്കളാഴ്ച ഗതാഗത മന്ത്രി ബി ശ്രീരാമുലു എല്ലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെയും വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. “പണിമുടക്ക്, ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ, ശിക്ഷകൾ, പിരിച്ചുവിടലുകൾ, സസ്പെൻഷനുകൾ എന്നിവ സംബന്ധിച്ച് മന്ത്രി ചർച്ച ചെയ്തു,” എന്ന് യോഗത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഉദ്യോഗസ്ഥർ ശ്രീരാമുലുവിനെ അറിയിച്ചു. “എല്ലാ വിശദാംശങ്ങളും സമർപ്പിക്കാൻ മന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടു, അതുവഴി സർക്കാരുമായി…
Read Moreപൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർക്കും കോവിഡ് വരുന്നതെങ്ങനെ? കണ്ടെത്താൻ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ആന്റിബോഡി ടെസ്റ്റുകൾ നടത്തുന്നു.
ബെംഗളൂരു: രണ്ട് ഡോസ് വാക്സിൻ എടുത്തതിന് ശേഷവും ആളുകൾക്ക് കോവിഡ് ബാധിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന്, ബെംഗളൂരുവിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ഈ മാസം ആന്റിബോഡി പരിശോധന നടത്താൻ തീരുമാനിച്ചു. മനുഷ്യ ശരീരത്തിലെ ആന്റിബോഡി അളവ് കണ്ടെത്തുന്നതിന് രണ്ട് ഡോസ് വാക്സിൻ എടുക്കുന്നതിന് മുമ്പ് ഏപ്രിലിൽ ഇതിനകം ആന്റിബോഡി ടെസ്റ്റിന് വിധേയരായ 200 പേരിൽ പഠനം നടത്തുമെന്ന് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ഡയറക്ടർ ഡോ. സി എൻ മഞ്ജുനാഥ് പറഞ്ഞു. ആന്റിബോഡി ടെസ്റ്റിന് വിധേയരാകുന്ന 200 പേർ 18 വയസ്സിന്…
Read Moreവർക്ക് ഫ്രം ഹോം സംസ്കാരം നഗരത്തിലെ തൊഴിലവസരങ്ങളെ ബാധിക്കുന്നു: മന്ത്രി
ബെംഗളൂരു: പല കമ്പനികളും നടപ്പിലാക്കുന്ന വർക്ക് ഫ്രം ഹോം നിലപാട് സംസ്ഥാനത്തെ നിലവിലെ തൊഴിൽനഷ്ടത്തിന് കാരണമെന്ന് മന്ത്രി ഡോ സി എൻ അശ്വത് നാരായൺ കുറ്റപ്പെടുത്തി. സെപ്റ്റംബർ 13 തിങ്കളാഴ്ച ലെജിസ്ലേറ്റീവ് കൗൺസിലിൽ തൊഴിൽ പ്രശ്നം ഉന്നയിച്ച കോൺഗ്രസ് എംഎൽസിബി.കെ.ഹരിപ്രസാദിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ, ഐടി, ബിടി, നൈപുണ്യവികസന മന്ത്രി ഡോ. അശ്വത് നാരായൺ. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിന്റെ തൊഴിൽ സാധ്യതയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഹരിപ്രസാദ് കൗൺസിലിൽ ഉദ്ധരിച്ചിട്ടുണ്ട്. ഹൈദരാബാദും പൂനെയും തൊഴിലവസരങ്ങൾയഥാക്രമം 10% ഉം 13% ഉം വർദ്ധിപ്പിച്ചു, ബെംഗളൂരുവിൽ ഇത്…
Read Moreസ്കൂളുകൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ച് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ബെംഗളൂരു:പകർച്ചവ്യാധികൾക്കിടയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് പ്രാദേശിക അധികാരികൾക്ക് മുമ്പിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (IAP) മൂന്ന് മാനദണ്ഡങ്ങൾ വെച്ചു. കേസ് പോസിറ്റിവിറ്റി നിരക്ക് (100 ടെസ്റ്റുകളിൽ എത്ര പോസിറ്റീവ് എണ്ണം) സ്കൂൾ പുനരാരംഭിക്കുന്നതിന് മുമ്പുള്ള രണ്ട് ആഴ്ചകളിൽ 5 ശതമാനത്തിൽ കുറവാകണം അല്ലെങ്കിൽ കേസ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കൂടുതലാണെങ്കിൽ രണ്ടാഴ്ചക്കിടെയിൽ പുതിയ കേസുകൾ ക്രമാനുഗതമായി കുറയണം എന്നതാണ് ആദ്യ മാനദണ്ഡം പ്രതിദിനം ഒരു ലക്ഷം ജനസംഖ്യയിൽ പുതിയ കേസുകളുടെ എണ്ണം രണ്ടാഴ്ചത്തേക്ക് 20 ൽ താഴെയായിരിക്കണം, എന്നതാണ് രണ്ടാമത്തെ നിബന്ധന. വാക്സിൻ യോഗ്യതയുള്ള ജനസംഖ്യയുടെ വാക്സിനേഷൻ കവറേജ്(കുറഞ്ഞത്…
Read Moreഒക്ടോബർ-നവംബർ മാസത്തിൽ മൂന്നാമത്തെ കോവിഡ് തരംഗം, സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പ്.
ബെംഗളൂരു: കർണാടകയിൽ ഒക്ടോബർ–നവംബർ മാസങ്ങളിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഉത്സവങ്ങളുടെ നടത്തിപ്പ് ഉൾപ്പെടെ അടുത്തിടെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും സാങ്കേതിക ഉപദേശക സമിതി (ടിഎസി) ശനിയാഴ്ച ചേർന്ന യോഗത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി. “അല്ലാത്തപക്ഷം മൂന്നാം തരംഗം ഗുരുതരമാകുമെന്നും . ഈ ഘട്ടത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് വളരെ പ്രധാനമാണ്. സംസ്ഥാനത്ത് കേസുകളുടെ എണ്ണം കുറഞ്ഞു വരുകയാണ്, പക്ഷേ നമ്മൾ ജാഗ്രത പാലിക്കാതിരുന്നാൽ, ഉത്സവ സമ്മേളനങ്ങൾക്കും രാഷ്ട്രീയ പരിപാടികൾക്കും തീർച്ചയായും മൂന്നാമത്തെ തരംഗം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിയും, ” എന്ന് സമിതിയിലെ ഒരു വിദഗ്ദ്ധൻ പറഞ്ഞു. ഉത്സവ സീസണുകളിൽ…
Read Moreസംസ്ഥാനത്ത് രോഗമില്ലെങ്കിലും നിപയെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണെന്ന് ഡോക്ടർമാർ
ബെംഗളൂരു: കേരളത്തിൽ നിപ്പ വൈറസ് ബാധിച്ചതോടെ നിപയെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും ഇമെയിലുകളിലൂടെ സംസ്ഥാനത്തെ ഡോക്ടർമാർ രോഗികളെ അറിയിക്കാൻ തുടങ്ങി. നിപാ, കോവിഡ് -19 എന്നിവയുടെ ക്ലിനിക്കൽ ലക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും രോഗികളെ ഇമെയിൽ വഴി അറിയിക്കുന്നുണ്ട്. കേരളത്ത്തിൽ നിപ കേസുകൾ ഉള്ളതിനാൽ, ഈ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുകയും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കോവിഡ് വൈറസ് ഇപ്പോഴും നിലനിൽക്കുന്നതിനാലും രണ്ടിന്റെയും രോഗലക്ഷണങ്ങൾ പലതും സമാനമായതിനാലും പ്രത്യേക ശ്രദ്ധ ആവശ്യമാണ് . രണ്ട് അവസ്ഥകളിലെ വ്യത്യാസങ്ങളും സമാനതകളും അവ പ്രകടമാകുന്ന രീതിയും മനസ്സിലാക്കേണ്ടത് പ്രധാനമാണ്, എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. പ്രാരംഭ ആഴ്ചകളിൽ നിപാ വൈറസ് ഒരു പ്രത്യേക…
Read Moreപുതിയ ഗതാഗത ബിൽ നിയമസഭയിൽ അവതരിപ്പിക്കണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്ത്
ബെംഗളൂരു: നഗരത്തിലെ ഗതാഗത സംവിധാനത്തിലെ ക്രമക്കേടും മോശം ആസൂത്രണവും കാരണം, നഗരത്തിൽട്രാഫിക് കുരുക്ക് മുറുകിക്കൊണ്ടേ ഇരിക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പല പൗര–ആക്ടിവിസ്റ്റ്ഗ്രൂപ്പുകളും, എൻജിഒകളും ക്യാമ്പയിനിങ് പ്ലാറ്റ്ഫോമായ ജട്കയും, ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ്ട്രാൻസ്പോർട്ട് അതോറിറ്റിയെ (ബിഎംഎൽടിഎ) നിയമിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു. സെപ്റ്റംബർ 13 തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽഅവതരിപ്പിക്കാൻ അവർ ആവശ്യപ്പെടുന്നുണ്ട് . ഇതിനായി പ്രവർത്തകർ പൊതുജനങ്ങളോട് ‘നിങ്ങളുടെഎംഎൽഎയുമായി ബന്ധപ്പെടുക ‘ എന്ന പ്രചാരണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ഈ ബില്ലിനെഅനുകൂലിച്ച് സംസാരിക്കാൻ അവരുടെ ജന പ്രതിനിധികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ സംഘടനകളിൽ ജനഗ്രഹം, ബെംഗളൂരു…
Read Moreപ്രൈമറി സ്കൂളുകൾ തുറക്കുന്നതിനുള്ള തീരുമാന ഉടൻ:വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ കുറയുകയും സംസ്ഥാനത്തുടനീളമുള്ള ഹയർസെക്കൻഡറി സ്കൂളുകളും കോളേജുകളും വീണ്ടും തുറന്നതിനോട് അനുകൂലമായ പ്രതികരണമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. സാങ്കേതിക ഉപദേശക സമിതിയുമായി ആലോചിച്ച ശേഷം സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. “ഞങ്ങൾ ഉടൻ തന്നെ വിദഗ്ധസമിതിയുമായി ഒരു മീറ്റിംഗ് നടത്തുന്നതാണ്. ഈ വിഷയം ചർച്ച ചെയ്യും, അവരുടെ സമ്മതത്തിന് ശേഷം തീരുമാനമെടുക്കും,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളും കോളേജുകളും ആഗസ്റ്റ് 23…
Read More