പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനുള്ള തീരുമാന ഉടൻ:വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ കുറയുകയും സംസ്ഥാനത്തുടനീളമുള്ള ഹയർസെക്കൻഡറി സ്കൂളുകളും കോളേജുകളും വീണ്ടും തുറന്നതിനോട് അനുകൂലമായ പ്രതികരണമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ  സംസ്ഥാന സർക്കാർ ആലോചിക്കുന്നു.

സാങ്കേതിക ഉപദേശക സമിതിയുമായി ആലോചിച്ച ശേഷം സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. “ഞങ്ങൾ ഉടൻ തന്നെ വിദഗ്ധസമിതിയുമായി ഒരു മീറ്റിംഗ് നടത്തുന്നതാണ്. വിഷയം ചർച്ച ചെയ്യും, അവരുടെ സമ്മതത്തിന് ശേഷം തീരുമാനമെടുക്കും,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളും കോളേജുകളും ആഗസ്റ്റ് 23 ന് 9 മുതൽ 12 വരെ ക്ലാസുകൾക്കായി വീണ്ടും തുറന്നു. ഇതിനോടുള്ള അനുകൂല പ്രതികരണം കണക്കിലെടുത്ത്, 6 മുതൽ 8 വരെ ക്ലാസുകളും പുനരാരംഭിച്ചു.

കർണാടകയിലെ അംഗീകൃത അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ വളരെക്കാലമായി പ്രൈമറിസ്കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും, പ്രൈമറി സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആലോചിച്ച് മാത്രമേ സംസ്ഥാന സർക്കാർ തീരുമാനമെടുക്കു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts