പഴയ കുഴൽക്കിണറുകൾ രജിസ്റ്റർ ചെയ്തിട്ടില്ലേ: ഒരു ലക്ഷം രൂപ പിഴ വരുന്നു.

ബെംഗളൂരു: താമസസ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഇതുവരെ പഴയ കുഴൽക്കിണറുകൾ കർണാടകഗ്രൗണ്ട് വാട്ടർ അതോറിറ്റിയിലോ സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി (സിജിഡബ്ല്യുഎ) യിലോ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ അടയ്ക്കേണ്ടിവരുമെന്ന് സിജിഡബ്ല്യുഎ പുറത്തിറക്കിയ പൊതു അറിയിപ്പിൽ പറയുന്നു. 2022 മാർച്ച് 31 നകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അത്തരം കുഴൽക്കിണർ ഉടമകൾ അധിക പാരിസ്ഥിതിക നഷ്ടപരിഹാര തുകയും നൽകണം.

സെപ്റ്റംബർ 6 ന് പുറപ്പെടുവിച്ച നോട്ടീസിൽ കുഴൽക്കിണറുകളിൽ  നിന്ന് വെള്ളം എടുക്കുന്നതിന് മുമ്പ് രണ്ടിൽ ഏതെങ്കിലും ഒരു ഏജൻസിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നിർബന്ധമാണെന്ന് അറിയിക്കുന്നു. “അപ്പാർട്ട്മെന്റുകൾ, ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികൾ, നഗര പ്രദേശങ്ങളിലെ സർക്കാർജലവിതരണ ഏജൻസികൾ, വ്യാവസായിക, ഇൻഫ്രാസ്ട്രക്ചർ, ഖനന പദ്ധതികൾ, നീന്തൽക്കുളങ്ങൾ, നിലവിലുള്ളതോ പുതിയതോ, ആയ ഭൂഗർഭ ജലം എടുക്കുന്ന എല്ലാ കുഴൽക്കിണറുകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് NOC നേടേണ്ടതുണ്ട്,” എന്ന് അറിയിപ്പിൽ പറയുന്നു

പുതിയ സിജിഡബ്ല്യുഎ നോട്ടീസ് ഒരു ഓർമ്മപ്പെടുത്തലാണ്. ഇത് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ്. പുതിയ കുഴൽക്കിണറുകൾ കുഴിച്ചവർക്ക് പിഴ ബാധകമല്ല. പുതിയവ 500 രൂപ ഫീസടച്ച് എൻഒസി വാങ്ങി രജിസ്റ്റർ ചെയ്യണംഎന്ന് സിജിഡബ്ല്യുഎയിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞനായ ടി രാജേന്ദ്രൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us