കനത്ത മഴ; വിമാനത്താവള പരിസരം വെള്ളത്തിനടിയിലായി. ചില യാത്രക്കാർ വിമാനത്താവളത്തിലെത്തിയത് ട്രാക്ടറുകളിൽ – വീഡിയോ കാണാം

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ടിന് കാരണമായി. നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകളും വിമാനത്താവളത്തിനുള്ളിലെ റോഡുകളിലും വെള്ളക്കെട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 11 ലെ വെള്ളക്കെട്ട് മൂലം കുറഞ്ഞത് 11 വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള റോഡുകളിൽ പലയിടത്തും വെള്ളം കയറിയത്  വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട  യാത്രക്കാരെയും സാരമായി ബാധിച്ചു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ , ഡിപ്പാർച്ചർ ഗേറ്റുകളിലേക്കുള്ള റോഡുകളിൽ വെള്ളം കെട്ടിനിന്നു.       ജലനിരപ്പ് ഉയർന്നതിനാൽ ക്യാബുകൾ ഓടാൻ വിസമ്മതിച്ചതിനാൽ കുറച്ച് യാത്രക്കാർ വിമാനത്താവളത്തിലേക്ക് ട്രാക്ടറിൽ കയറി എത്തിയതായി…

Read More

‘സ്മാർട്ട് സിറ്റി’ ഭൂഗർഭ ഡ്രെയിനേജ് കുഴി യാതൊരു സംരക്ഷണവുമില്ലാതെ വൃത്തിയാക്കാൻ 3 തൊഴിലാളികളെ ഏൽപ്പിച്ചതായി റിപ്പോർട്ട്.

ബെംഗളൂരു: ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ നഗരത്തിലെ ഒരു ഭൂഗർഭ ഡ്രെയിനേജ് കുഴി യാതൊരു സംരക്ഷണ ഉപകരണവുമില്ലാതെ വൃത്തിയാക്കാൻ മൂന്ന് തൊഴിലാളികളെ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ബാംഗ്ലൂർ സ്മാർട്ട് സിറ്റി പ്രോജക്റ്റിനായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയുടെ കരാറുകാരൻ നടത്തിയ നിയമലംഘനമാണ് ഇത്. ശിവാജിനഗർ സബ് രജിസ്ട്രാർ ഓഫീസിനടുത്ത്  ഇൻഫൻട്രി റോഡിനും യൂണിയൻ സ്ട്രീറ്റ് ജംഗ്ഷനും സമീപമുള്ള ഒരു കുഴിക്ക് അകത്തേക്ക് പോകുന്ന മൂന്ന് പേരെ ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ, അഭിഭാഷകനായ ആക്ടിവിസ്റ്റ് വിനയ് ശ്രീനിവാസ കണ്ടതോടെയാണ്  സംഭവം പുറത്ത് വന്നത്. ഇത് നിയമവിരുദ്ധമാണെന്നും ജീവന് ഭീഷണിയുണ്ടാകാമെന്നും കോൺട്രാക്ടർമാർക്ക് വിനയ്…

Read More

തനിക്കും ഒരു മകളുണ്ട്;’ആധുനിക സ്ത്രീകൾ’പരാമർശത്തിൽ വിശദീകരണം നൽകി ആരോഗ്യ മന്ത്രി.

ബെംഗളൂരു: ഒക്ടോബർ 10 ന് ലോക മാനസികാരോഗ്യ ദിനത്തിൽ ആരോഗ്യ മന്ത്രി കെ സുധാകർ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗം ഇന്റർനെറ്റിൽ പ്രചരിക്കുകയും ചില വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ(നിംഹാൻസ്) സംസാരിക്കവെയാണ് “ആധുനിക സ്ത്രീകൾ” അവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നു എന്നും അവർ വിവാഹം കഴിച്ചാലും കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള പരാമർശങ്ങൾ മന്ത്രി സുധാകർ നടത്തിയത്. ഈ ദിവസങ്ങളിൽ ആളുകൾ മുത്തശ്ശിമാർക്കോ  മാതാപിതാക്കള്‍ക്കൊ ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടുകുടുംബങ്ങളുടെ തകർച്ചയാണ് ഇന്ന് ആളുകൾക്കിടയിൽ സമ്മർദ്ദം വർദ്ധിക്കുന്നതിനു കാരണമെന്നും  അദ്ദേഹം…

Read More

ഒരു പെൺകുട്ടി അടക്കം 7 പേരെ കാണാനില്ല.

ബെംഗളൂരു: രണ്ട് വ്യത്യസ്ത കേസുകളിലായി,ആറ് കുട്ടികളും 21 കാരിയായ ഒരു സ്ത്രീയും അടക്കം ഏഴ് പേരെ നഗരത്തിൽ നിന്നും കാണാതായി. ബഗലഗുണ്ടെ, സോളദേവനഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ആണ് രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാഗലഗുണ്ടെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യകേസിൽ, 15 വയസ്സുള്ള മൂന്ന് ആൺകുട്ടികളെ ശനിയാഴ്ച രാവിലെ മുതൽ കാണാതായി. അവർ ഹെസരഘട്ടമെയിൻ റോഡിലെ സൗന്ദര്യ ലേഔട്ട് ബാഗലഗുണ്ടയിലെ ശേഷാദ്രി ലേഔട്ട് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. മറ്റൊരു സംഭവത്തിൽ, സോളദേവനഹള്ളിയിലെ എജിബി ലേഔട്ടിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ താമസക്കാരായ ഒരു പെൺകുട്ടിയടക്കം12 വയസുള്ള മൂന്ന് കുട്ടികളെയും 21 വയസുള്ള ഒരു സ്ത്രീയെയും ഞായറാഴ്ച രാവിലെ…

Read More

നഗരത്തിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

ബെംഗളൂരു: ഞായറാഴ്‌ച വൈകുന്നേരം ഉണ്ടായ മഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ബയാദരഹള്ളിക്ക് സമീപം നൈസ് റോഡിൽ വെച്ച്  മരത്തിൽ നിന്നും ഇടിമിന്നലേറ്റാണ് 46 വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ടത്. 22 വയസ്സുള്ള ഇയാളുടെ മകനും പൊള്ളലേറ്റു. തുമക്കുരു സ്വദേശിയായ ടി ദാസറഹള്ളിയിൽ താമസിക്കുന്ന പച്ചക്കറിക്കച്ചവടക്കാരനായ ടി തിസ്വാമിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മകൻ ചിദാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനും മകനും ഉച്ചഭക്ഷണത്തിനായി ചിക്കഗോല്ലറഹട്ടിയിലെ ഒരു ബന്ധുവീട്ടിൽ പോയിരുന്നെന്നും ഇരുചക്രവാഹനത്തിൽ നൈസ് റോഡ് വഴി വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും അതിനിടയിലാണ് അപകടം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. മഴപെയ്തപ്പോൾ അവർ ഇരുചക്രവാഹനം നിർത്തി മരത്തിനടിയിലേക്ക് ഇറങ്ങി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. സൗത്ത് സോണിലെ ജെപി നഗർ ബിജി റോഡ് ഭാഗങ്ങളിൽ 1.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും. ബികെ സർക്കിൾ, ഗോട്ടിഗെരെ, പവനമന നഗർ അടക്കമുള്ള പ്രദേശങ്ങളിൽ രാവിലെ 10.30 മുതൽവൈകുന്നേരം 3.30 വരെ വൈദ്യുതി മുടങ്ങും. സിംഗസന്ദ്ര, ഇലക്ട്രോണിക് സിറ്റി, അഗ്രഹാര, മഡിവാല മാർക്കറ്റ്, തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ വൈദ്യുതി മുടങ്ങും. അതേസമയം, ക്ലബ് റോഡ് സർക്കിളും പരിസര പ്രദേശങ്ങളും, എച്ച്എസ്ആർ ലേഔട്ട് ,…

Read More

നിങ്ങളുടെ കുടുംബാംഗം കോവിഡ് -19 ബാധിച്ച് മരിച്ചാൽ നഷ്ടപരിഹാരത്തിന് എങ്ങനെ അപേക്ഷിക്കാം. വിശദമായി വായിക്കാം.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ  (ബിബിഎംപി) കോവിഡ് -19 ബാധിച്ച്  മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമം പ്രഖ്യാപിച്ചു. മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശിക്ക് നഷ്ടപരിഹാരം നൽകും. നേരത്തേ, കർണാടക സർക്കാർ കോവിഡ് -19 ബാധിതരുടെ നിയമപരമായ അവകാശികൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 50,000 രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങൾക്ക് സന്ധ്യ സുരക്ഷാ യോജന പ്രകാരം ഒരു ലക്ഷം രൂപ അധികമായി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി നഷ്ടപരിഹാരം നൽകും. ബിബിഎംപിയുടെ  അധികാര…

Read More

കോവിഡ് -19 ദുരിതാശ്വാസത്തിനായി അപേക്ഷ ക്ഷണിച്ച്‌ ബിബിഎംപി

ബെംഗളൂരു: സെപ്റ്റംബറിൽ സംസ്ഥാന  സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, മരിച്ചവരുടെ ബന്ധുക്കൾക്ക് കോവിഡ് -19 ദുരിതാശ്വാസം ലഭിക്കുന്നതിനുള്ള  അപേക്ഷകൾ സമർപ്പിക്കാൻ ബിബിഎംപിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള 50,000 രൂപയും198 വാർഡുകളിലെയും റവന്യൂ ഓഫീസുകളിൽ നിന്ന് ശേഖരിക്കാമെന്ന് ബിബിഎംപി ആരോഗ്യ വിഭാഗം ശനിയാഴ്ച വ്യക്തമാക്കി. സെപ്റ്റംബർ 30 നാണ് ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട്, ബിയു നമ്പർ, മരണ സർട്ടിഫിക്കറ്റ്, മരിച്ചയാളുടെയും അപേക്ഷകന്റെയുംആധാർ കാർഡ് വിശദാംശങ്ങൾ, മരിച്ചയാളുടെയും അപേക്ഷകന്റെയും ബിപിഎൽ കാർഡ് വിശദാംശങ്ങൾ,…

Read More

മാല മോഷ്ടിച്ചയാളെ പിന്തുടർന്ന് പിടികൂടി

ബെംഗളൂരു: റോഡിലൂടെ നടന്ന് പോയിരുന്ന സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ ഒരു എൽപിജി ഏജൻസിയിലെ ഡെലിവറി ജീവനക്കാരൻ പിന്തുടർന്ന് പിടികൂടി. മോഷ്ട്ടാവിനെ പിന്നീട് സോളദേവനഹള്ളി പോലീസിന് കൈമാറി. വെള്ളിയാഴ്ച അതിരാവിലെ സ്ത്രീ, ഒരു വയസ്സുള്ള കുട്ടിയുമായി ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ്  ഒരു ബൈക്ക് യാത്രക്കാരൻ അവരുടെ  40,000 രൂപ വിലമതിക്കുന്ന സ്വർണ്ണ ചെയിൻ തട്ടിയെടുത്തത്. സ്ത്രീ ഉച്ചത്തിൽ അലറി വിളിക്കുന്നത് കേട്ടാണ് എൽപിജി സിലിണ്ടറുകൾ കൊണ്ടുവരുന്ന വാഹനത്തിന്റ ഡ്രൈവർ രുദ്രേഷ് എത്തിയത്. 2 കിലോമീറ്റർ പിന്നാലെ ഓടിയാണ് പ്രതിയെ പിടിച്ചത്.  പ്രതി രുദ്രേഷിനെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയാളെ കീഴടക്കി പോലീസിൽ ഏൽപ്പിക്കുകയും സ്വർണ്ണ ചെയിൻ കണ്ടെടുക്കുകയും…

Read More

അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടി നഗരത്തിൽ മഴ തുടരാൻ സാധ്യത.

ബെംഗളൂരു: അടുത്ത കുറച്ച് ദിവസങ്ങളിൽ ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ  തെക്കൻ ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും നേരിയതോ തീവ്രത കുറഞ്ഞതോ ആയ മഴക്ക്‌ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഐഎംഡി നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ശനിയാഴ്ച (ഒക്ടോബർ 9) വൈകുന്നേരം 5.30 വരെ 14.2 മില്ലീമീറ്റർ മഴ നഗരത്തിൽ രേഖപ്പെടുത്തി. ഇതേ കാലയളവിൽ എച്ച്എഎൽ എയർപോർട്ട് പ്രദേശത്ത് 13.6 മില്ലീമീറ്ററും കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പരിസരത്ത് 15 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. “വരും ദിവസങ്ങളിൽ കൂടുതൽ മഴയുള്ള ദിവസങ്ങൾ പ്രതീക്ഷിക്കുന്നു. അറബിക്കടലിൽ ചുഴലിക്കാറ്റ്രൂപപ്പെട്ടതിനാൽ ബെംഗളൂരുവിലും തെക്കൻ കർണാടകയിലും മറ്റു പല ഭാഗങ്ങളിലും…

Read More
Click Here to Follow Us