അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടി നഗരത്തിൽ മഴ തുടരാൻ സാധ്യത.

ബെംഗളൂരു: അടുത്ത കുറച്ച് ദിവസങ്ങളിൽ ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ  തെക്കൻ ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും നേരിയതോ തീവ്രത കുറഞ്ഞതോ ആയ മഴക്ക്‌ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഐഎംഡി നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ശനിയാഴ്ച (ഒക്ടോബർ 9) വൈകുന്നേരം 5.30 വരെ 14.2 മില്ലീമീറ്റർ മഴ നഗരത്തിൽ രേഖപ്പെടുത്തി.

  അഞ്ച് വർഷം തികയ്ക്കും, പക്ഷേ...": കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ

ഇതേ കാലയളവിൽ എച്ച്എഎൽ എയർപോർട്ട് പ്രദേശത്ത് 13.6 മില്ലീമീറ്ററും കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പരിസരത്ത് 15 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

വരും ദിവസങ്ങളിൽ കൂടുതൽ മഴയുള്ള ദിവസങ്ങൾ പ്രതീക്ഷിക്കുന്നു. അറബിക്കടലിൽ ചുഴലിക്കാറ്റ്രൂപപ്പെട്ടതിനാൽ ബെംഗളൂരുവിലും തെക്കൻ കർണാടകയിലും മറ്റു പല ഭാഗങ്ങളിലും മഴക്ക്‌ സാധ്യതയുണ്ട്.

കൂടാതെ, ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്, അതിനാൽ തീരപ്രദേശങ്ങളിലും കർണാടകയുടെ തെക്ക്ഉൾപ്രദേശങ്ങളിലും കനത്ത മഴയുണ്ടാകും” എന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ
[masterslider id="10"]

Related posts

Click Here to Follow Us