ഒരു പെൺകുട്ടി അടക്കം 7 പേരെ കാണാനില്ല.

ബെംഗളൂരു: രണ്ട് വ്യത്യസ്ത കേസുകളിലായി,ആറ് കുട്ടികളും 21 കാരിയായ ഒരു സ്ത്രീയും അടക്കം ഏഴ് പേരെ നഗരത്തിൽ നിന്നും കാണാതായി. ബഗലഗുണ്ടെ, സോളദേവനഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ആണ് രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാഗലഗുണ്ടെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യകേസിൽ, 15 വയസ്സുള്ള മൂന്ന് ആൺകുട്ടികളെ ശനിയാഴ്ച രാവിലെ മുതൽ കാണാതായി. അവർ ഹെസരഘട്ടമെയിൻ റോഡിലെ സൗന്ദര്യ ലേഔട്ട് ബാഗലഗുണ്ടയിലെ ശേഷാദ്രി ലേഔട്ട് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. മറ്റൊരു സംഭവത്തിൽ, സോളദേവനഹള്ളിയിലെ എജിബി ലേഔട്ടിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ താമസക്കാരായ ഒരു പെൺകുട്ടിയടക്കം12 വയസുള്ള മൂന്ന് കുട്ടികളെയും 21 വയസുള്ള ഒരു സ്ത്രീയെയും ഞായറാഴ്ച രാവിലെ…

Read More
Click Here to Follow Us