ബെംഗലൂരുവിലെ ചില’സ്ഥല നാമ ചരിത്രങ്ങള്‍’ കേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും..

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് നമ്മുടെ ഉദ്യാനനഗരിയിലേത് ..അതുകൊണ്ട് തന്നെ സഞ്ചാരികളും ,ചരിത്രകാരന്മാരും ഒഴുകിയെത്തുന്ന പ്രധാന കേന്ദ്രം കൂടിയാണ് ദക്ഷിണേന്ത്യയിലെ ഈ പ്രധാന നഗരം ..പക്ഷെ കര്‍ണ്ണാടക എന്ന സംസ്ഥാനത്തെ മൊത്തമായി പരിഗണിച്ചാല്‍ വികസനം ബെംഗലൂരുവില്‍ മാത്രമാണെന്നത് സമ്മതിച്ചേ തീരൂ … ബ്രിട്ടീഷ് ഭരണകാലത്ത് സായിപ്പുമാര്‍ തലസ്ഥാനം മൈസൂരുവില്‍ നിന്ന് ബെംഗലൂരുവിലേക്ക് പറിച്ചു നട്ടതോടെ അവരുടെ യൂറോപ്യന്‍ ശൈലി യും രൂപവുമൊക്കെ നഗരത്തിനും വന്നു ചേര്‍ന്നു … നഗരത്തിലെ പഴയ തെരുവുകള്‍ക്കും , നടപ്പാതകള്‍ക്കും ,വഴിയോരങ്ങള്‍ക്കും പുനര്‍നാമകരണം നടത്തി …ബ്രിഗേഡ് റോഡ്‌ , കാവല്‍റി റോഡ്‌…

Read More

കേരളത്തിന്‌ പറയാന്‍ ബീറ്റ് റൂട്ട് മസാല ദോശ മുതല്‍ സദാ വരെ ഉണ്ടെങ്കില്‍ ഇവിടെ ബെംഗലൂരുവിലുമുണ്ട് പാരമ്പര്യ തനിമയില്‍ ചില ‘വെറൈറ്റികള്‍ ‘… പ്രാതലടക്കം ചില വ്യത്യസ്ത രുചികള്‍ ഒന്ന് പരീക്ഷിക്കൂ …!

ബെംഗലൂരു : നമ്മുടെ നാട്ടില്‍ ഇന്ത്യന്‍ കോഫീ ഹൌസ് സന്ദര്‍ശിക്കുമ്പോള്‍  ആദ്യം ഓര്‍മ്മ വരുന്നത് മസാല ദോശയിലെ  ചില വ്യത്യസ്ത രുചി ഭേദമാണ് …അതെ ..! ബീറ്റ് റൂട്ട് മസാല ദോശ തന്നെ ! മറ്റു ചിലയിടങ്ങളിലും ഈ രുചിക്കൂട്ട് പരീക്ഷിക്കുമെങ്കിലും കോഫീ ഹൌസിലെ ‘ദോശയ്ക്ക് ‘ ഒരു പ്രത്യേകത തന്നെയാണ് .. നൂറ്റാണ്ടുകള്‍ക്ക് മുന്പ് തെക്കേ ഇന്ത്യയില്‍ കുടിയെരിയ ദ്രാവിഡന്‍മാരാണ് മസാല ദോശയും പരിചയപ്പെടുത്തിയത് എന്നാണ് ചരിത്രം …അതിനു മുന്പ് എത്യോപ്യക്കാരയിരുന്നു ദോശ അഥവാ അവടുത്തെ ‘ഇന്ജേര ‘ എന്ന ദോശ വിഭവം…

Read More

ബെംഗലൂരു’ കന്റോണ്‍മെന്റ്’ സ്റെഷനും,പരിസരത്തിനുമൊക്കെ ഒരു ചരിത്രമുള്ളതായി അറിയുമോ ..?

ടിപ്പുവിന്റെ പതനത്തോടെ കര്‍ണ്ണാടകയുടെ ഭരണം പൂര്‍ണ്ണമായി പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ മൈസൂര്‍ കേന്ദ്രമാക്കി ആദ്യ മൈസൂര്‍ റസിഡന്‍സി സ്ഥാപിച്ചു ..സൈനീക അധികാരം മാത്രം തങ്ങളുടെ അധീനതയില്‍ നിര്‍ത്തിക്കൊണ്ട് ‘ബാംഗ്ലൂര്‍ പേട്ടയുടെ’ അധികാരം അവര്‍ മൈസൂര്‍ മഹാരാജാവിനു തിരികെ നല്‍കി …എന്നാല്‍ സൈനീക മേഖലയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ബ്രിട്ടീഷ് രാജ് തീരുമാനിച്ചു മൈസൂര്‍ കേന്ദ്രീകരിച്ചുള്ള സേനയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ ഒത്ത നടുക്ക്‌ അനുയോജ്യമായ രീതിയില്‍ മറ്റൊരു മിലിട്ടറി ക്യാമ്പ് കൂടി ആരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു ..അതിനു ആദ്യ നീക്കമായി തലസ്ഥാനം മൈസൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് മാറ്റുകയാണ്…

Read More

അതി ശക്തമായ മഴയില്‍ വിറങ്ങലിച്ചു വടക്കന്‍ ജില്ലകള്‍ …! പലയിടങ്ങളിലും ഉരുള്‍ പൊട്ടല്‍ ….!

കോഴിക്കോട് : വടക്കന്‍ ജില്ലകളില്‍ തിമിര്‍ത്തു പെയ്യുന്ന പേമാരിയില്‍ പലയിടങ്ങളിലും നഷ നഷ്ടം ..വയനാട് , കോഴിക്കോട് ,കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പല പ്രദേശങ്ങളിലും പേമാരിയിലും തുടര്‍ന്ന് ഉരുള്‍ പോട്ടലിലും നാശ നഷ്ടങ്ങള്‍ പെരുകി …കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍ കുന്നു ,താമരശ്ശേരി മൈലിളാം പാറ ,തുടങ്ങി വിവിധ ഭാഗങ്ങളിലാണ് ഉരുള്‍ പൊട്ടിയത് ..   കക്കയം വാലിയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഒന്‍പതോളം തൊഴിലാളികള്‍ ഒറ്റപ്പെട്ടു …വയനാട് മക്കിമലയിലും ,കുറിച്യര്‍ മലയിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായി ..താമരശ്ശേരിയില്‍ ഉണ്ടായ നാശനഷ്ടം മൂലം വയനാട്ടിലേക്ക് ഉള്ള…

Read More

അതീവ ജാഗ്രതയില്‍ മുല്ലപ്പെരിയാറും ….ആശങ്കകള്‍ നിറഞ്ഞു ഓറഞ്ചു അലേര്‍ട്ട് പ്രഖ്യാപിച്ചു ….തമിഴ് നാടിന്‍റെ വിവരം ലഭിക്കുന്നത് അവസാന നിമിഷം …ഇന്നലെ രാത്രി മുതല്‍ ആയിരത്തോളം കുടുംബങ്ങളെ തീരത്തു നിന്നും ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം ….!

കുമളി : മഴ കനത്തതോട് കൂടി നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ തുറന്നെക്കുമെന്നു സൂചന …കണക്കനുസരിച്ച് ഏകദേശം അയ്യായിരത്തോളം ആളുകളെ മാറ്റി പര്‍പ്പികേണ്ടി വരുമെന്നു തന്നെയാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ …അണക്കെട്ടിലെ ജലം ഉയരുന്നതിനാള്‍ ജലം പെരിയാറ്റിലേക്ക് ഒഴുക്കി വിടാന്‍ ആണ് സാധ്യത കാണുന്നതെന്ന് തമിഴ്നാടിന്റെ അറിയിപ്പ് …ആയതിനാല്‍ ചെറുതോണിയില്‍ നിന്നും വര്‍ദ്ധിച്ച ജലം ഒഴുക്കിവിടാന്‍ ആണ് അധികൃതരുടെ കണക്കു കൂട്ടല്‍ … പെരിയാറിന്റെ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ കമ്മിറ്റി നിര്‍ദ്ദേശം നല്‍കി ..  …

Read More

ഷക്കീലയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് …..!! ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടിയായി എത്തുന്നത് റിച്ച ഛധ…!

തൊണ്ണൂറുകളില്‍ സൌത്ത് ബി ഗ്രേഡ് സിനിമളില്‍ തരംഗമായ മാദക റാണി ഷക്കീലയുടെ ജിവിതം സിനിമയാകുന്നു …ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് നടി റിച്ച ഛധ ആണ് …ഷക്കീലയുടെ തന്നെ ആത്മകഥ ആധാരമാക്കിയാണ് ചിത്രമോരുങ്ങുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു … കഥാപാത്രത്തിന്റെ ഒരുക്കത്തി നായി റിച്ച കഴിഞ്ഞ ദിവസം ഷക്കീലയെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു …അഭിനയ ജീവിതത്തിലെയും ,വ്യക്തി ജീവിതത്തിലെയും പ്രധാന ഏടുകള്‍ പരാമര്‍ശിച്ചു തന്നെയായിരിക്കും നടിയെ അഭ്രപാളികളില്‍ എത്തിക്കാനുള്ള ശ്രമം എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു ….ഫുക്രി സിരീസിലെ ബോലി…

Read More

നിരന്തര പ്രതിഷേധങ്ങള്‍ ഫലം കണ്ടു ..സാനിട്ടറി നാപ്കിനുകള്‍ക്ക് ഇനി നികുതിയില്ല …..ജി എസ് ടി പരിധിയില്‍ നിന്നും ഒഴിവാക്കിയതായി കൌണ്‍സില്‍ യോഗത്തില്‍ തീരുമാനം ..!

ന്യൂഡല്‍ഹി :സാനിട്ടറി നാപ്പ്കിനുകളുടെ നികുതിയില്‍ നിന്നും ഒഴിവാക്കി ജി എസ് ടി കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമായി ..നേരത്തെ 12 ശതമാനം ജി എസ് ടി ചുമത്തുന്ന പട്ടികയില്‍ ആയിരുന്നു നാപ്പ്കിനുകള്‍ ….മഹാരാഷ്ട്ര ധനകാര്യ മന്ത്രി സുധീര്‍ മുന്‍ ഗാന്തിവാര്‍ ആണ് കൌണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഇതേ കുറിച്ച്  വിശദീകരിച്ചത് ..   അതെ സമയം നികുതിയെര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രാലയം നല്‍കിയ വിശദീകരണം ജി എസ് ടി ക്ക് മുന്‍പും ശേഷവും ഒരേ നികുതി നിരക്ക് തന്നെയെന്നായിരുന്നു ….ജി എസ്…

Read More

വിസ സമയം കഴിഞ്ഞും ഇന്ത്യയില്‍ തങ്ങിയ 108 നൈജീരിയ, ആഫ്രിക്ക സ്വദേശികള്‍ നഗരത്തില്‍ പിടിയിലായി ….റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത് ഇന്നലെ പുലര്‍ച്ചെ വൈറ്റ് ഫീല്‍ഡ് പരിധിയില്‍ ..

ബെംഗലൂരു : വിസ നിയമം ലഘിച്ചു അനധികൃതമായി രാജ്യത്തു തങ്ങിയ വിദേശി പൌരന്മാര്‍ നഗരത്തില്‍ പിടിയിലായി ….സ്റ്റുഡന്‍ന്റ് വിസയില്‍ ഇന്ത്യയിലെത്തി തുടര്‍ന്ന് ബംഗലൂരുവില്‍ താമസമാക്കിയ നൈജീരിയന്‍ ,ആഫ്രിക്കന്‍ സ്വദേശികളെയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ അഹദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് ..ഫോറിനേഴ്സ് റീജണല്‍ രെജിസ്ട്രേഷന്‍ ഓഫീസ് (FRRO), ബെംഗലൂരു പോലീസിനു രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത് ..   നഗരത്തില്‍ വിദേശികള്‍ വാടകയ്ക്ക് നല്‍കിയ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പോലീസ് അന്വേഷണത്തിനു തുടക്കമിട്ടത് …ആദ്യ പടിയെന്നോണം ഇവരുടെ പാസ്പോര്‍ട്ട് ,വിസ കോപ്പി എന്നിവ അടുത്തുള്ള…

Read More

‘ആ മണിനാദം മറക്കുമോ ..?’ വിനയന്‍ ചിത്രം ചാലക്കുടി ചങ്ങതിയിലെ റീമിക്സ് ഗാനം യൂട്യൂബ് ട്രെണ്ടിംഗില്‍ ഒന്നാമത് …!

മലയാളിയുടെ മനസ്സില്‍ എക്കാലവും മായാത്ത നിറഞ്ഞ ചിരിയുടെ തമ്പുരാന്‍ കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ‘ ഏറ്റവും പുതിയ റീ മിക്സ് ഗാനം പുറത്തിറങ്ങി ….പുതുമുഖം രാജാമണി ആണ് ചിത്രത്തില്‍ മണിയുടെ വേഷത്തില്‍ എത്തുന്നത് ….അഞ്ഞൂറിലേറെ ഓട്ടോറിക്ഷ തൊഴിലാളികളടക്കം അണിനിരക്കുന്ന ചിത്രത്തിലെ ഗാനം മണിയുടെ തന്നെ ശബ്ദത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് ..ഹണി റോസ് ,ധര്‍മ്മജന്‍,കോട്ടയം നസീര്‍ ,കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു …. ആല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്ട്ടന്‍…

Read More

അപ മര്യാദയായി യുവതിയുടെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ സിറ്റി പോലീസ് അറസ്റ്റു ചെയ്തു .!സംഭവം നഗര പരിധിയില്‍ ..!

ബെംഗലൂരു : നാഗസാന്ദ്ര മെട്രോ സ്റേഷന്‍ പരിധിയില്‍ യുവതിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു …സ്വകര്യ സെക്യുരിറ്റി ഗാര്‍ഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒറീസ സ്വദേശിയാണ് പിടിയിലായത് ….ചൊവാഴ്ച വൈകുന്നേരം അള്‍സൂരില്‍ നിന്നും ജോലി കഴിഞ്ഞു മെട്രോ മാര്‍ഗ്ഗം നാഗസാന്ദ്രയിലെത്തിയ 24 കാരിയായ യുവതി സ്റ്റേഷനില്‍ തന്റെ സുഹൃത്തുക്കളെ കാത്തു നില്‍ക്കുന്ന സമയത്താണ് സമീപം നിലയുറപ്പിച്ച യുവാവ് തന്റെ മൊബൈല്‍ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതായി ശ്രദ്ധയില്‍ പെട്ടത് ..എന്നാല്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ യുവാവ് എതിര്‍ക്കുകയായിരുന്നു ..തുടര്‍ന്ന്‍ ധൈര്യ സംഭരിച്ച…

Read More
Click Here to Follow Us