ബെംഗലൂരു : നാഗസാന്ദ്ര മെട്രോ സ്റേഷന്‍ പരിധിയില്‍ യുവതിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു …സ്വകര്യ സെക്യുരിറ്റി ഗാര്‍ഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒറീസ സ്വദേശിയാണ് പിടിയിലായത് ….ചൊവാഴ്ച വൈകുന്നേരം അള്‍സൂരില്‍ നിന്നും ജോലി കഴിഞ്ഞു മെട്രോ മാര്‍ഗ്ഗം നാഗസാന്ദ്രയിലെത്തിയ 24 കാരിയായ യുവതി സ്റ്റേഷനില്‍ തന്റെ സുഹൃത്തുക്കളെ കാത്തു നില്‍ക്കുന്ന സമയത്താണ് സമീപം നിലയുറപ്പിച്ച യുവാവ് തന്റെ മൊബൈല്‍ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതായി ശ്രദ്ധയില്‍ പെട്ടത് ..എന്നാല്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ യുവാവ് എതിര്‍ക്കുകയായിരുന്നു ..തുടര്‍ന്ന്‍ ധൈര്യ സംഭരിച്ച പെണ്‍കുട്ടി മൊബൈല്‍ വാങ്ങി പരിശോധിക്കാന്‍ തുനിഞ്ഞതോടെ യുവാവ് കുതറിയോടാന്‍ ശ്രമിച്ചു ..തുടര്‍ന്ന്‍ മറ്റു യാത്രക്കാരുടെ സഹായത്തോടെ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു ..!
അപ മര്യാദയായി യുവതിയുടെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ സിറ്റി പോലീസ് അറസ്റ്റു ചെയ്തു .!സംഭവം നഗര പരിധിയില്‍ ..!
