യങ് വർകേഴ്‌സ് കലക്ടീവ് ;ഐ ടി നഗരിയുടെ സ്പന്ദനമായി രണ്ടു വർഷങ്ങൾ.

ബംഗളൂരു: ബാംഗ്ലൂരിലെ തൊഴിലാളി വർഗത്തിന്റെ പുരോഗമന യുവജന പ്രസ്ഥാനമായ യങ് വർകേഴ്‌സ് കലക്ടീവിന്റെ രണ്ടാം സ്ഥാപക ദിനാചരണം സംഘടിപ്പിക്കപ്പെട്ടു. 2016 ജൂലായ് 17 ന് ബാംഗ്ലൂരുവിൽ രൂപീകരിക്കപ്പെട്ട സംഘടന ചുരുങ്ങിയ കാലം കൊണ്ട് ബാംഗ്ലൂരിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാനിധ്യമായി മാറി.
പ്രാരംഭഘട്ടത്തിൽ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴിൽ മൂന്നു പ്രാഥമിക ഘടകങ്ങളുമായി പ്രവർത്തനമാരംഭിച്ച സംഘടനക്ക നിലവിൽ നഗരത്തിൽ നാൽപത്തോളം പ്രാഥമിക ഘടകങ്ങളും ,സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴിൽ മുന്ന് മേഖല കമ്മിറ്റികളും നിലവിലുണ്ട് .

രണ്ടാം സ്ഥാപക വാർഷികാഘോഷത്തിന്റെ ഭാഗമായി വൈ.ഡബ്ല്യൂ.സി പ്രവർത്തകർ
വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ ഒത്തുചേർന്ന് കേക്ക് മുറിക്കുകയും പായസവിതരണം നടത്തുകയും ചെയ്തു.
വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ നടന്ന ആഘോഷ പരിപാടികൾക്ക് യങ് വർകേഴ്‌സ് കലക്ടീവ് സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സഖാവ് പി അബിൻ,സഖാവ്:ചിത്ര ഭാനു,സഖാവ്:സൂരജ് നിടിയങ്ങയെന്നിവർ നേതൃത്വം നൽകി.

സ്ഥാപകദിനത്തോടാനുബന്ധിച്ചു വൈ.ഡബ്ല്യൂ.സി സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ
ലോകമെമ്പാടും നടക്കുന്ന സാമ്രാജ്യത്വവിരുദ്ധ, വംശീയ വിരുദ്ധത, ദേശീയ വിമോചന പോരാട്ടങ്ങൾക്ക്
ഐക്യദാർഢ്യo പ്രഖ്യാപിക്കുകയും
ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ രക്തസാക്ഷിത്വം വരിച്ച ധീര രക്തസാക്ഷികളുടെ ഓർമകൾക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു…

തവരകരെ യൂണിറ്റും മാരുതി നഗർ സൗത്ത് യൂണിറ്റ് ദിനാചാരണന്നതിന്റെ ഭാഗമായി കേക്ക് മുറിച്ചും പായസവിതരണവും നടത്തിയും ആഘോഷിച്ചു. മാരുതി നഗർ യൂണിറ്റ് പ്രസിഡന്റ് സഖാവ്: അനീഷ് സെൻട്രൽ കമ്മിറ്റി മെമ്പർ സഖാവ്:സൂരജ് ന് കേക്ക് നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us