അനധികൃത സ്വത്ത് സമ്പാദനം; എസിബി റെയ്‌ഡിൽ കുടുങ്ങി സർക്കാർ ഉദ്യോഗസ്ഥർ

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദന കേസിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 18 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർണാടകയിലുടനീളം അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥർ ബുധനാഴ്ച റെയ്ഡ് നടത്തി.

ഉദ്യോഗസ്ഥരുടെ വസതികളിലും അവരുടെ ഓഫീസുകളിലും ആയി 100 ഉദ്യോഗസ്ഥരും 300 ജീവനക്കാരും ഉൾപ്പെടെ 400 എസിബി സ്ലൂട്ടുകളുടെ സംഘമാണ് 75 ഓളം സ്ഥലങ്ങളിൽ പരിശോധന നടത്തുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് പൊതുജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസിബി ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തിയത്, ഡിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇതുവരെ വൻതോതിൽ വസ്തു രേഖകളും സ്വർണാഭരണങ്ങളും റെയ്‌ഡിൽ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.

റെയ്ഡ് തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts