ബെംഗളൂരു: ആശുപത്രി കിടക്കകള്‍ പണം വാങ്ങി അലോട്ട് ചെയ്ത രണ്ട് ഉദ്യോഗസ്ഥര്‍ നഗരത്തിൽ അറസ്റ്റില്‍. കൊവിഡ് ഹെല്‍പ് ലൈനില്‍ ജോലി ചെയ്തിരുന്ന നേത്ര, രോഹിത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരു എംപി തേജസ്വി സൂര്യ കിടക്കകള്‍ അനുവദിക്കുന്നതില്‍ വന്‍ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇതേ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. ഇതിനിടെ സംസ്ഥാനത്ത് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം നേരിടുന്നതിനാൽ ഓക്‌സിജന്‍ എത്തിക്കുന്നതിന് എക്സ്‌പ്രസ് ട്രെയിനുകള്‍ ആവശ്യപ്പെട്ട് സർക്കാർ. ലോറികളില്‍ റോഡ് മാര്‍ഗം ഓക്‌സിജന്‍ എത്തിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായ…
Read MoreAuthor: ന്യൂസ് ബ്യുറോ
സംസ്ഥാനത്ത് മെയ് 12ന് ശേഷം സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പരിഗണനയിൽ
ബെംഗളൂരു: സംസ്ഥാനത്ത് കർഫ്യു ഏർപ്പെടുത്തി ഒരാഴ്ച്ച പിന്നിട്ട ശേഷവും കോവിഡ് രോഗ വ്യാപനത്തിന് കുറവില്ലാത്തതിനാൽ സമ്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. മെയ് 12ന് ശേഷം രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ ആലോചന എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മെയ് 10ന് കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വിദഗ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം ഇതേക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ക്യാബിനറ്റ് മീറ്റിങ്ങിന് ശേഷം റിപ്പോർട്ടർമാരോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്. മെയ് മാസം അവസാനം വരെയെങ്കിലും ഇളവുകൾ ഒന്നും അനുവധിക്കാതെയുള്ള സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താനാണ്…
Read Moreരോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല
ന്യൂഡൽഹി: ഐസിഎംആര്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം ഇനി മുതൽ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല. ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, ആര്‍ടിപിസിആര്‍ പോസിറ്റിവായവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല. ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈല്‍ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്.
Read Moreസംസ്ഥാനത്ത് ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ബെംഗളൂരു: സംസ്ഥാനത്തിന്റെ ഓക്സിജൻ ക്വാട്ട വർധിപ്പിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകി. പ്രതിദിനം 1700 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായിട്ടും കേന്ദ്രം 863 മെട്രിക് ടണ്ണായിമാത്രമാണ് ക്വാട്ട ഉയർത്തിയത്. സംസ്ഥാനത്തിന് അനുവദിച്ച ഓക്സിജൻ ക്വാട്ട വർധിപ്പിക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ന് രാവിലെ 10.30-നകം കേന്ദ്രസർക്കാർ തീരുമാനമറിയിക്കമെന്നും കോടതി ആവശ്യപ്പെട്ടു. നടപടിക്രമങ്ങളെക്കുറിച്ച് മറന്നേക്കൂവെന്നും നിങ്ങൾക്ക് ജനങ്ങൾ മരിച്ചുകാണണോയെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താത്ത സംസ്ഥാനസർക്കാരിൽനിന്നും…
Read More24 മണിക്കൂറിനിടെ ഓക്സിജൻ കിട്ടാതെ മരിച്ചത് 24 പേര്‍; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം
ബെംഗളൂരു: ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. Karnataka | 24 patients, including COVID-19 patients, died at Chamarajanagar District Hospital due to oxygen shortage & others reasons in last 24 hours. We are waiting for the death audit report: District Incharge Minister Suresh Kumar…
Read Moreപ്രമുഖ ആശുപത്രികളിലും പ്രവേശനം ലഭിച്ചില്ല; കോവിഡ് ബാധിച്ച് മലയാളി നിര്യാതനായി
ബെംഗളൂരു: കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി പ്രസന്നകുമാറാണ് (56) ആശുപത്രിയിൽ പ്രവേശനം ലഭിക്കാത്തതിനാൽ മരിച്ചത്. പലതവണ സഹായം ആവശ്യപ്പെട്ട് കോർപ്പറേഷന്റെ ഹെൽപ്പ്‌ലൈനിൽ വിളിച്ചിട്ടും കാര്യമായ മറുപടി ലഭിച്ചില്ലെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. വീട്ടിൽ ക്വാറന്റിനിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഇലക്‌ട്രോണിക് സിറ്റിയിലെ കാവേരി ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെ കിടക്ക ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ബൊമ്മസാന്ദ്രയിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്ക ഒഴിവുണ്ടായിരുന്നില്ല. ഈ സമയം ഓക്സിജൻ ലെവൽ 47 ശതമാനമായിരുന്നു. അവിടന്ന് എം.എസ്. രാമയ്യ…
Read Moreസംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ; കൂടുതലും ബാധിക്കുന്നത് കൗമാര പ്രായക്കാർക്ക്!!
ബെംഗളൂരു: രാജ്യം കൊവിഡ് രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുന്നതിനിടെ സംസ്ഥാനത്ത് മൂന്നാം തരംഗവും ഉണ്ടായേക്കാമെന്ന് ടെക്‌നിക്കൽ അഡ്വൈസറി കമ്മിറ്റി (TAC) മേധാവി ഡോ. എം കെ സുദർശൻ. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം മെയ് മാസത്തിൽ മൂർധന്യാവസ്ഥയിൽ എത്തുകയും ജൂലൈ മാസത്തിൽ അത് ക്രമാതീതമായി കുറയുകയും, 2021 ഒക്ടോബർ-നവംബർ മാസത്തിൽ കോവിഡ് മൂന്നാം തരംഗം നേരിടേണ്ടി വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കേവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ മുതിർന്ന പൗരൻമാർ സുരക്ഷിതരായിരിക്കുമ്പോൾ, വാക്സിനേഷൻ പൂർത്തിയായിട്ടില്ലാത്ത പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് കോവിഡിന്റെ മൂന്നാം തരംഗം കൂടുതൽ അപകടകാരിയെന്ന് അദ്ദേഹം…
Read Moreവൈറൽ വീഡിയോ: വെള്ളപ്പൊക്കത്തിൽ തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന നായ
ബെംഗളൂരു: സംസ്ഥാനത്ത് പലയിടങ്ങളിലും വെളളപ്പൊക്ക കെടുതിയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ വെളളപ്പൊക്കത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. വിജയപുരയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. കുഞ്ഞിനെ വായില്‍ കടിച്ച്പിടിച്ച് രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. #WATCH Karnataka: A female dog rescues her puppy and shifts it to a safer location in flood-affected Tarapur village of Vijayapura district. Several parts of the state are reeling under flood, triggered…
Read Moreഹൃദയഭേദകം ഈ പിറന്നാൾ ആശംസ…
ബെംഗളൂരു: ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചിരഞ്ജിവി സര്‍ജ നിര്യാതനായത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇപ്പോൾ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് വീണ്ടും ആരാധകരുടെ കണ്ണ് നനയ്ക്കുന്നത്. “എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നേക്കും എപ്പോഴും” ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്‌നയുടെ ആശംസ. View this post on Instagram A post shared by Meghana Raj Sarja (@megsraj)…
Read Moreഭീഷണിയിൽ കുലുങ്ങാതെ സർക്കാരിനെതിരെയും സിനിമ മാഫിയക്കെതിരെയും ശബ്ദമുയർത്തിയ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ
മുംബൈ: ഭീഷണിയിൽ കുലുങ്ങാതെ സർക്കാരിനെതിരെയും സിനിമ മാഫിയക്കെതിരെയും ശബ്ദമുയർത്തിയ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ; അതാണ് നടി കങ്കണ റണാവത്ത്. സുശാന്തിന്റെ മരണത്തിനുമുന്‍പേ തന്നെ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള താരമാണ് കങ്കണ. പല സഹതാരങ്ങള്‍ക്കെതിരെയും എന്തിന് പ്രമുഖ നടന്‍ ഋത്വിക് റോഷന് പോലും കങ്കണ തലവേദനയായി മാറിയിരുന്നു. താരത്തിന്റെ പല വെളിപ്പെടുത്തലുകളും അത്രമാത്രം മൂര്‍ച്ചയുള്ളതാണ്. സുശാന്ത് ആത്മഹത്യ ചെയ്തതു മുതല്‍ ഈ സമയം വരെ സുശാന്തിനുവേണ്ടി സംസാരിച്ചയാളാണ് കങ്കണ. ബോളിവുഡില്‍ പലരും തനിക്കെതിരെ നിന്നിട്ടും ഇന്നും കങ്കണ പറഞ്ഞതൊന്നും തിരിച്ചെടുക്കാന്‍ തയ്യാറല്ല. സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് താന്‍…
Read More