ബെംഗളൂരു: ഇന്നുമുതൽ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് മരുന്നുകിറ്റുകൾ വീടുകളിൽതന്നെ നേരിട്ട് ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയുമായി സർക്കാർ. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് മരുന്നുകിറ്റുകൾ ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രിയും കോവിഡ് കർമസമിതി മേധാവിയുമായ അശ്വത് നാരായൺ പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ അടങ്ങിയ ‘ഐസോലേഷൻ കിറ്റ്’ ലഭ്യമാക്കും. ഐസോലേഷൻ കിറ്റിൽ ആന്റിബയോട്ടിക് മരുന്നുകൾ, സ്റ്റിറോയ്ഡ് മരുന്നുകൾ, വിറ്റാമിൻ ഗുളികൾ, പനി, ജലദോഷം, ഛർദ്ദി തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ അഞ്ചുലക്ഷം കിറ്റുകളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. മരുന്നുകിറ്റുകൾ എത്തിക്കുമ്പോൾ രോഗികൾക്ക് ആവശ്യമായ നിർദേശങ്ങളും നൽകും. ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തിക്കാൻ പ്രത്യേകസംവിധാനം ഏർപ്പെടുത്തിയതായി…
Read MoreAuthor: ന്യൂസ് ബ്യുറോ
100 കോടിക്ക് വാക്സിൻ വാങ്ങാൻ മുൻകൈയെടുത്ത് കർണാടക കോൺഗ്രസ്
ബെംഗളൂരു: കർണാടക കോൺഗ്രസ് നിർമാതാക്കളിൽ നിന്ന് നേരിട്ട് കോവിഡ് വാക്സിനുകൾ വാങ്ങാൻ 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. We have Rs.100 cr plan to begin with: 90 cr from Congress MLA/MLC funds & 10 cr as per @INCKarnataka's commitment from party funds.More shall be raised from public donations & by tying up with hospitals& clinics to administer jabs.#LetCongressVaccinate#Congress100CrorePlan3/7 — DK Shivakumar (@DKShivakumar) May 14,…
Read Moreനഗരത്തിൽ ഒഴിവായത് മറ്റൊരു വൻ ഓക്സിജൻ ദുരന്തം; രക്ഷപെട്ടത് 30 ജീവനുകൾ
ബെംഗളൂരു: കഴിഞ്ഞയാഴ്ച ചാംരാജ്‌നഗർ ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 24 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ മറ്റൊരു ഓക്സിജൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സമയോചിതമായ ഇടപെടലിലൂടെ സോനു സൂദിന്റെ NGOയും പോലീസും ചേർന്നാണ് നഗരത്തിലെ ശ്രേയസ് ഹോസ്പിറ്റലിൽ മറ്റൊരു വൻ ഓക്സിജൻ ദുരന്തം ഒഴിവാക്കിയത്. കോവിഡ് രോഗികളെ പരിചരിക്കുന്ന ശ്രേയസ് ഹോസ്പിറ്റലിൽ ബുധനാഴ്ച്ച രാത്രി 10.50ഓടെയാണ് ഓക്സിജൻ യൂണിറ്റിലുണ്ടായ ചോർച്ച ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. ഈ സമയത്ത് 30 കോവിഡ് രോഗികളാണ് ഓക്സിജന്റെ സഹായത്തോടെ അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഓക്സിജൻ ചോർച്ച…
Read Moreആവശ്യത്തിന് വാക്‌സിന്‍ ലഭ്യമല്ലെങ്കില്‍ ഞങ്ങള്‍ക്ക് തൂങ്ങിചാവാന്‍ കഴിയുമോ?; സദാനന്ദ ഗൗഡ
ബെംഗളൂരു: സർക്കാരിനോട് കോടതി നിർദ്ദേശിച്ച പ്രകാരം വാക്സിൻ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടാൽ സർക്കാരിലുള്ളവർ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. വാക്സിൻ ലഭ്യതക്കുറവിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തന പദ്ധതിയെക്കുറിച്ചാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. “രാജ്യത്ത് എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകണമെന്ന് നല്ല ഉദ്ദേശ്യത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര വാക്സിൻ നൽകണമെന്ന് കോടതി പറയുകയും അത്രത്തോളം വാക്സിൻ ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ ഞങ്ങൾ തൂങ്ങി മരിക്കണോ” – സദാനന്ദ ഗൗഡ മാധ്യമപ്രവർത്തകരോട് ചോദിച്ചു. പ്രായോഗികമായി, ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്.…
Read Moreസംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടുന്ന കാര്യം പരിഗണനയിൽ
ബെംഗളൂരു: സംസ്ഥാനത്തെ ലോക്ക്ഡൗൺ മെയ് 24ന് ശേഷവും നീട്ടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. സംസ്ഥാനത്തെ കോവിഡ് പൊസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് വരാത്തത് മൂലവും ദിനംപ്രതിയുള്ള കോവിഡ് മരണങ്ങളുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നത് കാരണവുമാണ് ലോക്ക്ഡൗൺ നീട്ടുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്. ജൂൺ ആദ്യ വാരത്തോടെ കോവിഡ് കേസുകളിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും വളരെ കരുതലോടെ മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്ന് വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകി. കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 10%ത്തിന് മുകളിലാണെങ്കിൽ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐ. സി.എം.ആർ. ഡയറക്ടർ ഡോ. ബൽറാം…
Read Moreലോക്ഡൗൺ സമയത്ത് ഓട്ടോറിക്ഷ സേവനം വിജയകരമായി മുന്നോട്ട്
ബെംഗളൂരു: ലോക്ഡൗൺ സമയത്ത് ഓട്ടോറിക്ഷ സേവനം വിജയകരമായി മുന്നോട്ട് പോകുന്നു. ബെംഗളൂരു റൂറൽ പ്രദേശങ്ങളിലാണ് ഓട്ടോറിക്ഷ സേവനം വൻ വിജയമായി പോകുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഇവിടങ്ങളിൽ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ ഒരാള്പോലും വീടിന് പുറത്തിറങ്ങുന്നില്ല എന്നാണ് റിപ്പോർട്ട്. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ആളുകളുടെ വീട്ടിലെത്തിക്കാൻ എല്ലാ വാർഡുകളിലും ഓട്ടോറിക്ഷകൾ പോലീസ് വിന്യസിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ആർക്കും പുറത്തിറങ്ങേണ്ട അവസ്ഥ ഉണ്ടാവുന്നില്ല. കണ്ടൈനമന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഭക്ഷണ പൊതികളും പോലീസ് വീട്ടിലെത്തിച്ചു നൽകുന്നുമുണ്ട്. ദൊഡ്ഡബെല്ലപ്പൂർ ടൌൺ പോലീസ് തുടങ്ങിയ ഹെൽപ് ലൈൻ നമ്പറിൽ…
Read Moreമലയാളികളിൽ നിന്നും പണം തട്ടി വ്യാജ സുഹൃത്തുക്കൾ
ബെംഗളൂരു: ഈ വാർത്തയുടെ ശീർഷകം കണ്ട് തെറ്റിദ്ധരിക്കേണ്ട, ഇത് തങ്ങളുടെ മലയാളി സുഹൃത്തുക്കൾക്ക് തന്നെ മുഴുത്ത കൗണ്ടർ പാര പണിയുന്ന മലയാളികളെ കുറിച്ചല്ല. മറിച്ച് കോവിഡ് വ്യാപനത്തിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ നഗരത്തിലെ സഹായമനസ്കതയുള്ള ആളുകൾ പറ്റിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ചാണ്. സമൂഹ മധ്യമങ്ങളിലൂടെയുള്ള തട്ടിപ്പാണ് ഇപ്പോൾ കൂടുതലും നടക്കുന്നത്. അതിനാൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോൾ ജാഗ്രത പാലിക്കുക. നമ്മളുടെ സുഹൃത്തുക്കളുടെ തന്നെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം അവരുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരുടെയെങ്കിലും പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി…
Read Moreനഗരത്തിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ ഇനി വീട്ടിലെത്തും
ബെംഗളൂരു: നഗരത്തിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ ഇനി വീട്ടിലെത്തും. ഓക്സിജൻ ആവശ്യമാകുന്ന രോഗികളുടെ വീട്ടിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ എത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഓക്സിജൻ കോവിഡ് രോഗികളുടെ വീടുകളിലെത്തിക്കുന്നത് ഓൺ ലൈൻ ടാക്സി സർവീസായ ‘ഒല’യുടെ സഹകരണത്തോടെയാണ്. ഒലയുടെ ടാക്സിവാഹനങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തും. ഗിവ് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണവുമുണ്ട്. ഓക്‌സിജൻ ആവശ്യംവരുന്ന രോഗികൾക്ക് ഒല ആപ്പ് വഴി കോൺസൻട്രേറ്റർ വീടുകളിലേക്ക് വരുത്തിക്കാം. നഗരത്തിലെ മല്ലേശ്വരം, കോറമംഗല എന്നിവിടങ്ങൾ കേന്ദ്രമായി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ നിർവഹിച്ചു. പദ്ധതി…
Read Moreനഗരത്തിലെ കോവിഡ് രോഗികൾക്ക് ആശ്വാസമായി ബി.ബി.എം.പി.യുടെ ഓക്സിബസ്സ് സർവീസുകൾ
ബെംഗളൂരു: നഗരത്തിലെ വിവിധ സന്നദ്ധസംഘടനകളുമായി ചേർന്ന് ബി.ബി.എം.പി. പുതിയതായി കൊണ്ടുവന്ന ഓക്സിബസ്സുകൾ പ്രവർത്തനം ആരംഭിച്ചു. ഓക്‌സിജൻ ബസുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബെംഗളൂരുവിൽ നിർവഹിച്ചു. ബെംഗളൂരുവിലെ ഗവ. ആശുപത്രികളുടെയും ചികിത്സാകേന്ദ്രങ്ങളുടെയും സമീപത്തായി 20 ഓക്സിജൻ ബസുകൾ സജ്ജീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 6-8 oxygen cylinders available in a bus. We are targeting 20 oxybuses for now. They'd be set up near triage centres & govt…
Read Moreസംസ്ഥാനത്തെ ഭൂരിഭാഗം കോവിഡ് കെയർ സെന്ററുകളെയും ആശ്രയിക്കാതെ രോഗികൾ
ബെംഗളൂരു: സംസ്ഥാനത്തെ ഭൂരിഭാഗം കോവിഡ് കെയർ സെന്ററുകളിലേയും ബെഡ്ഡുകൾ കാലിയായി കിടക്കുന്നു. ഇവിടങ്ങളിൽ വളരെ കുറച്ചു കിടക്കകൾക്ക് മാത്രമേ ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുള്ളൂ എന്നതാണ് രോഗികൾക്ക് ആശങ്കയുളവാക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 10,000 കിടക്കകളാണ് വിവിധ കോവിഡ് കെയർ സെന്ററുകളിലായി സംസ്ഥാനത്ത് ഒരുക്കിയത്. എന്നാൽ ഇവയിൽ വളരെ കുറച്ചു കിടക്കകൾക്ക് മാത്രമേ ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുള്ളൂ എന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അതിനാൽ 30%ത്തിൽ താഴെ കിടക്കകളിൽ മാത്രമേ ഇപ്പോൾ രോഗികളുള്ളൂ. നഗരത്തിൽ മാത്രം മുപ്പത് കോവിഡ് കെയർ സെന്ററുകളിലായി…
Read More