മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ അഞ്ചാമത് പഠനോത്സവം നവംബർ 28 ന്.

മലയാളം മിഷൻ കർണാടക  ചാപ്റ്ററിന്റെ  2021  ലെ പഠനോത്സവം നവംബർ 28, ഞായറാഴ്ച്ച 3 മണിക്ക് നടക്കും. ഗൂഗിൾ മീറ്റിൽ നടക്കുന്ന പഠനോത്സവത്തിന്റെ  ഉത്ഘാടന ചടങ്ങിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ്‌ കെ. ദാമോദരൻ അധ്യക്ഷത വഹിക്കും.  മലയാളം മിഷൻ ഡയറക്ടർ  സുജ സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്യും.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾക്ക് ശേഷം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗൂഗിൾ ക്ലാസ് റൂമുകളിലാണ് പഠനോത്സവം നടക്കുന്നത്.  കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ നിയമാവലികളും നിർദേശങ്ങളും  അനുസരിച്ചാണ് പഠനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.…

Read More

തൃശൂർ സ്വദേശിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : തൃശൂര്‍ സ്വദേശിയായ പി എ ഇര്‍ഷാദിനെയാണ് രേവ സര്‍ക്കിളിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ പഴുവില്‍ പൊക്കാകിലത്ത് അബ്ദുള്‍ റസാഖിന്‍റെ മകനാണ് മരണപ്പെട്ട ഇര്‍ഷാദ് (31) ഇന്‍റിഗോ എയര്‍ലൈന്‍സില്‍ മെക്കാനിക്കല്‍ ഇഞ്ചിനിയറായിരുന്നു. അബുദാബിയില്‍ ജോലിയുളള ഭാര്യ തസ്നീം നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് ഇവര്‍ക്ക് രണ്ടര വയസ്സുളള ഒരുമകനുമുണ്ട്. കാലത്ത് ജോലിക്ക് എത്താതെയായപ്പോള്‍ സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് പോയി നോക്കിയപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് പോലീസും കെഎംസിസി പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം ഈസ്റ്റ് പോയിന്‍റ് ഹോസ്പിറ്റലിലേക്ക് മാറ്റി അവിടെ വെച്ചുതന്നെയാണ് പോസ്റ്റമോർട്ടം…

Read More

ചൈന തുറന്ന് വിട്ട ഭൂതത്തിന് ഇന്ന് 2 വയസ്.

Covid Karnataka

ബെംഗളൂരു : ചൈനയിൽ ഉടലെടുത്ത് ലോകം മുഴുവൻ വ്യാപിച്ച് ശാരീരിക മാനസിക – സാമ്പത്തിക – കലാ-കായിക നാശനഷ്ടങ്ങൾ മാനവ രാശിക്ക് നൽകി മുന്നേറുന്ന കോവിഡ് എന്ന മഹാമാരി കണ്ടെത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. 2019 നവംബർ 17 ൽ ഹുബേ പ്രവിശ്യയിലെ ഒരു 55 വയസുള്ള ആൾക്ക് ആണ് ഈ മഹാമാരി ആദ്യമായി കണ്ടെത്തിയത്.ഹുബേ പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാൻ. ഡിസംബർ 31 ആയപ്പോൾ 266 പേർക്കും 2020 ജനുവരി ഒന്നോടെ അത് 381 ആയി മാറുകയും ചെയ്തു. പിന്നീട് സംഭവിച്ചത് എന്താണെന്ന്…

Read More

വിവാഹം കഴിച്ചാൽ സാധാരണ നിങ്ങൾ ചെയ്യുന്നതെന്തെല്ലാമാണ് ? വിവാദക്കുരുക്കിൽ നടി..

ബെംഗളൂരു : കന്നഡ സിനിമയിലെ നടി രചിത റാം വിവാദക്കുരുക്കിൽ. രചിത നായികയായെത്തുന്ന പുതിയ ചിത്രം “ലവ് യു ലച്ചു”വിൻ്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടയിൽ ആണ് വിവാദം തലപൊക്കിയത്. ശങ്കര്‍ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ലവ് യു ലച്ചു. കൃഷ്ണ അജയ് റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. രചിതയുടെ ചിത്രത്തിലെ ആദ്യ രാത്രി രംഗത്തെ കുറിച്ചും അടുത്തിടപഴകിയുള്ള രംഗത്തെ കുറിച്ചും പത്ര സമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചിരുന്നു. അതിനൊപ്പം സിനിമയിലെ ബോള്‍ഡ് രംഗം ഏതാണെന്നും അതിനെ കുറിച്ച് കൂടി സംസാരിക്കാനും മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു.…

Read More

കേരളത്തിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി.ബസ് വഴിയിൽ കുടുങ്ങിക്കിടക്കുന്നു; പകരം ബസ് സംവിധാനം ഏർപ്പെടുത്തിയില്ല;സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ.

ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് തിരിച്ച കേരള ആർ.ടി.സി.യുടെ ഡീലക്സ് ബസ് വഴിയിൽ കുടുങ്ങി. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് പുലർച്ചെ 12:30 യോടെയാണ് ബസ് യന്ത്രത്തകരാറിനെ തുടർന്ന് നിർത്തുകയായിരുന്നു. എന്നാൽ ഇതുവരെ പകരം ബസ് സർവീസ് ഏർപ്പെടുത്താനോ മറ്റ് യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്താനോ ഇതു വരെ കെ.എസ്.ആർ.ടി.സി. തയ്യാറായിട്ടില്ല എന്ന് യാത്രക്കാർ പറയുന്നു. അർദ്ധരാത്രി മുതൽ കഴിഞ്ഞ 6 മണിക്കൂർ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വെളിച്ചം പോലും ഇല്ലാത്ത ബസിൽ തുടരുകയാണ്. യാത്രക്കാർ തുടർച്ചയായി കെ.എസ്.ആർ.ടി.സിയെ ബന്ധപ്പെട്ടപ്പോൾ, പകരം ബസ്…

Read More

നഗരത്തിൽ 3 ദിവസം കൂടി മഴ തുടരും.

ബെംഗളൂരു : നഗരത്തിൽ ഈ മാസം 15 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. നഗരത്തിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം നഗരത്തിൽ 4.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആണ് കനത്ത മഴക്ക് കാരണം. മലനാട്, തീരദേശ ജില്ലകളിൽ അടുത്ത 5 ദിവസത്തേക്ക് ഇടവിട്ടുള്ള മഴ പ്രവചിക്കുന്നുണ്ട്. (2/2) Yellow Alert: Ballari, Chamarajanagara, Chikkamagaluru, Davanagere, Hassan, Kodagu, Mandya, Mysuru, Ramanagara, Shimoga district has been given Yellow…

Read More

“ഗ്രോ യുവർ ബഡ്സ് കവിത പാരായണ മത്സരം 2021”

സൗന്ദര്യ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും മോട്ടിവേഷണൽ സ്ട്രിപ്പിന്റെയും സംയോജിത സംരംഭമായി “ഗ്രോ യുവർ ബഡ്സ് കവിത പാരായണ മത്സരം 2021” ബെംഗളൂരു: സൗന്ദര്യ എജ്യുക്കേഷണൽ ട്രസ്റ്റും ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സും ചേർന്ന് “ഗ്രോ യുവർ ബഡ്സ് കവിത പാരായണ മത്സരം 2021” എന്ന പേരിൽ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരം നടത്തുന്നു. “ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിജയികളെയും ലോകമെമ്പാടുമുള്ള മൂന്ന് വിജയികളെയും മത്സരത്തിൽ തിരഞ്ഞെടുക്കും “എന്ന് മോട്ടിവേഷണൽ സ്ട്രിപ്പുകളുടെ സ്ഥാപകൻ ഷിജു എച്ച് പള്ളിത്താഴെത്ത് പ്രസ്താവിച്ചു. ‘സോൾ ഇൻ ഹോൾ’,…

Read More

കണ്ണൂർ-യെശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി.

ബെംഗളൂരു: കണ്ണൂരിൽ നിന്നും പാലക്കാട്, കോയമ്പത്തൂർ, സേലം വഴി നഗരത്തിലെ യെശ്വന്ത്പുപുരയിലേക്ക് സർവീസ് നടത്തുന്ന കണ്ണൂർ – യെശ്വന്ത്പൂർ (07390) തീവണ്ടി പാളം തെറ്റി. ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂരിൽ നിന്ന് പുറപ്പെട്ട തീവണ്ടി ഇന്ന് പുലർച്ചെ 3.45 ന് തമിഴ്നാട്ടിലെ ധർമപുരിക്കടുത്തുള്ള ശിവദി -മുത്തംപട്ടി സ്‌റ്റേഷനുകൾക്കിടക്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല,5 ബോഗികൾക്ക് കേടുപാടുണ്ട്, ചവിട്ടുപടിയും സീറ്റുകളും തകർന്നു, എ.സി. ബോഗികളുടെ ചില്ലുകളും തകർന്നിട്ടുണ്ട്. തീവണ്ടിയിൽ വൻ പാറക്കല്ല് വന്ന് ഇടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതേ റൂട്ടിലെ അനേക്കൽ…

Read More

നഗരത്തിൽ ഒരു ദിവസം കൂടി യെല്ലോ അലർട്ട്.

ബെംഗളൂരു : നഗരത്തിൽ കനത്ത മഴക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ നഗരത്തിൽ ഇന്നു കൂടി യെല്ലോ അലർട്ട് നില നിൽക്കും. കൊഡുഗു, മൈസൂരു,മണ്ഡ്യ, കോലാർ, ചാമരാജ് നഗർ, ഹാസൻ, രാമനഗര, തുമക്കുരു, ശിവമൊഗ്ഗ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ തീരദേശ ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. (2/2)Yellow alert defines as, isolated heavy rains (>64.5mm) likely. — Karnataka State Natural Disaster Monitoring Centre (@KarnatakaSNDMC) November 10, 2021

Read More

വഞ്ചനാദിനം ആചരിച്ച് യു.ഡി.എഫ്. കർണാടക.

ബെംഗളൂരു: “ഇന്ത്യൻ ജനതയെ ദുരിതത്തിലാക്കിയ മോദി സർക്കാരിൻ്റെ വിവേക ശൂന്യവും ജന വിരുദ്ധവുമായ “നാണയമൂല്യം ഇല്ലാതാക്കൽ” നടപ്പിൽ വരുത്തിയ  അഞ്ചാമത് വർഷത്തിൽ വഞ്ചനാദിനം ആചരിച്ചു യുഡിഫ് കർണാടക” ചെയർമാൻ മേറ്റി ഗ്രേസിന്റ അധ്യക്ഷതയിൽ നടന്ന യോഗം അഡ്വ. ബുഷ്‌റ വളപ്പിൽ ഉൽഘാടനം ചെയ്തു. തീവ്രവാദത്തിനും അറുതിവരുത്താനും കള്ളപ്പണം തടയാനും  ഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോദിയുടെ തീരുമാനം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത് നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയാണ്. അഞ്ചാം വർഷത്തിലും ഭാരതം ആ വീഴ്ചയിൽ നിന്നും  ഉയർത്തെഴുന്നേട്ടില്ല എന്ന് അവർ പറഞ്ഞു. മുതിർന്ന നേതാവ് ശ്രീ…

Read More
Click Here to Follow Us