രാജ്യത്തിൻ്റെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങി.

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ ( 92)വിടവാങ്ങി. ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ന്യുമോണിയ ബാധിച്ചതും സ്ഥിതി വഷളാക്കി. 1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ല്‍ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ്…

Read More

കോവിഡ് മരണങ്ങൾ;ഇന്ത്യ 5 ലക്ഷം കടന്ന് മുന്നോട്ട്;മുന്നിൽ 2 രാജ്യങ്ങൾ മാത്രം;കേരളത്തിൻ്റെ തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് കർണാടക.

ന്യൂഡൽഹി : കഴിഞ്ഞ 2 വർഷത്തിനിടയിൽ കോവിഡ് കാരണം രാജ്യത്ത് മരിച്ച ആളുകളുടെ എണ്ണം 5 ലക്ഷം കടന്നു. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം 5000055 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതു വരെ അമേരിക്കയിൽ 9.2 ലക്ഷം പേർ കോവിഡ് കാരണം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്, അമേരിക്കക്ക് പുറമെ 6.3 ലക്ഷം പേർ മരിച്ച ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. റഷ്യ (3.34 ലക്ഷം), മെക്സിക്കോ (3.08 ലക്ഷം) എന്നിവയാണ് കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യങ്ങൾ. 2020 ഒക്ടോബർ 2…

Read More

കാമുകിക്കൊപ്പം മുറിയെടുത്ത യുവാവിൻ്റെ സ്വകാര്യ വീഡിയോകൾ അശ്ലീല വെബ് സൈറ്റുകളിൽ; പരാതിയുമായി ബി.പി.ഒ.ജീവനക്കാരൻ.

ബെംഗളൂരു : കാമുകിയുമായി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച യുവാവിൻ്റെ പരാതി ഞെട്ടിക്കുന്നത്. യുവാവും കാമുകിയും അടുത്തിടപഴകുന്ന അവരുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റുകളിൽ പ്രചരിക്കുന്നതായാണ് പരാതി. ഹോട്ടലിൽ ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ബി.പി.ഒ ജീവനക്കാരനായ യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തൻ്റെ മുഖവും മറ്റും വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട് എന്നും പരാതിയിലുണ്ട്. സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിൻ്റെ പുതിയ റിലീസ് തീയതി പുറത്ത്.

രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആർ ജനുവരി ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രചാരണങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട പ്രതി സന്ധികൾ കാരണം ഏറ്റവും ഒടുവില്‍ റിലീസ് മാറ്റേണ്ടി വന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപോള്‍ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ റീലിസ് മാര്‍ച്ച് 25ന് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ്…

Read More

കേരള സമാജം കെ.ആർ.പുരം സോണ് ഭാരവാഹികൾ.

ബെംഗളൂരു:  കേരള സമാജം കെ.ആർ.പുരം സോണ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരളം സമാജം ജനറൽ സെക്രട്ടറി റജികുമാർ  പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാൻ ആയി ഹനീഫ്. M., കൺവീനറായി,ദിനേഷൻ ഫൈനാൻസ് കൺവീനർ ആയി ശിവദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഷൈബി കോശി , ബിനു ചുനക്കര (വൈസ് ചെയർമാൻ മാർ ),ബിനു, സയ്യദ് മസ്താൻ (ജോ. കൺവീനർമാർ )എന്നിവരെയും തെരഞ്ഞെടുത്തു.യൂത്തു വിങ് ചെയർമാൻ ആയി ടോണി എം കുട്ടയച്ചനെയും കൺവീനർ ആയി വിനീതിനെയും തെരഞ്ഞെടുത്തു. മുപ്പതംഗ നിർവാഹക സമിതിയും നിലവിൽ വന്നു.

Read More

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കൌൺസിൽ; കർണാടകയിൽ നിന്ന് നാലു പേർ.

ബെംഗളൂരു : വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ, റീജിയണൽ എക്സിക്യൂട്ടീവ് കൌൺസിലിലേക്ക് കർണാടകയിൽ നിന്ന് നാലു പേര് തിരഞ്ഞെടുക്കപ്പെട്ടു. 1) ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ : ശ്രീ. റെജിൻ ചേലപ്പുറം 2) ഏഷ്യ റീജിയണൽ കോർഡിനേറ്റർ :ശ്രീ. ലിൺസൺ ജോസഫ് 3) ഏഷ്യ റീജിയണൽ ട്രെഷറർ : ശ്രീ. ഡിന്റോ ജേക്കബ് 4) ഏഷ്യ റീജിയണൽ മീഡിയ കോർഡിനേറ്റർ : ശ്രീമതി : ധന്യ കൈമൾ

Read More

“സുഗതാഞ്ജലി-2022”,കവിതാലാപന മൽസരം;നാളെ മുതൽ.

ബെംഗളൂരു : മലയാളം മിഷൻ ഭരണ സമിതി അംഗമായിരുന്ന സുഗത കുമാരി ടീച്ചറുടെ സ്മരണക്കായി ,മലയാളം മിഷൻ ആഗോള തലത്തിൽ നടത്തുന്ന, രണ്ടാമത് കാവ്യാലാപന മത്സരത്തിന്റെ കർണാടക ചാപ്റ്റർ തല മത്സരങ്ങൾ ,ജനുവരി 26 മുതൽ ഫെബ്രുവരി 12 നടക്കും. മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ കവിതകളാണ് ഈ വർഷത്തെ മത്സരത്തിൽ ആലപിക്കുന്നത്. കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ മലയാളം മിഷൻ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കവിതാലാപന മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. സബ് ജൂനിയർ, ജൂനിയർ ,സീനിയർ വിഭാഗങ്ങളിലായി, ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമായി 150 കുട്ടികൾ മത്സരത്തിൽ…

Read More

പ്രായപൂർത്തിയായവർക്കെല്ലാം കോവിഡ് വാക്സിൻ്റെ ആദ്യ ഡോസ് നൽകി രാജ്യത്ത് ചരിത്രമെഴുതി കർണാടക.

ബെംഗളൂരു : പ്രായപൂർത്തിയായ എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പിൻ്റെ ആദ്യ ഡോസ് നൽകി ചരിത്രം കുറിച്ചിരിക്കുകയാണ് കർണാടക. സംസ്ഥാന ആരോഗ്യ മന്ത്രി ഡോ: സുധാകർ ആണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരം അറിയിച്ചത്. കോവിഡ് വാക്സിനേഷൻ ആരംഭിച്ച് കൃത്യം ഒരു വർഷവും ഏഴു ദിവസവും പിന്നിടുപോഴാണ് സംസ്ഥാനം ഈ ചരിത്ര നേട്ടത്തിന് അരികിൽ എത്തിയത്. മാത്രമല്ല 4 കോടിയിൽ അധികം ജന സംഖ്യയുള്ള സംസ്ഥാനങ്ങളിൽ 100% ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കർണാടകക്ക് ലഭിച്ചു. സഹകരിച്ച എല്ലാ ആരോഗ്യ…

Read More

ഒരാഴ്ചക്കിടെ ബെംഗളൂരുവിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 250% വർദ്ധന !

Covid Karnataka

ബെംഗളൂരു: ഒരാഴ്ചക്കിടെ മാത്രം നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 250 % വർധന. ഈ മാസം 11 ന് നഗരത്തിൽ പ്രതിദിനം 10800 പേർ കോവിഡ് പോസിറ്റീവ് ആയിരുന്നു എന്നാൽ ചൊവ്വാഴ്ച അത് 250381 ആയി ഉയർന്നു. ഇന്നലെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 24135 ആണ്. ഇതോടെ നഗരത്തിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1482484 ആയി. അതോടെ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട് ബി.ബി.എം.പി.

Read More

“ഗ്രോ യുവർ ബഡ്സ് കവിതാ അവതരണ മത്സരം 2021” ൻ്റെ വിജയികളെ പ്രഖ്യാപിച്ചു.

ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സും, ഇന്ത്യയിലെ പ്രശസ്തമായ വിദ്യാഭ്യാസ ഗ്രൂപ്പായ ‘സൗന്ദര്യ എജ്യുക്കേഷണൽ ട്രസ്റ്റും ‘ സംയുക്തമായി നടത്തിയ മത്സരത്തിന്റെ വിജേതാക്കളെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മലേഷ്യ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന സാഹിത്യ സ്ഥാപനവും അധികാരിയുമായ ദിവാൻ ഭാഷാ ദാൻ പുസ്തക (ഡിബിപി) ഗവർണേഴ്സ് ബോർഡ് മേധാവി, ഗുജറാത്ത് സാഹിത്യ അക്കാദമി ചെയർമാൻ YBhg പ്രൊഫ. ദാതുക് സെരി ഡോ. അവാങ് സരിയൻ എന്നിവരടങ്ങുന്ന മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ ചടങ്ങ് ആരംഭിച്ചു. , ഗുജറാത്ത് ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന സാഹിത്യ സ്ഥാപനവും അതോറിറ്റിയും,…

Read More
Click Here to Follow Us