പരിസ്ഥിതി ബോധവൽക്കരണവും സൗജന്യ വൃക്ഷതൈ വിതരണവും.

ബെംഗളൂരു : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരുവിൽ ആകമാനം പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈകളുടെ സൗജന്യ വിതരണവും നടത്തുന്നു. സ്കൂളുകൾക്കായി ഇക്കുറി ഞങ്ങൾ നടത്തുന്ന അമ്മമരക്കാവ് എന്ന പദ്ധതി മരക്കാടുകളും അവയുടെ സംരക്ഷണവും ലക്ഷ്യം വച്ചുള്ളതാണ്. സ്കൂളിലെ വിദ്യാർത്ഥികൾക്കു സൗജന്യമായി നൽകുന്ന വൃക്ഷ തൈകൾ മാതാപിതാക്കൾ അവർക്കു വേണ്ടി വച്ചു പിടിപ്പിക്കുകയും, മക്കൾ അവ സ്വന്തമായി കരുതി’ പരിപാലിക്കുകയും ചെയ്യേണ്ട ഒരു നീണ്ട സമയ ബന്ധിത പദ്ധതിയാണിത്. സ്കൂളുകളെ കൂടാതെ റെസിഡൻസ് ലേഔട്ട്കൾ, സംഘടനകൾ, മലയാളം മിഷൻ പഠന കേന്ദ്രങ്ങൾ, വ്യക്തികൾ…

Read More

വിഷ്ണുമംഗലം കുമാറിന് പുരസ്കാരം.

ബെംഗളൂരു : ഫിസ്റ്റ് ഇന്ത്യാ അക്കാഡമി ഓഫ് മാർഷ്യൽ സയൻസിന് ഫിസ്റ്റ് ഇന്ത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ബെംഗളൂരു മലയാളിയുമായ വിഷ്ണുമംഗലം കുമാറിന്. ബെംഗളൂരു നഗരത്തിൻ്റെ പശ്ചാത്തലത്തിൽ രചിച്ച “സ്നേഹസാന്ദ്രം രവിനിവേശം” എന്ന നോവലിനാണ് പുരസ്കാരം, ഈ നോവൽ മുമ്പ് കേരള ശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കേരള ശബ്ദം ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിൻ്റെ ബെംഗളൂരു ബ്യൂറോ ചീഫ് ആണ് കോഴിക്കോട് നാദാപുരം സ്വദേശിയായ എഴുത്തുകാരൻ. പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം ജൂൺ നാലിന് വൈകുന്നേരം 6:30ന് ജാലഹള്ളി ക്രോസിലെ ദീപ്തി…

Read More

ഹ്രസ്വചിത്രപ്രദർശനം.

ബെംഗളൂരു :സർഗ്ഗധാര 2022 ജൂലൈമാസം ജാലഹള്ളിയിൽ വച്ച്‌ നടത്തുന്ന “ഹ്രസ്വചിത്ര”പ്രദർശന പരിപാടിയിലേക്ക്,(Short Film Festival)10 മിനിറ്റിൽ കവിയാത്ത സ്വന്തം സൃഷ്ടികൾ ക്ഷണിക്കുന്നു. പ്രത്യേക ഭാഷയോ വിഷയമോ പ്രവേശനഫീസോ ഇല്ല.ചലച്ചിത്രരംഗത്തെ പ്രശസ്‌തവ്യക്തികൾ ചിത്രങ്ങൾ വിലയിരുത്തി സംസാരിക്കും[email protected] എന്ന ഇമെയിൽ വിലാസത്തിൽ ചിത്രങ്ങൾ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് :9964352148,7022594990 എന്നീ വാട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.

Read More

വിശപ്പിന്റെ വർഷം ആചരിച്ച് മണ്ഡ്യ രൂപത.

ബെംഗളൂരു : ഒരു നേരത്തെ ഭക്ഷണത്തിനു കൈ നീട്ടുന്ന സഹോദരങ്ങൾക്ക് അത്താണിയാകുവാൻ മണ്ഡ്യ രൂപത ഈസ്റ്റർ ദിനത്തിൽ ആരംഭിച്ച ഒരു ലക്ഷം  ഭക്ഷണപൊതികൾ എന്ന ആശയവുമായി world hungar day യോടനുബന്ധിച്ചു മണ്ഡ്യ രൂപത യുവജനവിഭാഗം (SMYM)ബൈക്ക് റാലി നടത്തുന്നു. രൂപതയിലെ വിവിധ ഫൊറോനകൾ കേന്ദ്രീകരിച്ചു നടത്തുന്ന റാലികളിൽ എല്ലാ ഇടവകകളിൽ നിന്നും മാതൃവേദി അംഗങ്ങൾ ഉണ്ടാക്കുന്ന സ്നേഹപൊതികളുമായി ഭക്ഷണമില്ലാതെ തെരുവിൽ വലയുന്ന പ്രിയ സഹോദരങ്ങൾക്കു വിതരണം ചെയ്തുകൊണ്ട് നിശയിക്കപ്പെട്ട ഇടവകാകേന്ദ്രങ്ങളിൽ സമാപിക്കുന്നു. ലിംഗ രാജപുരം ഇടവകയിൽ നടക്കുന്ന രൂപതാതല സമാപനസമ്മേളനം മണ്ഡ്യ രൂപതാ…

Read More

മഴ.. മഴ.. മഴ… എങ്ങും വെളളക്കെട്ടുകൾ,ഗതാഗതക്കുരുക്ക്, ഏതാനും മണിക്കൂറുകൊണ്ട് നരകതുല്യമായി നഗരജീവിതം.

ബെംഗളൂരു: ഏതാനും മണിക്കൂർ മാത്രം പെയ്ത മഴയിൽ നനഞ്ഞ് കുതർന്ന് നഗരം. വൈകുന്നേരം 6 മണിയോടെ നരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ഇടനിട്ടും തുടർന്നുമുള്ള മഴ നഗരജീവിതത്തെ അക്ഷരാർത്ഥത്തിൽ നഗരതുല്യമാക്കി മാറ്റി. മന്ത്രിമാരും മുൻ മന്ത്രിമാരും മറ്റും താമസിക്കുന്ന വി.ഐ.പി.ഏരിയയായ ഡോളേഴ്സ് കോളനിയിൽ വരെ 4 വീടുകളിൽ വെള്ളം കയറി. കോറമംഗലയിൽ 20 വീടുകളിൽ വെള്ളം കയറി. ബന്നാർ ഘട്ട റോഡ്, മാർത്തഹള്ളി, മൈസൂരു റോഡിലെ നായന്തനഹള്ളി, ഹൊസൂർ മെയിൻ റോഡിൽ ഇലക്ട്രോണിക് സിറ്റിയിലെ വീരസാന്ദ്ര എന്നിവിടങ്ങളിൽ റോഡിൽ വെള്ളം നിറഞ്ഞു, വാഹന ഗതാഗതം…

Read More

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു.

സിഡ്നി: പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു  അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു. സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ…

Read More

സൂക്ഷിക്കുക…അത്തിബെലെയിലെ വാഹന നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട ജോലി തട്ടിപ്പ്;4 വർഷം മുൻപ് വാർത്ത നൽകിയെങ്കിലും നിരവധി മലയാളികൾ കുടുങ്ങുന്നു.

ബെംഗളൂരു : അത്തിബെലെയിലെ പ്രസിദ്ധമായ വാഹന നിർമാണ കമ്പനിയിൽ ജോലി ഉറപ്പ് നൽകി പറ്റിക്കുന്ന ഏജൻസികളുടെ പരിപാടി ഇപ്പോഴും നിർബാധം തുടരുന്നു. ഇത്തവണ ജോലി വാഗ്ദാനം വിശ്വസിച്ചെത്തിയ 40 മലയാളികൾ ആണ് വഞ്ചിക്കപ്പെട്ടത്. 3000-4000 രൂപ വരെ ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയതിന് ശേഷം കമ്പനിയുടെ മുന്നിൽ എത്താൻ പറയുകയായിരുന്നു. തുടർന്ന് ഇവിടെ ജോലിയില്ലെന്നും വഞ്ചിക്കപ്പെടുകയായിരുന്നു എന്നും തിരിച്ചറിയുകയായിരുന്നു. ചില മലയാളി സംഘടനകളുടെ സഹായത്തോടെ ഉദ്യേഗാർത്ഥികൾ അന്നപൂർണേശ്വരി നഗർ പോലീസ്റ്റേഷനിൽ പരാതി നൽകി. ഏജൻസി പ്രതിനിധികളെ വിളിച്ച് വരുത്തിയ പോലീസ് ഈടാക്കിയ ഫീസ് തിരിച്ച് വാങ്ങിക്കൊടുക്കുകയായിരുന്നു.…

Read More

കേരള സമാജം ഓൺലൈൻ ചിത്രരചനാ മത്സരം 2022.

ബെംഗളൂരു: കേരള സമാജം സിറ്റി സോൺ യൂത്ത് വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ  ഒ വി മനോജ് മെമ്മോറിയൽ ഓൺലൈൻ ചിത്രരചനാ  മത്സരം 2022 സംഘടിപ്പിക്കുന്നു. മൂന്ന് ഗ്രൂപ്പുകളായി 22 വയസ്സു വരെ ഉള്ള യുവ പ്രതിഭകൾക്ക് ഈ മൽസരത്തിൽ പങ്കുചേരാം. ഗ്രൂപ്പ് 1: അഞ്ചാം ക്ലാസ്സ് വരെ,ഗ്രൂപ്പ് 2 : ആറു മുതൽ പത്താം ക്ലാസ് വരെ ഗ്രൂപ്പ് 3: പതിനൊന്നാം ക്ലാസ്സ് മുതൽ 22 വയസ്സ് വരെ. മത്സര ഇനം: വാട്ടർകളർ, പെയിസ്റ്റൽ കളർ, ക്രയോൺസ് സമ്മാനം (ഗ്രൂപ്പടിസ്ഥാനത്തിൽ) ഒന്നാം സമ്മാനം : ₹…

Read More

കേരള ആർ.ടി.സി.സമരം;നഗരത്തിൽ നിന്നുള്ള സർവീസുകൾ അനിശ്ചിതത്വത്തിൽ!

ബെംഗളൂരു : സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചതോടെ കേരളത്തിൽ ആർ.ടി.സിയുടെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്. ഇതിൻ്റെ പ്രതിഫലനങ്ങൾ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നവരേയും ബാധിക്കാനുള്ള സാധ്യതകൾ കാണുന്നുണ്ട്. ഇന്ന് കേരളത്തിൽ നിന്ന് ബസുകൾ എത്തിയാൽ കേരളത്തിലേക്കുള്ള ഇന്നത്തെ സർവീസുകൾ പതിവുപോലെ നടക്കുമെന്ന് നഗരത്തിലെ കെ.എസ്.ആർ.ടി.സി.യുടെ അധികൃതർ അറിയിച്ചു. അതേ സമയം വാരാന്ത്യമായതിനാൽ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ജനങ്ങൾ യാത്ര ചെയ്യും, അതു കൊണ്ട് തന്നെ ഇന്നത്തെ സർവ്വീസുകൾ മുടങ്ങിയാൽ അത് കൂടുതൽ അന്തർ സംസ്ഥാന യാത്രക്കാരെ ബാധിക്കും.…

Read More

സന്തോഷ് ട്രോഫി കേരളത്തിന്.

മഞ്ചേരി : പയ്യനാട് സറ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ കേരളം ബദ്ധവൈരികളായ ബംഗാളിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തറപറ്റിച്ചു. ആദ്യ 90 മിനിറ്റിൽ ഗോൾ രഹിത സമനിലയിൽ തുടർന്ന മൽസരം അധിക സമയത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് രണ്ട് ടീമകളും ഓരോ ഗോൾ അടിച്ച് സമനില പിടിച്ചു. തുടർന്ന് നടത്തിയ പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാൾ താരം പന്ത് പുറത്തേക്ക് അടിച്ച് കളഞ്ഞ് പാഴാക്കുകയായിരുന്നു. കേരള താരങ്ങൾ എല്ലാം ലക്ഷ്യം കണ്ടതോടെ കേരളം ഏഴാമത്തെ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു.

Read More
Click Here to Follow Us