ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ, അധ്യാപക സംഗമവും, മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും, സാംസ്‌കാരിക സദസ്സും നടത്തുന്നു. മൈസൂരു മേഖലയിലെ പരിപാടി, ഓഗസ്റ്റ് 6 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മൈസൂരു വിജയനഗറിലുള്ള കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. ചാപ്റ്റർ പ്രസിഡണ്ട് കെ . ദാമോദരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അധ്യാപക സംഗമത്തിന്റെയും മൈസൂരു കേരള സമാജം മലയാളം ക്ലാസ്സിന്റെയും ഉൽഘാടനം , ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവഹിക്കും. മുതിർന്ന അദ്ധ്യാപകർക്ക് സ്നേഹാദരം നൽകും മൈസൂരുവിലെ…
Read MoreAuthor: സ്വന്തം ലേഖകന്
റിനയസൻസ്-2022 ഇന്ന് ഇന്ദിരാ നഗറിൽ.
ബെംഗളൂരു : എസ്സൻസ് ഗ്ലോബൽ നടത്തുന്ന പ്രഭാഷണ പരമ്പര റിനൈസൻസ് – 2022 ഇന്ന് ഇന്ദിരാ നഗറിലെ ഇ.സി.എ.ഹാളിൽ വച്ച് നടക്കും. രാവിലെ 9.30 ന് തുടങ്ങി വൈകുന്നേരം 5:30 വരെ തുടരുന്ന പരിപാടിയിൽ 8 പ്രഭാഷകർ പങ്കെടുക്കും. പ്രമുഖ സ്വതന്ത്ര ചിന്തകനായ ശ്രീ രവിചന്ദ്രൻ സി ,”ദി ആബ്സൻസ് ഓഫ് എവിഡൻസ്” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. പ്രവേശനം സൗജ്യമാണ്.
Read Moreജഗതി ശ്രീകുമാറിനെ ആദരിച്ച് ഫെയ്മ.
ചെന്നൈ : ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളീ അസോസിയേഷൻ ഫെയ്മ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന മലയാളി മഹാ സമ്മേളനത്തിന് ഉജ്വല സമാപനം . സമാപന സമ്മേളനം തമിഴ്നാട് ധനകാര്യ മന്ത്രി പഴനി വെൽ ത്യാഗരാജൻ ഉത്‌ഘാടനം ചെയ്തു. മറുനാട്ടിൽ ജീവിക്കുന്ന മലയാളികളുടെ സംഘടനകൾക്കായി 27 വർഷം മുമ്പ് പൊതുവേദിയൊരുക്കിയ ഫെയ്മ സ്ഥാപകരുടെ ദീർഘകാല വീക്ഷണത്തെ പഴനിവേഴ്സൽ ത്യാഗരാജൻ പ്രശംസിച്ചു നീണ്ടകാലത്തിനുശേഷം പൊതു പരിപാടിയിൽ പങ്കെടുക്കുന്ന മലയാള നടൻ ജഗതി ശ്രീകുമാറിനെ ചടങ്ങിൽ ഫെയ്മ കലാർപ്പണ അവാർഡ് നൽകി ആദരിച്ചു. വീൽചെയറിൽ വേദിയിലേക്ക്…
Read Moreബിഗ്ബോസ് താരം ഡോ:റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു.
ബിഗ്ബോസ് മലയാളം നാലാം സീസൺ മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപടകത്തിൽപ്പെട്ടു. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.. അപകടത്തിൽ നിന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. “എന്റെ കാർ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാർ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്,” എന്ന് റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.
Read Moreബാഹുബലികൾ, 3 ആർ, ബജ്റംഗ് ബായി ജാൻ, മഗധീര തുടങ്ങിയ സിനിമയുടെ സൃഷ്ടാവ് ഇനി രാജ്യസഭയിൽ;കൂടെ ഇശൈ ജ്ഞാനിയും മലയാളികളുടെ അഭിമാനമായ പയ്യോളി എക്സ്പ്രസും.
ഡൽഹി : കർണാടകയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ വീരേന്ദ്ര ഹെഗ്ഡെ, ചലച്ചിത്ര സംഗീത സംവിധായകൻ ഇളയരാജ, കായിക താരം പി.ടി.ഉഷ, തെലുഗു സിനിമാ സംവിധായകനും എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് എന്നിവരെ പ്രധാനമന്ത്രി രാജ്യസഭയിലേക്ക് നാമ നിർദ്ദേശ ചെയ്തു. Shri V. Vijayendra Prasad Garu is associated with the creative world for decades. His works showcase India's glorious culture and have made a mark globally. Congratulations to him for being nominated to the…
Read Moreനഗരത്തിൽ ജോലി തട്ടിപ്പിന് ഇരയായ മലയാളി യുവാവിൻ്റെ ദുരനുഭവം..
ബെംഗളൂരു : ജോലി തേടി നഗരത്തിലെത്തുന്ന മലയാളി യുവാക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ച് വരികയാണ്, അതേ സമയം തൊഴിൽ തട്ടിപ്പുകളിൽ കുടുങ്ങുന്നവരുടേയും എണ്ണം കുറവല്ല. ഒരു ജോലി വേണം എന്ന ആഗ്രഹത്തിന് മുന്നിൽ ചതിക്കുഴികളെ കുറിച്ച് അറിയാത്തതോ ശ്രദ്ധിക്കാത്തതോ ആണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് പിന്നിൽ. വർഷങ്ങൾക്ക് മുൻപ് തന്നെ നഗരത്തിൽ ഉള്ള തൊഴിൽ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് നിരവധി വാർത്തകൾ ഞങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഞങ്ങളുടെ ഇ മെയിലിൽ ലഭിച്ച മലയാളിയായ യുവാവിൻ്റെ ദുരനുഭവം മാറ്റം ഒന്നും വരുത്താതെ താഴെ ചേർക്കുന്നു,…
Read Moreബിഗ്ബോസ് മലയാളം സീസൺ 4 വിജയിയെ പ്രഖ്യപിച്ചു.
ബിഗ്ബോസ് മലയാളം സീസൺ 4 ലെ വിജയിയെ പ്രഖ്യാപിച്ചു. ഇന്ന് നടന്ന ഗ്രാൻറ് ഫിനാലെയിൽ 100 ദിവസത്തിന് ശേഷം ബിഗ് ബോസ് ഹൗസിൽ അവശേഷിച്ചത് സൂരജ്, ധന്യ മേരി വർഗ്ഗീസ്, ലക്ഷ്മി പ്രിയ, ബ്ലസ്ലി, ദിൽഷ പ്രസന്നൻ, റിയാസ് എന്നിവരാണ്. ആദ്യം സൂരജ് ആണ് ഇന്ന് നടന്ന ഫിനാലെയിൽ നിന്ന് ആദ്യമായി പുറത്തായത്, തുടർന്ന് ധന്യമേരി വർഗ്ഗീസ് ഹൗസിൽ നിന്ന് പുറത്തായി. തുടർന്ന് സിനിമാ സീരിയൽ നടിയായ ലക്ഷ്മി പ്രിയയും പുറത്തായി. പിന്നീട് റിയാസും ഈ ഷോയിൽ നിന്ന് പുറത്താവുകയായിരുന്നു. പിന്നീട് അവശേഷിച്ച ബ്ലസി,…
Read More2 വലിയ മാറ്റങ്ങൾ ! ബി.എം.ടി.സി പ്രതിമാസ പാസിന് ഇനി ഈ നിബന്ധനകൾ ഇല്ല..
ബെംഗളൂരു : ബി.എം.ടി .സി .യുടെ പ്രതിമാസ പാസ് എടുക്കാൻ ഇനി ബി.എം.ടി.സിയുടെ തിരിച്ചറിയൽ കാർഡ് അത്യാവശ്യമില്ല. ഡ്രൈവിംഗ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നുപയോഗിച്ച് കൊണ്ട് നാളെ മുതൽ പ്രതിമാസ പാസ് എടുക്കാം. നിലവിൽ പാസ് ലഭിക്കണമെങ്കിൽ 100 രൂപ നൽകി മൂന്നു മാസം വാലിഡിറ്റിയുള്ള ബി.എം.ടി.സി യുടെ പ്രത്യേക തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണമായിരുന്നു. നാളെ മുതൽ ഈ നിർബന്ധമില്ല മാത്രമല്ല. മാസ അവസാനങ്ങളിൽ മാത്രം അടുത്ത മാസത്തേക്കുള്ള പാസ് നൽകിയിരുന്ന…
Read Moreമഹാനാടകത്തിന് ആൻ്റി ക്ലൈമാക്സ്;ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
മുംബൈ: ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി അറിയിച്ചു. ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയത്. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ട്. വിമതര്‍ക്ക് എല്ലാം നല്‍കി. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്നും ഉദ്ധവ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നടത്താൻ പറഞ്ഞ ഗവർണർക്ക് നന്ദിയെന്ന് ഉദ്ധവ് പരിഹസിച്ചു. ആരോടാണ് നിങ്ങൾക്ക് വൈരാഗ്യം? എന്ത് പ്രശ്നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു എന്ന് വിമതരോട് ഉദ്ധവ് പറഞ്ഞു. ബിജെപി ഇടപെട്ട് 24 മണിക്കൂറിനകം വിശ്വാസവോട്ട്…
Read Moreനോർക്ക കാർഡുള്ളവർക്ക് എളുപ്പത്തിൽ പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കാം.
കേരളത്തിനു പുറത്തു താമസിക്കുന്നവർ പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റസിഡൻസ് സർട്ടിഫിക്കറ്റിനു പകരമായി നോർക്ക-റൂട്ട്സ് നൽകുന്ന എൻ ആർ കെ ഇൻഷുറൻസ് കാർഡിൻ്റെ പകർപ്പ് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. . കേരളത്തിനു പുറത്ത് 6 മാസത്തിൽ കൂടുതൽ ജോലിസംബന്ധമായ ആവശ്യങ്ങൾക്കു താമസിക്കുന്ന 18-60 വയസ്സ് പ്രായമുള്ള മലയാളികൾക്ക് ക്ഷേമനിധിയിൽ ചേരാവുന്നത്. www.pravasikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അംഗത്വമെടുക്കാം. എൻ ആർ കെ ഇൻഷുറൻസ് കാർഡ് എടുക്കാൻ www.norkaroots.org എന്ന വെബ്സൈറ്റിലൂടെയോ മലയാളി സംഘടനകൾ മുഖാന്തരമോ സാധിക്കും. താമസിക്കുന്ന സംസ്ഥാനത്തെ സർക്കാർ നൽക്കുന്ന ആധാർ,ഡ്രൈവിംഗ് ലൈസൻസ് , പാസ്പോര്ട്ട്, റേഷൻ കാർഡ്, തുടങ്ങിയ തിരിച്ചറിയൽ രേഖകളാണ് …
Read More