നോർക്ക കാർഡുള്ളവർക്ക് എളുപ്പത്തിൽ പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കാം.

കേരളത്തിനു പുറത്തു  താമസിക്കുന്നവർ  പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷയോടൊപ്പം  സമർപ്പിക്കേണ്ട റസിഡൻസ്  സർട്ടിഫിക്കറ്റിനു  പകരമായി  നോർക്ക-റൂട്ട്സ് നൽകുന്ന  എൻ ആർ കെ ഇൻഷുറൻസ്  കാർഡിൻ്റെ പകർപ്പ് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കാർഡിൻ്റെ സ്വയം  സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് അപേക്ഷയോടൊപ്പം  നൽകേണ്ടത്. . കേരളത്തിനു പുറത്ത് 6 മാസത്തിൽ കൂടുതൽ  ജോലിസംബന്ധമായ ആവശ്യങ്ങൾക്കു താമസിക്കുന്ന 18-60 വയസ്സ് പ്രായമുള്ള  മലയാളികൾക്ക്  ക്ഷേമനിധിയിൽ  ചേരാവുന്നത്. www.pravasikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അംഗത്വമെടുക്കാം.

എൻ ആർ കെ ഇൻഷുറൻസ് കാർഡ് എടുക്കാൻ www.norkaroots.org എന്ന വെബ്സൈറ്റിലൂടെയോ മലയാളി സംഘടനകൾ മുഖാന്തരമോ സാധിക്കും. താമസിക്കുന്ന  സംസ്ഥാനത്തെ  സർക്കാർ  നൽക്കുന്ന  ആധാർ,ഡ്രൈവിംഗ് ലൈസൻസ്  , പാസ്പോര്ട്ട്, റേഷൻ കാർഡ്, തുടങ്ങിയ തിരിച്ചറിയൽ രേഖകളാണ്  എൻ ആർ കെ ഇൻഷുറൻസ്  കാർഡിനുള്ള  അപേക്ഷയോടൊപ്പം  സമർപ്പിക്കേണ്ടത്. സമർപ്പിച്ചു ഇൻഷുറൻസ് കാർഡ് ലഭിച്ചാൽ ഇതുപയോഗിച്ച് പ്രവാസി ക്ഷേമ നിധിയിലും ചേരാം.

പ്രതിമാസം  3000  രൂപ പെൻഷൻ അടക്കം നിരവധി  മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്ന ക്ഷേമനിധിയിൽ  സാക്ഷ്യപത്രം  സംഘടിപ്പിക്കാനുള്ള  ബുദ്ധിമുട്ടുമൂലം  ക്ഷേമനിധിയിൽ ചേരാത്തവർ ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക്  ഇപ്പോൾ  നോർക്ക ഇൻഷുറൻസ് കാർഡുണ്ടെങ്കിൽ  പദ്ധതിയിൽ ചേരാം.

നോർക്കാ റൂട്ട്സ്  പദ്ധതികളെക്കുറിച്ച്  കൂടുതൽ  അറിയുന്നതിനും ഇൻഷുറൻസ് അപേക്ഷ സമർപ്പിക്കുന്നതിനും  ബാംഗ്ലൂർ ശിവാജി നഗർ ഇൻഫൻട്രി റോഡിലെ ജെംപ്ലാസ ബിൽഡിംഗിൽ ഒന്നാം നിലയിൽ  പ്രവർത്തിക്കുന്ന നോർക്ക-റൂട്ട്സ് ഓഫീസിനെ സമീപിക്കാം. പ്രവാസി  ക്ഷേമനിധി  തുടങ്ങിയ  പദ്ധതികളെ കുറിച്ചുള്ള  വിവരങ്ങളും  ഓഫീസിൽനിന്ന്  ലഭിക്കും.ഫോൺ:080 25585090.

നോർക്ക ഇൻഷുറൻസ് , പ്രവാസി ക്ഷേമ നിധി –അടിസ്ഥാന വിവരങ്ങൾ

 

പ്രത്യേകതകൾ

 

നോർക്ക ഇൻഷുറൻസ്

 

പ്രവാസി ക്ഷേമ നിധി

 

ആനുകൂല്യo  നാലു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്

 

പെന്ഷനും (കുറഞ്ഞത്  3000 രൂപ)മറ്റ് സഹായങ്ങളും
ചെലവ് മൂന്ന് വർഷത്തേക്ക് 315 രൂപ

 

പ്രതി മാസം 200  രൂപ
കാലാവധി മൂന്ന് വര്ഷം

 

ജീവിതാവസാനം വരെ

 

പ്രായ പരിധി 18 -70  വയസ്സ്

 

18 -60  വയസ്സ്

 

പ്രവാസ ജീവിതം കുറഞ്ഞത് രണ്ടുവർഷം

 

ആറു മാസം

 

വെബ്സൈറ്റ് www.norkaroots.org www.pravasikerala.org
 ഫോൺ നമ്പർ

 

080-25585090 0471-2465500,8547902515 (whatsapp No.)

 

കേരള സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന പ്രവാസി മലയാളികൾക്കായുള്ള പ്രധാന  ക്ഷേമ പദ്ധതികളിൽ  ഒന്നായ   പ്രവാസി ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന്  വേണ്ടി  കർണാടകയിലെ  മലയാളി സംഘടനകൾ  മുന്നോട്ടു വരുന്നതായി  കണക്കുകൾ സൂചിപ്പിക്കുന്നു.കർണാടകയിലെ  വിവിധ  ജില്ലകളിൽ  നിന്നായി   കഴിഞ്ഞ വർഷം 21 സംഘടനകളിൽ നിന്നും  രണ്ടായിരത്തി  അഞ്ഞൂറിൽപരം നോർക്ക കാർഡുകളാണ്  വിതരണം ചെയ്തത് ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts