നഗരത്തിൽ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഓണച്ചന്തകൾ.

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത ഇന്ന് മുതൽ ആരംഭിക്കുന്നു. രാമമൂർത്തിനഗർ NRI ലേയൗട്ടിലെ ജുബിലീ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ (CBSE) ഗ്രൗണ്ടിൽ സെപ്റ്റംബർ 4,5,6,7 തീയതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് ഓണച്ചന്ത നടക്കുന്നത്. നാടൻ വിഭവങ്ങളുംപച്ചക്കറിയും ,നേന്ത്രപ്പഴം, ചിപ്സ്, ശർക്കരപുരട്ടി,ഹൽവ,പപ്പടം, അട, കപ്പ ചിപ്സ്,മഹിളാവിഭാഗം തയ്യാറാക്കിയ വിവിധതരം അച്ചാറുകൾ, കൈത്തറി വസ്ത്രങ്ങൾ,കയറുൽപ്പന്നങ്ങൾ,ഫുഡ്‌ കോർട്ട് എന്നിവയടങ്ങിയ അൻപതോളം സ്റ്റാളുകൾ ഓണചന്തയുടെ മാറ്റ് കൂട്ടുന്നു.

Read More

പ്രസ്റ്റീജ് സൺറൈസ് പാർക്കിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി.

ബെംഗളൂരു: പ്രസ്റ്റീജ് സൺറൈസ് പാർക്കിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ആർപ്പോ 2022’ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളികൾ എല്ലാവരും ചേർന്നു  മെഗാ പൂക്കളം ഒരുക്കി ആണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ചെണ്ടമേളം, താലപ്പൊലി, പുലിക്കളി , ശിങ്കാരിമേളം മുതലായ തനത് കലാപരിപാടികൾ അണിനിരന്ന  ശ്രവണ-നയന മനോഹരമായ ഘോഷയാത്ര  ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. തുടർന്ന്  എഴുപതോളം പേർ ചേർന്ന് അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര , കഥകളി,  ഓണപ്പാട്ടുകൾ എന്നിവയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ശേഷം വിഭവസമൃദ്ധമായ ഓണസദ്യ അതിഥികൾ ഉൾപ്പടെ ഉള്ള…

Read More

വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസ് മുൻ ദേശീയ നേതാവും മുൻ എംപി.യുമായ ദിവ്യ സ്പന്ദന എന്ന രമ്യ.

ബെംഗളൂരു : ഒരു തിരിച്ച് വരവിനൊരുങ്ങുകയാണ് രമ്യ എന്ന് സാൻഡൽ വൂഡിൽ അറിയപ്പെടുന്ന ദിവ്യാ സ്പന്ദന. ഒരു കാലത്ത് കന്നഡ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ സിനിമാ അഭിനയം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 2012 ൽ കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം, 2013 ൽ മണ്ഡ്യ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും എം.പി ആവുകയും ചെയ്തു. തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ പരാജയം ഏറ്റുവാങ്ങി. എ.ഐ.സി.സി യുടെ സമൂഹമാധ്യമ വിഭാഗം അധ്യക്ഷയായിരുന്ന ദിവ്യ 2019 ഓടെ രാഷ്ട്രീയത്തിൽ നിന്ന്…

Read More

ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റായി ബെംഗളൂരുവിൽ നിന്നുള്ള മലയാളി എം.എൽ.എ.

ബെംഗളൂരു : ശാന്തിനഗർ എംഎൽഎയും മലയാളിയുമായ കോൺഗ്രസ് നേതാവ് എൻ.എ.ഹാരീസ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പശ്ചിമ ബംഗളിൽ നിന്നുള്ള ബി.ജെ.പി.നേതാവും മുൻ ഗോൾകീപ്പറുമായ കല്യൺ ചൗബയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നിന് എതിരെ 33 വോട്ടുകൾക്കാണ് മുൻ ഇന്ത്യൻ താരം ബെയ്ചൂങ് ബൂട്ടിയയെ ചൗബെ തറപറ്റിച്ച്‌. 32 വോട്ടുകൾ നേടിയ അജയ് കിപയാണ് ട്രഷറർ. കാസർഗോഡു നിന്ന് കർണാടകയിലെത്തിയ മലയാളി ബിസിനസ് കുടുംബത്തിൽ ജനിച്ച എൻ.എ.ഹാരിസ് മുതിർന്ന കോൺഗ്രസ് നേതാവാണ്. നിലയിൽ അദ്ദേഹം കർണാടക ഫുട്ബാൾ അസോസിയേഷൻ അധ്യക്ഷനായി…

Read More

പൂക്കളമത്സരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 7.30 മുതൽ ആരംഭിക്കും. മത്സരത്തിന് പൂക്കളും ഇലകളും, പ്രകൃതിദത്തമായ ചേരുവകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5X5 അടിയാണ്. ഒരു ടീമിൽ അഞ്ച് പേർക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഓസ്റ്റിൻ ഈപ്പൻ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ മൂന്നിന്…

Read More

കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നവധി.

ബെംഗളൂരു : കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ബെംഗളൂരു അർബൻ കമ്മീഷണർ. മൈസൂരുവിലേയും മണ്ഡ്യയിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ട്. ഗണേശോൽസവത്തോട് അനുബന്ധിച്ച് ആഗസ്റ്റ് 31 ന് സംസ്ഥാനത്ത് പൊതു അവധി ആണ്.

Read More

ബൈക്ക് കാറിൻ്റെ പിന്നിലിടിച്ചു;പുറകിലിരുന്ന് സഞ്ചരിച്ച മലയാളി യുവാവ് തെറിച്ച് വീണ് മരിച്ചു.

ബെംഗളൂരു : ഇന്നലെ പുലർച്ചെ 2 മണിയോടെ എച്ച്.എസ്.ആർ.ലേയൗട്ടിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. പാലക്കാട് മാങ്കാവിൽ അദ്വൈതിൽ പ്രകാശൻ്റെ മകൻ അക്ഷയ് (25) ആണ് മരിച്ചത്. കോൾ സെൻ്റർ ജീവനക്കാരനായ അക്ഷയ് സുഹുത്തായ ഹമീസ് ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിൻ്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഒരു ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിൽ മുന്നിൽ പോകുന്ന കാറിൻ്റെ പിൻഭാഗത്ത് ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് മറിയുകയുമായിരുന്നു. തെറിച്ച് വീണ അക്ഷയ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്ഷയിൻ്റെ സംസ്കാരം ഇന്ന് പാലക്കാട് ചന്ദ്രനഗറിലെ വൈദ്യുതി…

Read More

നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം.

ബെംഗളൂരു : നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം നാളെയും മറ്റന്നാളുമായി അനേക്കൽ വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെൻ്റ് കാമ്പസിൽ വച്ച് നടക്കും. മാവേലി വരവേൽപ്പും പുലിക്കളിയും ഉണ്ടായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ നാനാ ഭാഷക്കാർക്ക് കേരളത്തിനെ പറ്റിയും ഓണത്തിനെ പറ്റിയും നഗരത്തിൽ പഠിച്ച് വളരുന്ന നമ്മുടെ കുട്ടികൾക്ക് നാട്ടിലെ പോലെ എങ്ങനെ ഓണം ആഘോഷിക്കാം എന്ന അറിവ് പകരാനും ആണ് ഇത്തരത്തിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തുന്നത്. ആദ്യ ദിനം ശിങ്കാരി മേളം,തിരുവാതിരക്കളി, മാജിക് ഷോ, നൃത്ത ശിൽപ്പം, വിവിധ കലാപരിപാടികൾ എന്നിവയും തുടർന്ന് ഓണസദ്യയും…

Read More

ഇറാനിലേക്ക് മൽസ്യബന്ധനത്തിന് പോയി ഖത്തർ പോലീസിൻ്റെ പിടിയിലായ മലയാളിയെ തിരിച്ചെത്തിച്ചു.

ബെംഗളൂരു : ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തര്‍ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ അവശേഷിച്ച പൂന്തുറ സ്വദേശിയായ ബേസില്‍ മാർട്ടിൻ ഇന്ന് ഷാർജ വഴി ബെംഗളൂരുവിൽ എത്തി. നോർക്ക ബെംഗളൂരു ഓഫീസിന്റെ നേതൃത്ത്വത്തിൽ ഇദ്ദേഹത്തെ സ്വികരിക്കുകയും യാത്രാ ടിക്കറ്റടക്കം ലഭ്യമാക്കി കൊണ്ട് കേരള ആർ .ടി .സി മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് ഇൻസ്‌പെക്ടർ ഇൻചാർജ് ഗോവിന്ദൻ പി യുടെ സാനിധ്യത്തിൽ ബേസിൽ മാർട്ടിനെ തിരുവന്തപുരത്തേക്ക് യാത്രയാക്കി .

Read More

കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പൂക്കള മൽസരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : കേരള  സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബർ 4 ന് നടക്കും . ഞായറാഴ്ച രാവിലെ 9:30  ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപയും ഒ കെ എം രാജീവ്‌ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം…

Read More
Click Here to Follow Us