ബെംഗളൂരു : ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ നോക്കൗട്ട് മൽസരത്തിൽ പകുതി സമയം കഴിയുമ്പോൾ പരസ്പരം ഗോളടിക്കാൻ കഴിയാതെ രണ്ട് ടീമുകളും സമനിലയിൽ പിരിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹാഫിൽ ആണ് കൂടുതൽ നേരം കളി നടന്നതെങ്കിലും, മികച്ച ഗോളവസരങ്ങൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പിടിച്ചു നിന്നു. അതിനിടക്ക് കളിക്കാർക്കിടയിൽ ചെറിയ കശപിശയും നടന്നു, റഫറി ഇടപെട്ട് രംഗം ശാന്തമാക്കി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിൻറെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുന്നത്. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ…
Read MoreAuthor: സ്വന്തം ലേഖകന്
ബെംഗളൂരു എഫ്.സി-കേരള ബ്ലാസ്റ്റേഴ്സ് മൽസരത്തിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു;ആരാധകരുടെ ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ നിബന്ധനകൾ.
ബെംഗളൂരു : ഈ സീസൺ ഐ.എസ്.എല്ലിലെ നോക്കൗട്ട് മൽസരങ്ങളിൽ ആദ്യത്തേതിൽ ലീഗ് നാലാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സി അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനെ ഈ വരുന്ന വെള്ളിയാഴ്ച്ച മാർച്ച് 3ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് നേരിടും. കഴിഞ്ഞ ലീഗ് മൽസരത്തിന് ശേഷം ഇതേ സ്റ്റേഡിയത്തിൽ വച്ച് രണ്ട് ടീമിൻ്റെയും ഒരു വിഭാഗം ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംഘാടകർ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. ചില സ്റ്റാൻ്റുകൾ ബെംഗളൂരു എഫ് സി ആരാധകർക്കും മറ്റു ചില…
Read Moreഐ.എസ്.എൽ.നോക്കൗട്ട് ലൈനപ്പ് ആയി;കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ് സി പോരാട്ടം വീണ്ടും ബെംഗളൂരുവിൽ!
ബെംഗളൂരു : ഐ.എസ്.എൽ മൽസരത്തിൻ്റെ നോക്കൗട്ട് മൽസരങ്ങളുടെ ചിത്രം തെളിഞ്ഞു. ലീഗ് മൽസരങ്ങളിൽ ഹൈദരബാദ് എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഇന്ന് കൊച്ചിയിൽ അവസാന മൽസരത്തിൽ ഏറ്റുമുട്ടുന്നുണ്ടെങ്കിലും ഇന്നലത്തെ ഈസ്റ്റ് ബംഗാളുമായുള്ള മോഹൻ ബഗാൻ്റെ വിജയത്തോടെ അടുത്ത മൽസര ചിത്രം തെളിഞ്ഞു. മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി , എ.ടി.കെ.മോഹൻ ബഗാൻ, ബംഗളൂരു എഫ്.സി., കേരള ബ്ലാസ്‌റ്റേഴ്സ്, ഒഡീഷ എഫ്.സി. എന്നിങ്ങനെയാണ് പോയിൻ്റ് പട്ടികയിൽ ക്രമം. ആദ്യ രണ്ട് ടീമുകൾ നേരിട്ട് സെമി കളിക്കും. മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരുമായും…
Read Moreകേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമയിൽ നിന്നും 306 കോടി കണ്ടുകെട്ടി ഇ.ഡി.
കൊച്ചി : ജോയ് ആലുക്കാസ് ഇന്ത്യാ ലിമിറ്റഡിൻ്റെ ചെയർമാൻ ആയ ജോയ് ആലുക്കാസ് വർഗീസിൻ്റെ 305.84 കോടി കണ്ടു കെട്ടിയതായി എൻഫോഴ്സ് മെൻറ് ഡയറക്റ്ററേറ്റ് അറിയിച്ചു. 1999ലെ ഫെമ നിയമ ലംഘനം ആരോപിച്ചാണ് ഇ.ഡി.യുടെ നടപടി. ഇന്ത്യയിൽ നിന്ന് വൻ തുക ഹവാല വഴി ദുബായിലേക്ക് മാറ്റുകയും തുടർന്ന് സ്വന്തം ഉടമസ്ഥതയിൽ മാത്രമുള്ള ജോയ് ആലുക്കാസ് എൽ .എൽ .സി യിൽ നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. 81.54 കോടി മൂല്യമുള്ള സ്ഥാവര സ്വത്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. തൃശൂർ ശോഭ സിറ്റിയിലെ ഭൂമിയും താമസിക്കുന്ന വീടും ഇതിൽ…
Read Moreഗോവ പുറത്ത്; ഒഡീഷ അകത്ത്; മൂന്നാം സ്ഥാനത്തേക്ക് കയറി ബെംഗളൂരു എഫ് സി.
ബെംഗളൂരു : ഇന്ന് നഗരത്തിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ബെംഗളൂരു എഫ് സി – ഗോവ എഫ് സി മൽസരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഗോവയെ ബെംഗളൂരു തോൽപ്പിച്ചത്. ആദ്യ ഗോൾ അടിച്ചത് ബെംഗളൂരു ആണെങ്കിലും ഒരു ഗോൾ തിരിച്ചടിച്ച് ആദ്യ പകുതിക്ക് പിരിയുമ്പോൾ മൽസരം സമനിലയിൽ ആയിരുന്നു. രണ്ടാം പകുതിയിൽ ആതിഥേയർ 2 ഗോൾ കൂടി ചേർത്ത് വിജയം ഉറപ്പിച്ചു. ഈ മൽസരത്തിലെ തോൽവിയോടെ എഫ് സി ഗോവ തുടർച്ചയായ മൂന്നാം പ്രാവശ്യവും പ്ലേ ഓഫ്…
Read Moreമന്ത്രിമാൾ വീണ്ടും അടച്ചു പൂട്ടി സീൽ ചെയ്തു!
ബെംഗളൂരു : ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മല്ലേശ്വരത്തെ മന്ത്രി മാൾ ബി.ബി.എം.പി.അധികൃതർ വീണ്ടും അടച്ചു പൂട്ടി സീൽ ചെയ്തു. 42.63 കോടി നികുതിയിനത്തിൽ കുടിശ്ശിക വരുത്തിയതിനാലാണ് നടപടി. 2018 മുതലുള്ള നികുതി കുടിശിക നിലവിലുണ്ട്, ഇതുവരെ 3 തവണ മന്ത്രി മാൾ അടപ്പിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ നിന്നും മറ്റും അനുകൂല വിധി വാങ്ങി തുറക്കുകയായിരുന്നു. മന്ത്രി മാളിലെ ഓഫീസ് അടച്ച് പൂട്ടി കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും അധികുതൽ സീൽ ചെയ്തു. നികുതി കുടിശ്ശിക അടച്ചില്ല: അടച്ചുപൂട്ടലിന്റെ വക്കിലെത്തി…
Read Moreസ്വര ഇനി ഫഹദിന് സ്വന്തം!
മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കർ വിവാഹിതയായി, സമാജ് വാദി പാർട്ടിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം പ്രസിഡൻറ് ഫഹദ് അഹമ്മദ് ആണ് വരൻ. കഴിഞ്ഞ മാസം 6 ന് ഇവർ രണ്ടു പേരും സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യുകയായിരുന്നു, എന്നാൽ കഴിഞ്ഞ ദിവസമാണ് നടി വിവരം തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുന്നത്. കേന്ദ്ര സർക്കാറിൻ്റെയും നരേന്ദ്ര മോഡിയുടെയും വിമർശകയായ സ്വര രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. So blessed to be supported and cheered…
Read Moreകേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ! കൂടെ ബെംഗളൂരു എഫ്.സിയും.
കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പ്ലേഓഫിൽ കടന്നു. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കുന്നത്. ഇന്നത്തെ മൽസരത്തിൽ ഗോവയെ ചെന്നൈയിൻ 1 – 2 സ്കോറിൽ തോൽപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന് വഴി തുറന്നത്. 31 പോയിൻ്റുള്ള ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. പ്ലേ ഓഫിന് മുൻപ് ബ്ലാസ്റ്റേഴ്‌സിന് ഇനി രണ്ട് കളി കൂടി ബാക്കിയുണ്ട്.
Read Moreഫോറംമാൾ-സെൻ്റ് ജോൺസ് ഗതാഗതക്കുരുക്കിന് പരിഹാരം!
ബെംഗളൂരു : ഹൊസൂർ റോഡിലെ പ്രധാന ഗതാഗതക്കുരുക്ക് നിലനിൽക്കുന്ന സ്ഥലങ്ങളായ ഫോറം മാളിന് സമീപവും സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിന് മുൻ വശവും പുതിയ മേൽപ്പാലങ്ങൾ വരുന്നു. നഗരത്തിൽ പുതിയതായി 11 മേൽപ്പാലങ്ങൾ നിർമ്മിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചിരുന്നു. മിനർവ സർക്കിൾ,ഇട്ടമാഡു ജംഗ്ഷൻ,സാരക്കി സിഗ്നൽ,നായന്തനഹള്ളി,സാങ്കി റോഡ്,യെലഹങ്ക, ഹൂഡി എന്നിവിടങ്ങളിലും പുതിയ മേൽപ്പാലങ്ങൾ വരും . ദിനം പ്രതി 5000 ൽ അധികം വാഹനങ്ങൾ വർദ്ധിക്കുന്നതിനാൽ ദീർഘകാല പദ്ധതികൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരേ സമയം 11 മേൽപ്പാലങ്ങൾ പ്രഖ്യാപിക്കുന്നത് നഗരത്തിൽ ആദ്യമായാണ്.
Read Moreമുൻ പ്രധാനമന്ത്രി പർവേഷ് മുഷറഫ് അന്തരിച്ചു.
ദുബായ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി പർവേഷ് മുഷാറഫ് (81) അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ് വിവരം. പാകിസ്ഥാനിൽ നിരവധി കേസുകൾ നേരിടുന്ന മുഷാറഫ് നിരവധി വർഷങ്ങളായി ദുബായിൽ ആണ് ജീവിക്കുന്നത്. കരസേന മേധാവിയായിരുന്ന മുഷാറഫ് 1999 ൽ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അട്ടിമറിച്ചാണ് പാകിസ്ഥാനിൽ ഭരണത്തിൽ ഏറിയത്.
Read More