ബെംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി. നേതാവ് ധർമേന്ദ്ര പ്രധാൻ ആണ് പട്ടിക പുറത്ത് വിട്ടത്. 189 പേരുടെ ആദ്യ പട്ടികയിൽ 52 പേർ പുതുമുഖങ്ങൾ ആണ്, 20 സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റില്ല. ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിൻ്റെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തൻ്റെ സ്ഥിരം മണ്ഡലമായ ഷിഗാവിൽ മൽസരിക്കും. മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഇളയ മകൻ വിജയേന്ദ്ര യെദിയൂരപ്പയുടെ സ്ഥിരം മണ്ഡലമായ ഷിക്കാരിപുരയിൽ മൽസരിക്കും. മുൻ…
Read MoreAuthor: സ്വന്തം ലേഖകന്
ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം ഇന്ന്.
ബെംഗളൂരു : 10 ലക്ഷത്തിലധികം മലയാളികൾ ജോലിക്കും കച്ചവടത്തിനും പഠനത്തിനും എത്തുന്ന ബെംഗളൂരുവിലെ സത്യാന്വേഷികളായ മലയാളികൾക്ക് ഇസ്‌ലാം മത വിഷയങ്ങൾ പ്രമാണ ബദ്ധമായി പകർന്നു നൽകുക എന്ന പരമ പ്രധാനമായ ലക്ഷ്യത്തിന് വേണ്ടിയാണ് ബാംഗ്ലൂർ ഇസ്ലാഹി സെൻ്റർ നില കൊളളുന്നത്. ഇതിനായി പല പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. കുട്ടികളിൽ മത ബോധം വളർത്തുന്നതിന് വേണ്ടി വളരെ വ്യവസ്ഥാപിതമായ മത വിദ്യാഭ്യാസ പഠന സംവിധാനം (ഓൺലൈൻ ആയും അല്ലാതെയും) ഒരുക്കിയിട്ടുണ്ട് . നിലവിൽ ശിവാജി നഗര്‍, ബി.ടി.എം,ഹെഗ്ഡെ നഗര്‍, ഇന്ദിര നഗർ തുടങ്ങിയ ഏരിയകളിൽ ഇവ…
Read Moreകെ.ആർ.പുര-വൈറ്റ് ഫീൽഡ് മെട്രോ ലൈൻ ഉൽഘാടനം ചെയ്ത് നിർമാണ തൊഴിലാളികൾക്കൊപ്പം സഞ്ചരിച്ച് പ്രധാനമന്ത്രി.
ബെംഗളൂരു : പർപ്പിൾ ലൈനിലെ കെ.ആർ.പുര- വൈറ്റ് ഫീൽഡ് പാതയുടെ ഉൽഘാടനം ഇന്ന് പ്രധാനമന്ത്രി നിർവ്വഹിച്ചു. തുടർന്ന് മെട്രോ ജീവനക്കാർക്കും നിർമ്മാണ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം അദ്ദേഹം പുതിയ മെട്രോ ലൈനിൽ യാത്ര നടത്തുകയും ചെയ്തു. കർണാടക ഗവർണറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മറ്റ് മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 13.71 കിലോമീറ്റർ നീളമുള്ള പുതിയ പാതയുടെ നിർമ്മാണ ചെലവ് 4249 കോടി രൂപയാണ്, 12 സ്റ്റേഷനുകൾ ഈ ലൈനിൽ ഉണ്ട്. പ്രധാന ഐ.ടി.കമ്പനികളുള്ള വൈറ്റ് ഫീൽഡുമായി മെട്രോ കണക്റ്റ് ആയതോടെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകും എന്ന് കരുതുന്നു.…
Read Moreമാസപ്പിറവി കണ്ടില്ല; റംസാൻ വൃതാരംഭം വെള്ളിയാഴ്ച്ച.
ബെംഗളൂരു :മാസപ്പിറവികാണാത്തതിനാൽ റമളാൻ വൃതാരംഭം വെള്ളിയാഴ്ച്ചയായിരിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു.
Read Moreവനിതാ ദിനാഘോഷം നടത്തി.
ബെംഗളൂരു : കല വെൽഫെയർ അസോസിയേഷന്റെ വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി. ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണൽ വെച്ച് നടന്ന ആഘോഷപരിപാടി കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് ഉദ്ഘടനം ചെയ്തു. ആധുനിക ലോകത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക ഹിത വേണുഗോപാൽ ക്ലാസ്സ് നയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ശ്രീ ജീവൻ തോമസ്, ശ്രീമതി പ്രസന്ന ആനന്ദ്, സീത രെജീഷ്, സീന സന്തോഷ്, സുജാത ടി എന്നിവർ സംസാരിച്ചു. കുട്ടികളുടെ…
Read Moreഎ.ടി.കെ.മോഹൻ ബഗാൻ ഐ.എസ്.എൽ ജേതാക്കൾ.
സാധാരണ സമയത്ത് 3 പെനാൾട്ടികൾ കണ്ട അപൂർവ്വ മൽസരത്തിൽ എ.ടി.കെ. മോഹൻ ബഗാൻ ജേതാക്കൾ. ഇന്ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ.എസ്.ഫൈനലിൽ എ.ടി.കെ.മോഹൻ ബഗാൻ ബെംഗളൂരു എഫ് സിക്ക് എതിരെയാണ് ജയിച്ചത്. റഗുലർ സമയത്തും എക്സ്ട്രാസ്ട്രാ സമയത്തും മൽസരത്തിൽ 2-2 ഗോളുകൾക്ക് ടീമുകൾ സമനില പാലിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ബെംഗളൂരുന് എതിരെ എ.ടി.കെ മോഹൻബഗാൻ വിജയിക്കുകയായിരുന്നു.
Read Moreഇന്ത്യൻ ഗോൾഡൻ ക്വാഡ്രിലാറ്ററൽ ബൈക്കിൽ പൂർത്തിയാക്കി മലയാളി യുവതി.
ബെംഗളുരു: ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയും ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയുമായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ട് ബൈക്കിൽ ഒറ്റക്ക് ആറ് ദിവസം കൊണ്ട് പൂർത്തിയാക്കി മലയാളി യുവതി. തൃശൂർ, ചാലക്കുടി സ്വദേശിയായ ജീന മരിയ തോമസ് (29) ആണ് ആറ് ദിവസത്തിനിടെ 6,000 കിലോമീറ്റർ പിന്നിട്ടത്. ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പാതയാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒരു വനിത ഈ റൈഡ് പൂർത്തിയാക്കുന്നത്. ലോക വനിതാ ദിനമായ…
Read Moreനരേന്ദ്ര മോദിയുടെ നോബൽ സമ്മാന സാധ്യത;അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉപമേധാവി.
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പരിഗണിക്കുന്നവർ ഏറ്റവും കരുത്തനായ വ്യക്തിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന രീതിയിൽ പുരസ്കാര സമിതി ഉപമേധാവി അസ്ലി തോജെ പറഞ്ഞതായി ഇന്നലെ വന്ന മാധ്യമ വാർത്തകൾ തള്ളി അദ്ദേഹം തന്നെ രംഗത്ത് വന്നു. താൻ അങ്ങനെ പറഞ്ഞിട്ടിലെന്ന് അദ്ദേഹം വാർത്താ ഏജൻസികളെ അറിയിച്ചു. യുക്രൈൻ യുദ്ധത്തിൽ നരേന്ദ്ര മോദിയുടെ ഇടപെടലിനേയും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് റഷ്യക്ക് മുന്നറിയിപ്പ് നൽകിയതിനേയും വാർത്താ ചാനലിൽ അശ്ലീ തോജെ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ ലോകത്തെ മുതിർന്ന രാഷ്ട്ര തന്ത്രജ്ഞനായ മോദിക്ക് നോബൽ സമ്മാനം ലഭിച്ചാൽ…
Read Moreസമാധാനത്തിനുള്ള നോബൽ സമ്മാനം;പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധ്യത!
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പരിഗണിക്കുന്നതായി വാർത്തകൾ. പുരസ്കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലെ തൊജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദിയുടെ നയങ്ങൾ രാജ്യത്തെ ശക്തവും സമ്പന്നവും ആക്കുന്നുവെന്ന് തൊജെ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി വിശ്വസ്തനായ നേതാവാണ് പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിവുണ്ട്, അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുകയാണെങ്കിൽ അത് അർഹതയുള്ള നേതാവിന് ലഭിക്കുന്ന ചരിത്ര നിമിഷമായി മാറുമെന്നും തൊജെ കൂട്ടിച്ചേർത്തു. താൻ നരേന്ദ്ര മോദിയുടെ ആരാധകനാണ് എന്ന് പറയാനും അദ്ദേഹം…
Read More“മരത്തിലെ കൊത്തുപണിയുടെ താളം കേട്ടു വളർന്ന കീരവാണി” മലയാള മാധ്യമ മുത്തശ്ശികൾ വീണ്ടും മണ്ടത്തരം വിളമ്പുമ്പോൾ…..
രാജ്യത്തിന് അഭിമാനമായി നാട്ടു നാട്ടു ഗാനത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ച തിന് ശേഷം പ്രധാനപെട്ട മലയാള പത്രങ്ങളിലും ചില ചാനലുകളിലും ആശാരിമാർ നിറഞ്ഞു നിൽക്കുന്നതാണ് കണ്ടത്. “ആശാരിയെ കേട്ടാണ് ഞാൻ വളർന്നത്, ഇന്ന് ഓസ്കാറുമായി നിൽക്കുന്നു… മാതൃഭൂമി ഓൺലൈൻ എഴുതി. മലയാളത്തിലെ പ്രധാന മാധ്യമമായ “മാധ്യമ”വും ഏകദേശം ഇതുപോലെ തന്നെ എഴുതി തീർന്നില്ല. ഏഷ്യാനെറ്റ് ന്യൂസിൽ ഓസ്കാർ തൽസമയ വിവരണം നൽകുന്ന അവതാരകമാർ ഒട്ടും കുറച്ചില്ല, ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ സംഗീതം പഠിച്ചത് എന്ന് വച്ച് കാച്ചി…. സത്യത്തിൽ സംഗീത…
Read More