അതിർത്തിയിൽ വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് കാണിച്ച നിരവധിപേർ പിടിയിൽ

ബെംഗളൂരു: കഴിഞ്ഞദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്ന് അതിർത്തിയിൽ എത്തിയ നിരവധി പേരെ അധികൃതർ കയ്യോടെ പിടികൂടി. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി വിവിധ ചെക്പോസ്റ്റിൽ പോലീസിന്റെ എണ്ണവും വർധിപ്പിച്ചു. ആളുകളുടെ പേരും ആധാർ നമ്പറും തിരുത്തി കംപ്യൂട്ടർ പ്രിന്റുമായാണ് ചില യാത്രക്കാർ എത്തുന്നത്. അധികൃതർക്ക് സംശയം ഉണ്ടാകാതിരിക്കാൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡിന്റെ കോപ്പിയും കരുതും. കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നതിനാൽ യാത്രക്കാരുടെ തിരിച്ചറിയൽരേഖയിലെ ഫോട്ടോയും തിരിച്ചറിയൽ നമ്പറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദമായ…

Read More

നാട്ടിലേക്കുള്ള പകുതിയിലതികം സർവീസുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി.കൾ

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണം  കുറഞ്ഞതിനാൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള പകുതിയോളം സർവീസുകൾ വെട്ടിക്കുറച്ചു. കോവിഡിനുമുമ്പ് കേരള ആർ.ടി.സി. ദിവസേന 48 സർവീസുകൾ നടത്തിയിരുന്നു. ഇത് 22 ആയി കുറഞ്ഞു. കർണാടക ആർ.ടി.സി. അമ്പതോളം സർവീസുകൾ നടത്തിയിരുന്നത് 20-ൽ താഴെയായി കുറഞ്ഞു. ഇതിലും മിക്ക ദിവസങ്ങളിലും യാത്രക്കാർ കുറവാണ്. ടിക്കറ്റ് ബുക്കുചെയ്തവരുടെ എണ്ണം കുറവാണെങ്കിൽ സർവീസ് റദ്ദാക്കി യാത്രക്കാരെ മറ്റുബസുകളിൽ കയറ്റിവിടുകയാണ് പതിവ്. സ്വകാര്യബസുകളിലും യാത്രക്കാർ കുറഞ്ഞു. കോവിഡ് മഹാമാരിമൂലമുണ്ടായ പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനിടയിലാണ് വീണ്ടും രോഗവ്യാപനഭീതിയുണ്ടായത്. നഗരത്തിൽ കോവിഡ് ബാധ ഉയരുന്നത് യാത്രക്കാർ…

Read More

വാളയാർ-വടക്കഞ്ചേരി ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചില്ലെങ്കിൽ പണികിട്ടും

വാളയാർ: വാളയാർ-വടക്കഞ്ചേരി ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചില്ലെങ്കിൽ പണികിട്ടും. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന പരമാവധി ​ വേഗത നിശ്ചയിച്ചുള്ള ബോര്‍ഡ് വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയില്‍ സ്ഥാപിച്ചു. ഓരോ വാഹനത്തിനും ഒരു മണിക്കൂറില്‍ പരമാവധി സഞ്ചരിക്കാവുന്ന വേഗത: കാര്‍ -90 ബസ്, വാന്‍, ഇരുചക്രവാഹനം -70 ട്രക്ക്, ലോറി -65 ഓട്ടോറിക്ഷ -50 വാഹനങ്ങള്‍ അമിതവേഗതയില്‍ സഞ്ചരിക്കുന്നതിനാലാണ് വാളയാര്‍ വടക്കഞ്ചേരി നാലുവരി ദേശീയപാതയില്‍ മോട്ടോര്‍ വഹന വകുപ്പും പൊലീസും പരിശോധന കര്‍ശനമാക്കിയത്. പിടിയിലായ പലരും ദേശീയപാതയില്‍ സഞ്ചരിക്കാവുന്ന പരമാവധി വേഗത ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ്…

Read More

സംസ്ഥാനത്ത് ഈ മാസം കോവിഡ് വ്യാപനം രൂക്ഷമാകുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഈ മാസം കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജനങ്ങളിൽ ജാഗ്രത കുറഞ്ഞതും കോവിഡ് നിയന്ത്രണ നിർദേശങ്ങൾ നിരന്തരം ലംഘിക്കുന്നതുമാണ് ഇതിന്റെ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളെ അപേക്ഷിച്ച് മാർച്ചിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. സ്‌കൂളുകളും കോളേജുകളും പാർപ്പിട സമുച്ചയങ്ങളുമുൾപ്പെടെ കോവിഡ് ക്ലസ്റ്ററായി മാറി. ബെലന്ദൂർ, ഹാഗദൂർ, ശാന്തലനഗർ, ഗാന്ധി നഗർ തുടങ്ങിയ വാർഡുകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് തീവ്രവ്യാപന സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പരിശോധനയില്ലാത്ത സമയങ്ങളിൽ ഒട്ടേറെ പേർ അതിർത്തികൾ…

Read More

നഗരത്തിൽ മോഡലിങ് ഫോട്ടോഷൂട്ടിനു വരുന്നത് വിലക്കി, പെൺകുട്ടി ആത്മഹത്യ ചെയ്തു; മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലേക്ക് മോഡലിങ് ഫോട്ടോ ഷൂട്ടിന് വരുന്നത് വിലക്കിയതിലെ മനോവിഷമത്തെ തുടർന്ന് മംഗളൂരുവിൽ പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മുണ്ടോളി സ്വദേശി യതിൻരാജ്, തൊക്കോട്ട് കുംപള ആശ്രയ കോളനിയിലെ സുഹൻ, സുരഭ് എന്നിവരെയാണ് ഉള്ളാൾ പോലീസ് അറസ്റ്റ്‌ ചെയ്തത്. തൊക്കോട്ട് കുംപള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകൾ പ്രേക്ഷ (17) ആണ് ബുധനാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. മോഡിലിങ്ങിൽ അതീവ താത്പര്യമുണ്ടായിരുന്ന പ്രേക്ഷ ഫോട്ടോഷൂട്ടിനായി ബുധനാഴ്ച വൈകിട്ട് ബെംഗളൂരുവിലേക്ക് വരാനിരിക്കുകയായിരുന്നു. ബുധനാഴ്ച വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ യതിൻരാജും സുഹനും സുരഭും ചേർന്ന്…

Read More

ബെംഗളൂരുവിലേക്ക് നാട്ടിൽനിന്ന് തമിഴ്നാട് വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്

ബെംഗളൂരു: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ അന്തർസ്സംസ്ഥാന യാത്രക്കാരുടെ സമ്പർക്കവിലക്ക് അത്ര കർശനമായിരുന്നില്ല. എന്നാൽ ഇനി മുതൽ കേരളത്തിൽനിന്ന് എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കാനാണ് നിർദേശം. നാട്ടിൽനിന്ന് തമിഴ്നാട് വഴി ബെംഗളൂരുവിലേക്ക് വരുന്നവർ https://eregister.tnega.org/ എന്ന വെബ്സൈറ്റിൽ നിന്ന് പാസ്‌ എടുക്കേണ്ടതാണ്. യാത്ര വാഹനങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ള ബസ് യാത്രക്കാര്‍ക്കും കൂടുതല്‍ നിയന്ത്രണം തമിഴ്നാട് സര്‍കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസ് യാത്രക്കാര്‍ക്കും ഇ- പാസ് നിര്‍ബന്ധമാക്കി. ദിനംപ്രതി തമിഴ്നാട്ടിലേക്കു ജോലിക്കു പോവുന്ന ആയിരക്കണക്കിനു തൊഴിലാളികളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വ്യാഴാഴ്ച പാസില്ലാതെ ബസില്‍ പോയ നൂറുകണക്കിനു തൊഴിലാളികളെ…

Read More

കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇ-പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്

ചെന്നൈ: വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസം 567 പേര്‍ക്കാണ് തമിഴ്‌നാടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് യാത്രക്കാര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കിക്കൊണ്ട് പുറപ്പെടുവിച്ചു. എല്ലാ…

Read More

ദേശീയ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ജേതാവായി ബെംഗളൂരു മലയാളി

ബെംഗളൂരു: ദേശീയ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ‘ഇൻഡിവിജ്വൽ ടൈം ട്രയൽ’ വിഭാഗത്തിൽ ജേതാവായി മലയാളി സൈക്ലിങ്താരം നവീൻ ജോൺ. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ നവീൻ ജോൺ ബെംഗളൂരുവിലാണ് താമസം. കർണാടക സൈക്ലിങ് ടീമിലെ അംഗമാണ്. നവി മുംബൈയിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 40 കിലോമീറ്റർ ദൂരം 53 മിനിറ്റും 35.533 സെക്കൻഡും കൊണ്ടാണ് നവീൻ പൂർത്തിയാക്കിയത്. ശരാശരി 44.78 കിലോമീറ്ററായിരുന്നു വേഗം. അഞ്ചാം തവണയാണ് നവീൻ ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യയിലെ മികച്ച സൈക്ലിസ്റ്റുകളിൽ ഒരാളായ നവീൻ ജോൺ മൂന്നുതവണ ദേശീയ ഐ.ടി.ടി. ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.…

Read More

നഗരത്തിലെ തുടർച്ചയായുള്ള ഗതാഗതക്കുരുക്ക്; ഹൈക്കോടതി ഇടപെട്ടു

ബെംഗളൂരു: നഗരത്തിലെ തുടർച്ചയായുള്ള റാലികളും പ്രതിഷേധപ്രകടനങ്ങളും കാരണമുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച് പൊതുതാത്പര്യ ഹർജി രജിസ്റ്റർചെയ്ത് ഹൈക്കോടതി. ഗതാഗതക്കുരുക്കിനിടയാക്കുന്നത പ്രതിഷേധപ്രകടനങ്ങൾ സംബന്ധിച്ച് മുതിർന്ന അഭിഭാഷകനായ ജസ്റ്റിസ് അരവിന്ദ് കുമാർ ചീഫ് ജസ്റ്റിസിന് നൽകിയ കത്താണ് കോടതി പൊതുതാത്പര്യ ഹർജിയായി രജിസ്റ്റർചെയ്തത്. പ്രതിഷേധം നടത്താനുള്ള അവകാശം മറ്റുള്ളവരുടെ അവകാശത്തെ ബാധിക്കരുതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധപ്രകടനങ്ങൾ നടത്താൻ ഫ്രീഡംപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‘ബെംഗളൂരു’ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമാണെന്ന സർവേ പുറത്തുവന്നതിന് പിന്നാലെയാണ് ഗതാഗതക്കുരുക്കിൻമേൽ ഹൈക്കോടതിയുടെ ഈ നടപടി.

Read More

കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; അടുത്ത ഒരുമാസത്തേക്ക് നിയന്ത്രണം ശക്തമാക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടുത്ത ഒരുമാസത്തേക്ക് ജനങ്ങൾ തിങ്ങിക്കൂടുന്ന പരിപാടികൾ പാടില്ലെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. ധാരാളം ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ, ആഘോഷപരിപാടികൾ, മതപരിപാടികൾ, പ്രതിഷേധങ്ങൾ, രാഷ്ട്രീയയോഗങ്ങൾ എന്നിവ പാടില്ലെന്നാണ് കോവിഡ് സാങ്കേതിക വിദഗ്ധസമിതിയുടെ നിർദേശമെന്നും മന്ത്രി പറഞ്ഞു. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ രാഷ്ട്രീയനേതാക്കളോടും മതനേതാക്കളോടും ആവശ്യപ്പെടും. കല്യാണ ആഘോഷങ്ങൾക്ക് 500 ആളുകൾ മാത്രമേ പങ്കെടുക്കാവൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ കല്യാണ ഓഡിറ്റോറിയങ്ങളിൽ കൂടുതൽ മാർഷൽമാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നഗരത്തിൽ പുതിയ രണ്ട് ക്ലസ്റ്ററുകൾകൂടി രൂപപ്പെട്ടതിനാലാണ് നിയന്ത്രണം…

Read More
Click Here to Follow Us