ബൊമ്മനഹള്ളിയിൽ ബി.ജെ.പി. എം.എൽ.എയുടെ കാറുകൾ കത്തിച്ചു

ബെംഗളൂരു: ബൊമ്മനഹള്ളിയിൽ ബി.ജെ.പി. എം.എൽ.എയുടെ കാറുകൾ കത്തിച്ചു. ബി.ജെ.പി. എം.എൽ.എ. സതീഷ് റെഡ്ഡിയുടെ രണ്ടു കാറുകളാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്. ബൊമ്മനഹള്ളിയിലാണ് സതീഷ് റെഡ്ഡിയുടെ വീട്. ഇവിടെ വീടിന് സമീപത്തായി നിർത്തിയിട്ടിരുന്ന കാറുകളിൽ രണ്ടെണ്ണമാണ് കത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ അജ്ഞാതർ കാർപോർച്ചിൽ പ്രവേശിക്കുകയും കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നാണ് നിരീക്ഷണക്യാമറകളിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഇവരുടെ മുഖം വ്യക്തമല്ല. ഇവർ ആരാണെന്ന വിവരവും ലഭിച്ചിട്ടില്ല. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സതീഷ് റെഡ്ഡി ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്.…

Read More

നഗരത്തില്‍ കോവിഡിന്റെ മൂന്നാംതരംഗം തുടങ്ങിയെന്ന് വിദഗ്ധര്‍

ബെംഗളൂരു: നാഗരത്തിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്. ഇന്നലെ 1,338 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 31 പേര്‍ മരിച്ചു. മൂന്നാം തരംഗം കൂടുതലായി ബാധിച്ചത് കുട്ടികളെയാണെന്നാണ് ഇത് നല്‍കുന്ന സൂചന. പത്തൊന്‍പത് വയസിന് താഴെയുള്ള 242 പേര്‍ക്കാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനെിടെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ബംഗളുരു നഗരസഭാ അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ കോവിഡിന്റെ മൂന്നാംതരംഗം തുടങ്ങിയതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 9 വയസില്‍ താഴെയുള്ള 106 കുട്ടികളും 9നും 19 നും ഇടയിലുള്ള 136 കുട്ടികള്‍ക്കുമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ…

Read More

ഇന്ദിരാ കാൻറീനുകളുടെ പേര് മാറ്റാൻ സർക്കാർ നീക്കം!!

ബെംഗളൂരു: ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള  ഇന്ദിരാ കാൻറീനുകളുടെ പേര് മാറ്റാൻ  സർക്കാർ നീക്കം. അന്നപൂർണേശ്വരി കാൻറീൻ എന്ന് പുനർനാമകരണം ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. അതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ സർക്കാർ യോഗം വിളിച്ചു ചേർത്തു. ബിജെപി നിർദ്ദേശപ്രകാരമാണ് പേര് മാറ്റാൻ സർക്കാർ നീക്കം തുടങ്ങിയത്. ഇന്ദിരാ കാന്റീന്റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ദാരിദ്ര നിർമ്മാർജനത്തിനായി പ്രവർത്തിച്ച ഇന്ദിരാഗാന്ധിയുടെ പേരാണ് കാൻറീനുള്ളതെന്നും അത് മാറ്റാനുളള നീക്കം ലജ്ജാകരമാണെന്നും ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അതിനിടെ നാഗർഹോളെ രാജീവ്ഗാന്ധി കടുവാസങ്കേതത്തിന്റെ പേരും മാറ്റണമെന്നും ബിജെപി നേതൃത്വം…

Read More

നാലു പതിറ്റാണ്ടിന് ശേഷം ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ : ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍  ഇന്ത്യയ്ക്ക് വെങ്കലം. ആവേശകരമായ മല്‍സരത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിങ് രണ്ടു ഗോള്‍ നേടി. നാലു പതിറ്റാണ്ടിന് ശേഷമാണ് ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അത്യന്തം ആവേശകരമായ മല്‍സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് രക്ഷയായത്. തീമൂറിലൂടെ ആദ്യം ഗോളടിച്ച് ജര്‍മ്മനിയാണ് മുന്നിലെത്തിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഇതിനുപിന്നാലെ ഫര്‍ക്കിലൂടെ…

Read More

സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് വൈകിയേക്കും

ബെംഗളൂരു: സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിനു ശേഷമായിരിക്കും സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തുടർ നടപടിയുമായി മുന്നോട്ട് പോകുന്നത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് തിങ്കളാഴ്ചയാണ് സർക്കാരിന് സമർപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയതിനുശേഷമായിരിക്കും അന്തിമതീരുമാനം. പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച സംസ്ഥാനസർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ ആറാംക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ നേരിട്ടുള്ള അധ്യയനം തുടങ്ങണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ ക്ലാസ് തുടങ്ങാമെന്നായിരുന്നു ഐ.സി.എം.ആറിന്റെ നിർദേശമെങ്കിലും മുതിർന്ന കുട്ടികൾക്ക് ആദ്യഘട്ടത്തിൽ ക്ലാസ് തുടങ്ങാനായിരുന്നു വിദഗ്ധരുടെ…

Read More

അബദ്ധത്തിൽ ഗണപതിയുടെ വിഗ്രഹം വിഴുങ്ങി മൂന്ന് വയസ്സുകാരൻ

ബെംഗളൂരു: അബദ്ധത്തിൽ ഗണപതിയുടെ വിഗ്രഹം വിഴുങ്ങിയ നഗരത്തിലെ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. അഞ്ച് സെന്റി മീറ്ററോളം വലിപ്പമുള്ള വിഗ്രഹമാണ് മൂന്ന് വയസ്സുകാരൻ വിഴുങ്ങിയത്. കളിക്കുന്നതിനിടെയാണ് കുട്ടി വിഗ്രഹംവിഴുങ്ങിയത്. ഇതോടെ കുട്ടിയ്ക്ക് കടുത്ത നെഞ്ചുവേദനയും ഉമിനീര് ഇറക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയ ഉടൻ കുട്ടിയുടെ കഴുത്തിന്റേയും നെഞ്ചിന്റേയും എക്‌സ്‌റേ എടുത്തു. എക്‌സറേ ഫലത്തിൽ കുട്ടിയുടെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ഗണേശ വിഗ്രഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് എൻഡോസ്‌കോപ്പിയുടെ സഹായം ഉപയോഗിച്ച് വിഗ്രഹം പുറത്തെടുക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്…

Read More

നാളെ മുതല്‍ കോളജുകള്‍ തുറക്കും; വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം

ബെംഗളൂരു: സംസ്ഥാനത്ത് നാളെ മുതല്‍ കോളജുകള്‍ തുറക്കും. ഡിഗ്രി, പിജി ക്ലാസുകള്‍, സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളാണ് തുറക്കുക. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. മൂന്ന് മാസത്തിന് ശേഷമാണ് കോളജുകള്‍ തുറക്കാനുള്ള തീരുമാനം. വിദ്യാര്‍ഥികള്‍ ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. കോളജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഏഴിനകം വാക്‌സിന്‍ നല്‍കണമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ പറഞ്ഞിരുന്നു. ഡിഗ്രി – പിജി വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍  ജൂണ്‍ 28 ന് ആരംഭിച്ചതായി ഡെപ്യൂട്ടി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ദിവസം തന്നെ 94,000 കുട്ടികള്‍ക്ക്…

Read More

ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി ചാനു. ഭാരോദ്വഹനത്തില്‍ മീരാബായി ചാനു വെള്ളി മെഡല്‍ നേടി. അവസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതോടെയാണ് സ്വര്‍ണം നഷ്ടമായത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115കിലോ എടുത്തുയര്‍ത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡല്‍ ഉറപ്പിച്ചത്. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാബായി ചാനു. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്‌നി ഒളിംപിക്‌സിലായിരുന്നു ഇത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ്…

Read More

മലയാളിയുടെ കാർ പിന്തുടർന്ന് മുളകുപൊടി എറിഞ്ഞ് കവർച്ച; കേരളത്തിൽ നിന്നുള്ള കവർച്ചാസംഘമെന്ന് നിഗമനം

ബെംഗളൂരു: മലയാളി ബിസിനസുകാരന്റെ കാർ പിന്തുടർന്ന് ആക്രമണം നടത്തി മുളകുപൊടി എറിഞ്ഞ് കവർച്ച നടത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള കവർച്ചാസംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് നിഗമനം. അക്രമികൾ മലയാളത്തിലാണ് സംസാരിച്ചിരുന്നത്. അതിനാലാണ് ഇവർ കേരളത്തിൽനിന്നുള്ളവരാണെന്ന് പോലീസ്‌ സംശയിക്കുന്നത്. ബേഗൂർ പോലീസാണ് കേസന്വേഷിക്കുന്നത്. മൈസൂരു ജില്ലാ പോലീസ് മേധാവി ആർ. ചേതൻ സംഭവസ്ഥലം സന്ദർശിച്ചു. മൈസൂരിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ബേലച്ചവാഡിക്കും ഹൊരയാല ഗേറ്റിനുമിടയിൽ തിങ്കളാഴ്ചയാണ് കവർച്ച നടന്നത്. കൊട്ടെകെരയിൽ ചിപ്പ്‌സ് ഫാക്ടറി നടത്തുന്ന അർഷാദ് അലിയാണ് കവർച്ചയ്ക്ക് ഇരയായത്. ഫാക്ടറി അടച്ചശേഷം സുഹൃത്ത് ചിന്നസ്വാമിക്കൊപ്പം…

Read More

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

ബെംഗളൂരു: സംസ്ഥാനത്ത് ബക്രീദ് ആഘോഷങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്-വഖഫ് വകുപ്പ് പുറത്തിറക്കി. ഈ മാസം 21-നാണ് ബക്രീദ് ആഘോഷം. മാനദണ്ഡങ്ങൾ ഇങ്ങനെ: – പള്ളികളിൽ പരമാവധി അമ്പത് ആളുകൾക്കു മാത്രമേ പ്രവേശനമുണ്ടാകൂ. – വിശ്വാസികൾ തമ്മിൽ ആറടി അകലം പാലിക്കണം. മാസ്ക് നിർബന്ധമാണ്. – പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ വീടുകളിൽ നമസ്കാരം നടത്തണം. – പള്ളിയിൽ പ്രവേശിക്കുന്നതിനുമുമ്പ് താപനില പരിശോധിക്കുന്നതിനും കൈകൾ കഴുകുന്നതിനുമുള്ള സൗകര്യമൊരുക്കണം. – നമസ്കാരത്തിനുള്ള പായ സ്വന്തമായി കൊണ്ടുവരണം. – പരസ്പരം കൈകൊടുക്കാനും കെട്ടിപ്പിടിക്കാനും പാടില്ല. – പാർക്ക്, റോഡ്, കാൽനടപ്പാത,…

Read More
Click Here to Follow Us