അബദ്ധത്തിൽ ഗണപതിയുടെ വിഗ്രഹം വിഴുങ്ങി മൂന്ന് വയസ്സുകാരൻ

ബെംഗളൂരു: അബദ്ധത്തിൽ ഗണപതിയുടെ വിഗ്രഹം വിഴുങ്ങിയ നഗരത്തിലെ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു.

അഞ്ച് സെന്റി മീറ്ററോളം വലിപ്പമുള്ള വിഗ്രഹമാണ് മൂന്ന് വയസ്സുകാരൻ വിഴുങ്ങിയത്. കളിക്കുന്നതിനിടെയാണ് കുട്ടി വിഗ്രഹംവിഴുങ്ങിയത്. ഇതോടെ കുട്ടിയ്ക്ക് കടുത്ത നെഞ്ചുവേദനയും ഉമിനീര് ഇറക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയ ഉടൻ കുട്ടിയുടെ കഴുത്തിന്റേയും നെഞ്ചിന്റേയും എക്‌സ്‌റേ എടുത്തു.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

എക്‌സറേ ഫലത്തിൽ കുട്ടിയുടെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ഗണേശ വിഗ്രഹം കണ്ടെത്തുകയായിരുന്നു.

തുടർന്ന് എൻഡോസ്‌കോപ്പിയുടെ സഹായം ഉപയോഗിച്ച് വിഗ്രഹം പുറത്തെടുക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിഗ്രഹം പുറത്തെടുത്തത്.

ശേഷം കുട്ടിയെ നിരീക്ഷിക്കുകയും മൂന്ന് മണിക്കൂറുകൾ കഴിഞ്ഞ് ഭക്ഷണം നൽകുകയും ചെയ്തു. മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വൈകുന്നേരത്തോടെ കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts