നാളെ മുതല്‍ കോളജുകള്‍ തുറക്കും; വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം

ബെംഗളൂരു: സംസ്ഥാനത്ത് നാളെ മുതല്‍ കോളജുകള്‍ തുറക്കും. ഡിഗ്രി, പിജി ക്ലാസുകള്‍, സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളാണ് തുറക്കുക.

ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. മൂന്ന് മാസത്തിന് ശേഷമാണ് കോളജുകള്‍ തുറക്കാനുള്ള തീരുമാനം.

വിദ്യാര്‍ഥികള്‍ ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്

കോളജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഏഴിനകം വാക്‌സിന്‍ നല്‍കണമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ പറഞ്ഞിരുന്നു. ഡിഗ്രി – പിജി വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍  ജൂണ്‍ 28 ന് ആരംഭിച്ചതായി ഡെപ്യൂട്ടി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആദ്യ ദിവസം തന്നെ 94,000 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ നടുക്കി ഹോട്ടലിലെ അഗ്നിബാധ; ഒരാൾ ശ്വാസം മുട്ടി മരിച്ചു, നാലുപേരുടെ നില ഗുരുതരം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts