യുക്രൈൻ: തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് ഖാർകീവ്. ഇന്നലെ കനത്ത വ്യോമാക്രമണമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക പൈപ്പ്ലൈൻ റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തു. ഒഖ്തിർക്കയിലും റഷ്യൻ ഷെല്ലാക്രമണം. ആറ് വയസുകാരി ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു. രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ…
Read MoreAuthor: ന്യൂസ് ഡെസ്ക്
കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ ടി പിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർകക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ…
Read Moreനഗരത്തിലും സംസ്ഥാനത്തെ മറ്റ് 22 ജില്ലകളിലും കോവിഡ് മരണമില്ലാത്ത ദിനം
ബെംഗളൂരു: നഗരത്തിലും സംസ്ഥാനത്തെ മറ്റ് 22 ജില്ലകളിലും കോവിഡ് മരണമില്ലാത്ത ദിവസമായിരുന്നു തിങ്കളാഴ്ച. മാസങ്ങൾക്കു ശേഷമാണ് നഗരത്തിൽ കോവിഡ് ബാധിച്ച് ആരും മരിക്കാത്ത ദിവസം രേഖപ്പെടുത്തിയത്. ആരോഗ്യവകുപ്പ് തിങ്കഴാഴ്ച വൈകീട്ട് പുറത്തിറക്കിയ ബുള്ളറ്റിനിൽ ബെംഗളൂരുവിൽ കോവിഡ് ബാധിച്ചുള്ള മരണത്തിന്റെ കോളത്തിൽ പൂജ്യം രേഖപ്പെടുത്തി. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച മേയ് മാസത്തിൽ ബെംഗളൂരുവിൽ ദിവസവും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 300-നു മുകളിലെത്തിയിരുന്നു. ഐ.ടി. നഗരമായ ബെംഗളൂരു കോവിഡ് മരണം ഉയരത്തിലെത്തിയ നഗരങ്ങളിലൊന്നായി മാറുകയും ചെയ്തു. മരിച്ചവരെ സംസ്കരിക്കാൻ ശ്മശാനങ്ങൾ തികയാതെ വന്നു. താത്കാലിക ശ്മശാനങ്ങൾ…
Read Moreമാസങ്ങളോളം ഭക്ഷണം പോലുമില്ലാതെ 20 മണിക്കൂർ ജോലി; അതിസാഹസികമായി രക്ഷപ്പെട്ട് യുവതി
ബെംഗളൂരു: വീട്ടുജോലിക്കായി അബുദാബിയില്‍ എത്തിയ ബെംഗളൂരു സ്വദേശിയായ യുവതി നേരിട്ടത് കൊടിയ തൊഴില്‍ പീഡനം. കുടുംബത്തെ പോറ്റാനാണ് വീട്ടുജോലിക്കായി അബുദാബിയില്‍ എത്തിയത്. ഒരു ദിവസം 20 മണിക്കൂര്‍ ജോലി. തൊഴിലുടമ കൃത്യമായി ശമ്പളം നല്‍കിയില്ല. മതിയായ ഭക്ഷണം പോലും ലഭിക്കാതെ ദുരിതം അനുഭവിച്ച യുവതി തൊഴിലുടമയുടെ വീട്ടില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. കഴിഞ്ഞ ദിവസം യുവതി നഗരത്തിൽ തിരിച്ചെത്തി. പ്രായമായ മാതാപിതാക്കളും മൂന്ന് സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ അത്താണിയാണ് യുവതി. നഗരത്തിൽ വീട്ടുജോലി ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്…
Read More“മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ”; അഫ്ഗാനിൽ നിന്നും തിരിച്ചെത്തിയ പ്രവാസി
ബെംഗളൂരു: “മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ”; അഫ്ഗാനിൽ നിന്നും തിരിച്ചെത്തിയ മംഗളൂരു സ്വദേശിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ. “ദിവസങ്ങളോളം വെറും റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം.” അഫ്ഗാനിസ്ഥാനിലെ സൈനിക ആസ്പത്രിയിൽ ഇലക്ട്രീഷ്യനായ മംഗളൂരു ഉള്ളാൾ സ്വദേശിയായ മെൽവിൻ വ്യാഴാഴ്ച നാട്ടിലെത്തിയപ്പോൾ വിവരിക്കുന്നത് മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ. പാസ്പോർട്ട് മാത്രം എടുത്ത് തയ്യാറായിനിൽക്കാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അധികൃതർ പറയുന്ന വിവരമനുസരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനത്തിനുള്ളിൽ കയറണം. അല്ലെങ്കിൽ തദ്ദേശീയരായവർ വിമാനത്തിൽ കയറുമായിരുന്നു. ദിവസങ്ങളോളം വെറും റൊട്ടി മാത്രം കഴിച്ചാണ് ജീവിച്ചത്. താലിബാൻ തീവ്രവാദികൾ കേൾക്കുമെന്നതിനാൽ ബന്ധുക്കളോട് ഫോണിൽ സംസാരിക്കാൻ പോലും…
Read Moreഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ. വിലക്കേർപ്പെടുത്തി
ദുബായ്: കോവിഡ് ചട്ടം ലംഘിച്ചതിനാൽ ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് നടപടി. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി.സി.ആർ. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി.
Read Moreഅത്യാവശ്യ ഘട്ടത്തില്‍ അതിര്‍ത്തി കടന്നു പോകുന്നവരെ തടയരുത്; ഹൈക്കോടതി
കൊച്ചി: കേരളത്തിൽ നിന്നും അത്യാവശ്യ ഘട്ടത്തില്‍ അതിര്‍ത്തി കടന്നു പോകുന്നവരെ തടയരുതെന്നു കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മരണം, മെഡിക്കല്‍ ആവശ്യം, എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചു. ‘യാത്ര ചെയ്യുന്ന വാഹനം ആംബുലന്‍സ് വേണം എന്ന് നിര്‍ബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളില്‍ ആണെങ്കിലും അതിര്‍ത്തി കടന്നു യാത്ര ചെയ്യാന്‍ അനുവദിക്കണം. മതിയായ രേഖകള്‍ ഉള്ളവരെ തടയരുത്’- കോടതിയുടെ ഉത്തരവില്‍ പറയുന്നു. കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് നിയന്ത്രണം കര്‍ശനമാക്കിയതെന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദക്ഷിണ കന്നഡയിലാണ് ഏറ്റവും…
Read Moreജീവൻ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ച് അഫ്ഗാന് വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍
കാബൂൾ: താലിബാൻ രാജ്യ ഭരണം പിടിച്ചെടുത്തതോടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന ഭീതിയിലാണ് അഫ്ഗാന് വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍. അഫ്ഗാനിസ്താന് സ്വന്തമായി ദേശീയ വനിതാ ഫുട്ബോൾ ടീം ഉണ്ടാക്കാൻ മുന്നിൽ നിന്നത് ഖാലിദ പോപ്പൽ എന്ന അവരുടെ മുൻ താരമാണ്. ടീമിന്റെ മുൻ ഡയറക്ടർ കൂടിയായിരുന്നു ഖാലിദ. എന്നാലിപ്പോൾ ഡെൻമാർക്കിലുള്ള ഖാലിദയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത് തന്റെ ടീമിലെ പെൺകുട്ടികളുടെ കരച്ചിലൊഴിയാതെയുള്ള ഫോൺ വിളികളും വോയിസ് മെസേജുകളും അപേക്ഷകളുമാണ്. ഖാലിദ ഒരുക്കിയെടുത്ത ടീമിലെ ഇന്നത്തെ പെൺകുട്ടികൾ വിളിക്കുമ്പോൾ അവരോട് വീടുകളിൽ നിന്ന് ഓടിപ്പോകാനും തങ്ങൾ ഫുട്ബോൾ കളിക്കാരാണ്…
Read Moreമൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു
ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു. ഈ മാസം 23 മുതൽ ഒമ്പതാം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി. കുട്ടികളിൽ കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 23-ന് ക്ലാസുകൾ തുടങ്ങുന്നതിന് ഒരു തടസ്സങ്ങളുമില്ലെന്നും മന്ത്രി പറഞ്ഞു. ഒമ്പതാം ക്ലാസിന് താഴേയ്ക്കുള്ള വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം അവസാനത്തോടെയേ ഉണ്ടാകൂ.…
Read Moreകായിക താരങ്ങള്‍ക്ക് കർണാടക പോലീസിൽ പ്രത്യേക പരിഗണന
ബെംഗളൂരു: സംസ്ഥാനത്തിന്റെ ഭാഗമായ കായിക താരങ്ങള്‍ക്ക് കര്‍ണ്ണാടക പോലീസ് പരിഗണന നല്കുന്നു. എല്ലാ അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങള്‍ക്കും 2 ശതമാനം സംവരണം ഇനി സംസ്ഥാന പോലീസ് സര്‍വ്വീസില്‍ ഉണ്ടാകും. കര്‍ണ്ണാടക റിസര്‍വ്വ് പോലീസ് ഉപ മേധാവി അലോക് കുമാറാണ് തീരുമാനം പുറത്തുവിട്ടത്. നിലവില്‍ സുരക്ഷാ സേനാവിഭാഗങ്ങളെല്ലാം കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിവിധ കായിക ഇനങ്ങളില്‍ പോലീസിന്റെ ടീമുകളും സജീവമായി രംഗത്തുണ്ട്. ജോലിക്കൊപ്പം കായിക മേഖലയില്‍ മത്സരിക്കാനും പരിശീലനത്തിനുമുള്ള അവസരങ്ങളും നല്‍കുന്നുണ്ടെന്നും അലോക് കുമാര്‍ പറഞ്ഞു. ‘ഇത്തവണ ഒളിമ്പിക്സിലെ ഇന്ത്യയുടെ സര്‍വ്വകാല മെഡല്‍ നേട്ടം കായികരംഗത്തിന് പുത്തന്‍…
Read More