അത്യാവശ്യ ഘട്ടത്തില്‍ അതിര്‍ത്തി കടന്നു പോകുന്നവരെ തടയരുത്; ഹൈക്കോടതി

കൊച്ചി: കേരളത്തിൽ നിന്നും അത്യാവശ്യ ഘട്ടത്തില്‍ അതിര്‍ത്തി കടന്നു പോകുന്നവരെ തടയരുതെന്നു കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

മരണം, മെഡിക്കല്‍ ആവശ്യം, എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചു. ‘യാത്ര ചെയ്യുന്ന വാഹനം ആംബുലന്‍സ് വേണം എന്ന് നിര്‍ബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളില്‍ ആണെങ്കിലും അതിര്‍ത്തി കടന്നു യാത്ര ചെയ്യാന്‍ അനുവദിക്കണം. മതിയായ രേഖകള്‍ ഉള്ളവരെ തടയരുത്’- കോടതിയുടെ ഉത്തരവില്‍ പറയുന്നു.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് നിയന്ത്രണം കര്‍ശനമാക്കിയതെന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദക്ഷിണ കന്നഡയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ളത്.

ഹര്‍ജിയിലെ ആവശ്യം പരിഗണിക്കാന്‍ ആകില്ലെന്നും കര്‍ണാടക അറിയിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി പരി​ഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.

കേരളത്തില്‍ നിന്നും വരുന്നവ‍‍ര്‍ക്ക് നിയന്ത്രണങ്ങളേ‍ര്‍പ്പെടുത്തിയ ക‍ര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ ഇളവ് തേടി മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫ് ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

http://h4k.d79.myftpupload.com/archives/71207

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts