ദളിത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു, 20 പേർ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ദളിത് യുവാവിനെ മുൻന്നോക്ക ജാതിക്കാർ ഇലക്‌ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു.

മുന്നോക്ക  വിഭാഗത്തിലെ യുവാവിൻറെ മരണത്തിൽ പങ്കുള്ളതായി ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഇരുപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചു.

ബെല്ലാരി സ്വദേശി മയണ്ണയെ ആണ് മുന്നോക്ക വിഭാഗക്കാർ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. സ്ഥലത്തെ ദളിത് കോളനി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. ബെല്ലാരി സന്തൂർ മേഖലയിലെ ദളിത് കുടുംബങ്ങളുടെ വീട് പൊളിച്ചുമാറ്റി മറ്റൊരു ഇടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സർവേക്കായി എത്തിയ ഉദ്യോഗസ്ഥരെ ദളിത് കുടുംബങ്ങൾ തടഞ്ഞിരുന്നു. ഇതേ തുടർന്നുണ്ടായ സംഘർഷം ഇരുവിഭാഗങ്ങളും തമ്മിലുള്ള ആക്രമണത്തിലേക്ക് വഴി മാറുകയായിരുന്നു. സംഘർഷത്തിൽ മുന്നോക്ക വിഭാഗത്തിലെ ആഞ്ജനേയ എന്ന യുവാവ് തലയ്ക്ക് പരിക്കേറ്റ് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ദളിത് കുടുംബങ്ങൾക്ക് നേരെ കല്ലേറുണ്ടായി. മായണ്ണയുടെ മർദ്ദനമാണ് ആഞ്ജനേയൻ മരിക്കാൻ കാരണമെന്ന് ആരോപിച്ചാണ് ദളിത് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മുൻനോക്ക വിഭാഗം മർദ്ദിച്ചത്.

കഴുത്തിനും തലയ്ക്കും പരിക്കേറ്റ ദളിത് യുവാവ് ഇപ്പോൾ ചികിത്സയിലാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് ബെല്ലാരിയിൽ കൂടുതൽ പോലീസുകാർ ക്യാമ്പ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us