നടന്റെ കൊലപാതകം, ഭാര്യ സഹോദരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ ബെംഗളൂരുവിലെ വാടക വീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ നടന്റെ ഭാര്യ സഹോദരൻ അടക്കം രണ്ട് പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

ആര്‍.ആര്‍. നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ് നാലുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ലഗോരി എന്ന കന്നട ചിത്രത്തില്‍ സഹനടന്‍ ആയാണ് സതീഷിന്റെ സിനിമ കരിയറിന്റെ തുടക്കം, നിരവധി സീരിയലിലും വേഷമിട്ടിട്ടുണ്ട്. ഭാര്യയുടെ സഹോദരന്‍ ആണ് സതീഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം സതീഷ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്‍ രണ്ടാം നിലയിലെ വീടിന്റെ പൂട്ടില്‍ രക്തക്കറ കണ്ടതിനെത്തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്പെയര്‍ താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറന്നു നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സതീഷിനെയാണ് കണ്ടത്.കഴുത്ത് വെട്ടുകയും വയറ് മുറിക്കുകയും ചെയ്ത നിലയിലാണ് മൃതദേഹം.

  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്

പോലീസ് പറയുന്നത്-

മൂന്നുമാസം മുമ്പ് സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് സതീഷിന്റെ പീഡനം മൂലമാണ് ഭാര്യ മരിച്ചതെന്ന് ഭാര്യവീട്ടുകാര്‍ ആരോപിച്ചിരുന്നു. ഭാര്യയുടെ മരണശേഷം കുട്ടി ഭാര്യയുടെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു. കുട്ടിയെ തിരികെ  വാങ്ങാന്‍ സതീഷ് ശ്രമിച്ചത് വഴക്കിന് കാരണമായി. ഇതിലുള്ള വൈരാഗ്യം കാരണം സതീഷിന്റെ ഭാര്യയുടെ ഇളയ സഹോദരന്‍ സുദര്‍ശനും നാഗേന്ദ്ര എന്ന സുഹൃത്തും ചേര്‍ന്ന് സതീഷിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. തുടര്‍ന്ന് ഇരുവരും വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us