മുൻ ജയിൽ ഡിജിപി എച്ച് എൻ സത്യനാരായണ റാവു നൽകിയ മാനനഷ്ട കേസ് ഹൈക്കോടതി തള്ളി

ബെംഗളൂരു: അണ്ണാ ഡി എം കെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയിൽ നിന്നും കൈക്കൂലി വാങ്ങി ജയിലിൽ വിഐപി പരിഗണന ഒരുക്കിയെന്ന് കണ്ടെത്തിയ മുൻ ജയിൽ ഡിഐജി ഡി. രൂപയ്ക്ക് എതിരെയുള്ള അപകീർത്തി കേസ് ഹൈക്കോടതി തള്ളി.

മുൻ ജയിൽ ഡിജിപി എച്ച് എൻ സത്യനാരായണ റാവു നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളി. ഔദ്യോഗിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന ചൂണ്ടിക്കാട്ടി.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

സത്യനാരായണ റാവു, ജയിൽ സൂപ്രണ്ടുമാരായ കൃഷ്ണ കുമാർ, ആർ അനിത തുടങ്ങിയവർ ശശികല ഉൾപ്പെടെയുള്ളവരിൽ നിന്നും 2 കോടി രൂപ കൈക്കൂലിയായി കൈപറ്റി ഇവർക്ക് ജയിലിൽ വിഐപി പരിഗണന നൽകി എന്നാണ് 2017
ജൂലൈയിൽ രൂപ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്. ഇത് പിന്നീട് സിദ്ധാരാമയ്യ സർക്കാർ നിയോഗിച്ച വിനയ് കുമാർ കമ്മീഷൻ ശരി വയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ സത്യനാരായണ റാവു കുറ്റക്കാരൻ അല്ലെന്നും കൈകൂലി വാങ്ങിയതിന് തെളിവ് ഒന്നും ഇല്ലെന്നും അഴിമതി ബ്യുറോ പിന്നീട് കണ്ടെത്തിയിരുന്നു. ഇതിന്റെ പിൻബലത്തിലാണ് രൂപയ്ക്കെതിരെ മാനനഷ്ട കേസുമായി സത്യനാരായണ റാവു മുന്നോട്ട് പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര
[masterslider id="10"]

Related posts