മംഗളൂരു കോളേജ് ക്ലാസ്സ്‌ മുറിയിൽ സവർക്കറുടെ ചിത്രം സ്ഥാപിച്ചു

ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ സംഘര്‍ഷാവസ്ഥയുള്ള മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസ് മുറിയില്‍ എബിവിപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് മാലയിട്ടു.

ഹമ്പന്‍കട്ടെയിലെ കോളേജിലെ കൊമേഴ്സ് വിഭാഗം ക്ലാസില്‍ സവർക്കറുടെ ചിത്രം തൂക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി അവര്‍തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

സംഭവം വിവാദമായതോടെ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനസൂയയുടെ നിര്‍ദേശത്തില്‍ പടങ്ങള്‍ എടുത്തുമാറ്റി. ഹിജാബ് ധരിച്ചെത്തുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജ് അധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയത് വിവാദമായിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതും പ്രശ്നം വഷളാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts