മംഗളൂരു കോളേജ് ക്ലാസ്സ്‌ മുറിയിൽ സവർക്കറുടെ ചിത്രം സ്ഥാപിച്ചു

ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ സംഘര്‍ഷാവസ്ഥയുള്ള മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസ് മുറിയില്‍ എബിവിപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് മാലയിട്ടു. ഹമ്പന്‍കട്ടെയിലെ കോളേജിലെ കൊമേഴ്സ് വിഭാഗം ക്ലാസില്‍ സവർക്കറുടെ ചിത്രം തൂക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി അവര്‍തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവം വിവാദമായതോടെ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനസൂയയുടെ നിര്‍ദേശത്തില്‍ പടങ്ങള്‍ എടുത്തുമാറ്റി. ഹിജാബ് ധരിച്ചെത്തുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജ് അധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയത് വിവാദമായിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതും പ്രശ്നം വഷളാക്കിയിരുന്നു.

Read More