മസ്ജിദുകൾക്കായി മുസ്ലീം ഭരണാധികാരികൾ തകർത്ത 36,000 ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കും; കെഎസ് ഈശ്വരപ്പ

ബെംഗളൂരു : മുസ്ലീം ഭരണാധികാരികൾ തകർത്ത 36,000 ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ് ബിജെപിയുടെ മുതിർന്ന നിയമസഭാംഗവും മുൻ ഉപമുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പ വെള്ളിയാഴ്ച പുതിയ വിവാദത്തിന് തുടക്കമിട്ടു.

36,000 ക്ഷേത്രങ്ങളും സംഘർഷങ്ങളില്ലാതെ, നിയമങ്ങൾ പാലിച്ച്, കോടതി വിധികൾ അനുസരിച്ച് സമാധാനപരമായ രീതിയിൽ പുനഃസ്ഥാപിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. “അവർ [മുസ്ലിംകൾ] മറ്റെവിടെയെങ്കിലും പള്ളികൾ പണിയട്ടെ. നമ്മുടെ ക്ഷേത്രങ്ങൾക്ക് മുകളിൽ മസ്ജിദുകൾ പണിയാൻ അവരെ അനുവദിക്കാനാവില്ല.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കേസിൽ ആരോപണ വിധേയനായ ഈശ്വരപ്പ അടുത്തിടെ ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനെയും മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിനെയും ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് ക്ഷേത്രങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
[masterslider id="10"]

Related posts