ബെംഗളൂരു: സ്കൂൾ പാഠപുസ്തകങ്ങളുടെ വിവാദമായ പരിഷ്കരണത്തിൽ മൗനം വെടിഞ്ഞ് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, സംസ്ഥാന സർക്കാർ വിദ്യാർത്ഥികളെ “യഥാർത്ഥ” ചരിത്രം പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ടു.
വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നു എന്ന ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട്, പുതിയ പാഠപുസ്തകങ്ങൾ കാണാതെ ചില ബുദ്ധിജീവികളും രാഷ്ട്രീയക്കാരും ജാതി രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുകയാണെന്ന് തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൊഫ ബരഗൂർ രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള മുൻ കമ്മിറ്റി പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ നുണകളും തെറ്റായ വിവരങ്ങളും കൊണ്ട് നിറഞ്ഞതാണ് എന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ഞങ്ങൾ സത്യം പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അർദ്ധസത്യങ്ങൾ പഠിപ്പിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നിലൈനും അദ്ദേഹം പറഞ്ഞു അതുകൊണ്ടുതന്നെ ഞങ്ങൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് വാഡിയാർ രാജവംശത്തെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ ലഭിക്കാത്തത്? ടിപ്പു സുൽത്താനെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമെന്താണ്? അതെ, ഞങ്ങൾ ഉള്ളടക്കം വെട്ടിക്കുറയ്ക്കുകയും ആവശ്യമുള്ളത് നിലനിർത്തുകയും ചെയ്തുവെന്നും ടിപ്പു സുൽത്താനെക്കുറിച്ചുള്ള ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്തതിനെ ന്യായീകരിച്ചുകൊണ്ട് നാഗേഷ് പറഞ്ഞു.
ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നാഗേഷ് സ്ഥിരീകരിച്ചു എന്നാൽ പാഠത്തിൽ “എഴുത്തുകാരനെക്കുറിച്ചോ ആർഎസ്എസിനെക്കുറിച്ചോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ ഒന്നുമില്ലന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. റോൾ മോഡലുകളെ കുറിച്ച് പറയുന്ന പ്രസംഗം മാത്രമാണ് ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.