മഴക്കെടുതി: കിഴക്കൻ മേഖലയിൽ ഭൂരിഭാഗം വീടുകൾക്കും കേടുപാടുകൾ

ബെംഗളൂരു: 17 ന് ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏകദേശം 3,453 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ബിബിഎംപി സർവേ കണ്ടെത്തി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നഷ്ടപരിഹാര തുക ലഭിക്കും.

പ്രളയബാധിത കുടുംബങ്ങൾക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രഖ്യാപനത്തെ തുടർന്ന്, നാശനഷ്ടം സംഭവിച്ച വീടുകൾ കണ്ടെത്തി സർവേ നടത്താൻ ബിബിഎംപി റവന്യൂ ഉദ്യോഗസ്ഥരെ ഇതിനോടകം ചുമതലപ്പെടുത്തി. സർവേ പൂർത്തിയായി, നഷ്ടപരിഹാരം നൽകുന്നതിന് ഞങ്ങളുടെ ഉദ്യോഗസ്ഥർ വീടിന്റെ ജിപിഎസ് ലൊക്കേഷൻ, ചിത്രങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചതായും ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ക്ഷേമം) ശരത് ബി പറഞ്ഞു.

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് കിഴക്കൻ മേഖലയാണെന്നും 714 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ദക്ഷിണ മേഖലയിലും വെസ്റ്റ് സോണിലും യഥാക്രമം 652, 494 വീടുകളും വെള്ളപ്പൊക്കത്തിൽ തകർന്നതായി സർവേ വ്യക്തമാക്കുന്നു. മൊത്തം 8.6 കോടി രൂപയാണ് നഷ്ടപരിഹാരമാണ് കണക്കാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം
[masterslider id="10"]

Related posts