പടിക്കൽ ഇട്ട് കലമുടക്കുമോ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 

ഐപിഎല്‍ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ ഇരിക്കവേ പ്ലേ ഓഫിന് വേണ്ടിയുള്ള മത്സരങ്ങള്‍ കടുക്കുമ്പോഴും ഇതുവരെ മൂന്ന് ടീമുകള്‍ക്ക് മാത്രമേ തങ്ങളുടെ ടൂര്‍ണ്ണമെന്റ് ഭാവി തീരുമാനം ആയിട്ടുള്ളു.

പ്ലേ ഓഫില്‍ കടന്ന ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈയും ചെന്നൈയും ആണ് ഈ ടീമുകള്‍. പ്ലേ ഓഫ് സാധ്യതകളുമായി ബാക്കി ഏഴ് ടീമുകളാണ് നിലകൊള്ളുന്നത്.

ഇതില്‍ 16 പോയിന്റുള്ള ലക്നൗവിന് ആണ് കൂട്ടത്തില്‍ ഏറ്റവും അധികം സാധ്യതയുള്ളത്. രാജസ്ഥാന്‍ റോയല്‍സിനും ആര്‍സിബിയ്ക്കും ഇനി ഒരു ജയം മാത്രം മതിയെന്നിരിക്കവേ രാജസ്ഥാന്‍ റോയല്‍സ് അതില്‍ ഒരെണ്ണം ജയിച്ച്‌ പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് പറഞ്ഞ വസീം ജാഫര്‍ എന്നാല്‍ ആര്‍സിബി പടിക്കല്‍ കലം ഉടച്ച്‌ പ്ലേ ഓഫ് കാണാതെ മടക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞു.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

പഞ്ചാബോ ഡല്‍ഹിയോ സണ്‍റൈസേഴ്സോ ആവും പ്ലേ ഓഫില്‍ കടക്കുന്ന മറ്റൊരു ടീമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇപ്പോള്‍ നാലാം സ്ഥാനത്താണെങ്കിലും ഇപ്പോളത്തെ ഫോമില്‍ ആര്‍സിബി അവസാന മത്സരത്തിലും തോല്‍വിയോടെ പുറത്തേക്ക് പോകുമെന്നാണ് കരുതുന്നതെന്ന് വസീം ജാഫര്‍ പറഞ്ഞു. ഒന്നിലധികം ടീമുകള്‍ 14 പോയിന്റില്‍ വന്നാല്‍ തന്നെ മോശം റണ്‍റേറ്റ് ഉള്ള ആര്‍സിബിയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

എന്നാല്‍ രാജസ്ഥാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ തോല്‍ക്കുകയും ആര്‍സിബി ഒരു മത്സരം ജയിക്കുകയും ചെയ്താല്‍ ടീമിന് കാര്യങ്ങള്‍ എളുപ്പമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts