കെ ജി എഫ് മൂന്നാം ഭാഗം ചിത്രീകരണം ഒക്ടോബറിൽ

കെജിഎഫ് രണ്ടാം തരംഗം അവസാനിക്കും മുമ്പ് മൂന്നാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍.

ഒക്ടോബരില്‍ ‘കെജിഎഫ് ചാപ്റ്റര്‍ 3’യുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2024ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിറ്റ് ചിത്രത്തിന്റെ മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി സൃഷ്ടിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് വിജയ് പറഞ്ഞു.

സംവിധായകന്‍ പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്. ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ അടുത്ത ആഴ്ച ആരംഭിക്കും. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തോടെ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ഒക്ടോബറിനു ശേഷം കെജിഎഫ് 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. 2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’- നിര്‍മ്മാതാവ് വ്യക്തമാക്കി.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

 

ഒരു മാര്‍വല്‍ യൂണിവേഴ്‌സ് സ്റ്റൈലിലാണ് ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. വ്യത്യസ്ത സിനിമകളില്‍ നിന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഡോക്ടര്‍ സ്‌ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്‌പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചില്‍ സംഭവിച്ചത് പോലെ. അങ്ങനെ നമുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
[masterslider id="10"]

Related posts