ബെംഗളൂരു: 2021 ജനുവരിയിൽ പാസാക്കിയ ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് കർണാടക കശാപ്പ് നിരോധന നിയാമം 2020 ലെ സെക്ഷൻ 5 ലെ വ്യവസ്ഥകളും ഗതാഗതവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചട്ടങ്ങളും നടപ്പിലാക്കാൻ കർണാടക ഹൈക്കോടതി തിങ്കളാഴ്ച സംസ്ഥാന സർക്കാരിന് അനുമതി നൽകി. സെക്ഷൻ 5 ന്റെയും ചട്ടങ്ങളുടെയും ലംഘനത്തിന് നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകിക്കൊണ്ടാണ് കോടതി ഉത്തരവ്. എന്നാൽ, നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിൽ കോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമാണെന്ന് കോടതി പറഞ്ഞു.
നിയമത്തിനെതിരായ ഒരു കൂട്ടം ഹർജികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ (എജി) പ്രഭുലിംഗ് കെ നവദഗിയുടെയും ഹർജിക്കാരുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പരിഷ്കരിച്ചത്. 2021 ജനുവരി 20-ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, സെക്ഷൻ 5 ലെ വ്യവസ്ഥ അനുസരിച്ച് ചട്ടങ്ങൾ രൂപീകരിക്കുന്നത് വരെ ഓർഡിനൻസിന്റെ 5-ാം വകുപ്പിന്റെ ലംഘനത്തിനു വേണ്ടി സംസ്ഥാന സർക്കാർ ഒരു നിർബന്ധിത നടപടിയും ആരംഭിക്കരുതെന്ന് കോടതി വ്യക്തമാക്കി. കർണാടക കശാപ്പ് തടയൽ, കന്നുകാലി സംരക്ഷണ ഓർഡിനൻസ്, 2020,ലാണ് പ്രാബല്യത്തിൽ കൊണ്ടുവന്നത്.
സെക്ഷൻ 5 അനുസരിച്ച്, ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുമ്പ്, ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സ്വന്തം ജോലിക്കായി കന്നുകാലികളെ കൊണ്ടുപോകുന്ന കർഷകനെ പ്രോസിക്യൂട്ട് ചെയ്യാനും അറസ്റ്റ് ചെയ്യാനും കഴിയുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇപ്പോൾ, സെക്ഷൻ 5 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങളുമായി സംസ്ഥാനം രംഗത്തെത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.