ബെംഗളൂരു : കർണാടകയിലെ നുഗ്ഗിക്കേരി ഹനുമന്ത ക്ഷേത്രത്തില്‍ പൂജ നടത്തി ധാര്‍വാഡിലെ അഞ്ജുമന്-ഇ-ഇസ്ലാം സംഘടന അംഗങ്ങള്‍. സമൂഹത്തിലെ ഐക്യത്തിനു വേണ്ടിയാണ് വിദ്യാഭ്യാസ സാമൂഹിക സംഘടനയുടെ അംഗങ്ങള്‍ തിങ്കളാഴ്ച പ്രത്യേക പൂജ നടത്തിയത്.
ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്ലീങ്ങള്‍ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു . ഇതിനെ തുടര്‍ന്നാണ് കര്‍ണാടകയിലെ ക്ഷേത്ര മേളകളിലും വാര്‍ഷിക ഉത്സവങ്ങളിലും മുസ്ലീം കച്ചവടക്കാരെ വിലക്കിയത്.
കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്തെ മുസ്ലീം കച്ചവടക്കാരുടെ കട നശിപ്പിച്ചതിന് നാല് ശ്രീരാമസേന പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെ രാമനവമി ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായി, പലയിടത്തും കടകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം വരുത്തി. ഇത്തരത്തില്‍ നിരവധി സംഘര്‍ഷങ്ങള്‍ രാമനവമി ദിനത്തില്‍ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള നിരവധി വിവാദങ്ങൾ കർണാടകയിൽ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മതസൗഹാർദ്ദം കാണിച്ച് ഹനുമന്ത ക്ഷേത്രത്തില്‍ പൂജ നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.