എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ ഉത്തരവിട്ട കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി), പകർച്ചവ്യാധിയിൽ നിന്ന് കരകയറുന്നതിനായി വ്യവസായങ്ങൾക്ക് പ്രത്യേക കിഴിവ് നൽകി.
കർണാടക സർക്കാർ സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളെ കോവിഡ്-19 ന്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് കരകയറാൻ പ്രാപ്തമാക്കുന്നതിനാണ്, ഒരു വർഷത്തേക്ക് പ്രതിമാസ ഊർജ്ജ ഉപഭോഗത്തിൽ യൂണിറ്റിന് 50 പൈസ ഇളവ് അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്ന് കെഇആർസി പറഞ്ഞു.
കർണാടകയുടെ തീരപ്രദേശത്ത് (കടലിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ) സ്ഥിതി ചെയ്യുന്ന ഐസ് നിർമ്മാണ യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ തുടങ്ങിയ സീസണൽ വ്യവസായങ്ങൾക്ക് യൂണിറ്റിന് 1 രൂപ കിഴിവ് വാഗ്ദാനം ചെയ്ത് കമ്മീഷൻ ഇളവുകൾ നൽകിയട്ടുണ്ട്.
മൺസൂൺ മാസങ്ങളിലെ പീക്ക് അവർ താരിഫിൽ (വൈകിട്ട് 6, 10 മണി) ഇളവ് ജൂലൈ മുതൽ നവംബർ വരെ തുടരും. ശേഷിക്കുന്ന മാസങ്ങളിൽ മാത്രമേ ഉയർന്ന നിരക്കുകൾ ബാധകമാകൂ.
കൂടാതെ, KERC എല്ലാ ഹൈ ടെൻഷൻ (HT) ഉപഭോക്താക്കൾക്കും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഊർജം ഉപയോഗിക്കുന്നതിന് ഒരു പ്രത്യേക പ്രോത്സാഹന പദ്ധതിയും പ്രഖ്യാപിച്ചട്ടുണ്ട്. രാത്രിയിലെ ഉപഭോഗത്തിന് (രാത്രി 10 മുതൽ രാവിലെ 6 വരെ) യൂണിറ്റിന് 2 രൂപ ഇൻസെന്റീവ് നൽകും. എന്നിരുന്നാലും, വൈകുന്നേരം 6 മുതൽ രാത്രി 10 വരെ) ഊർജ്ജം ഉപയോഗിക്കുന്നവർക്ക് ഒരു യൂണിറ്റിന് 1 രൂപ പിഴയും ഈടാക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.